For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബാറ്റ്‌സ്മാന്‍മാരും അവര്‍ ഭയപ്പെടുന്ന ബൗളര്‍മാരും- രോഹിത്തിന് രണ്ടു പേര്‍, കോലിക്കു ഒരാള്‍!

10 പേരാണ് ഈ ലിസ്റ്റിലുള്ളത്

ലോക ക്രിക്കറ്റിന്റെ ചരിത്രമെടുത്താല്‍ എത്ര മികച്ച ബാറ്റ്‌സ്മാന്‍മാരുടെ കാര്യമെടുത്താലും അവരെ ഭയപ്പെടുത്തിയിരുന്ന ഒരു ബൗളറെങ്കിലും ഉണ്ടായിരുന്നതായി നമുക്കു കാണാന്‍ സാധിക്കും. ചിലര്‍ക്കാവട്ടെ വെല്ലുവിളിയുയര്‍ത്തിയ ഒന്നിലധികം ബൗളര്‍മാരുമുണ്ടായിരുന്നു.

ആധുനിക ക്രിക്കറ്റിലേക്കു വന്നാലും സ്ഥിതി വ്യത്യസ്തമല്ല. നിലവില്‍ മല്‍സരരംഗത്തുള്ള ലോകോത്തര ബാറ്റ്‌സ്മാന്‍മാരുടെ ഉറക്കം കെടുത്തുന്ന ചില ബൗളര്‍മാരുണ്ട്. ഇവര്‍ക്കെതിരേ വളരെ ശ്രദ്ധേയോടെ മാത്രമേ ഈ ബാറ്റ്‌സ്മാന്‍മാര്‍ കളിക്കാറുമുള്ളൂ. നിലവിലെ 10 മികച്ച ബാറ്റ്‌സ്മാന്‍മാര്‍ക്കു ഏറ്റവുമിധികം വെല്ലുവിളിയുയര്‍ത്തിയ ബൗളര്‍മാര്‍ ആരൊക്കെയാണെന്നു നോക്കാം.

 ക്വിന്റണ്‍ ഡികോക്ക് (സൗത്താഫ്രിക്ക)

ക്വിന്റണ്‍ ഡികോക്ക് (സൗത്താഫ്രിക്ക)

സൗത്താഫ്രിക്കയുടെ ഇടംകൈയന്‍ ഓപ്പണിങ് ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡികോക്ക് വളരെ അപകടകാരിയായ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ്. കരിയറില്‍ താന്‍ നേരിട്ടതില്‍ വച്ച് ഏറ്റവും വെല്ലുവിളിയുയര്‍ത്തിയ ബൗളര്‍ ശ്രീലങ്കന്‍ പേസ് ഇതിഹാസം ലസിത് മലിങ്കയാണെന്നു ഡികോക്ക് വെളിപ്പെടുത്തിയിരുന്നു. മലിങ്കയുടെ അസാധാരണമായ ബൗളിങ് ആക്ഷന്‍ കാരണം ബോളിന്റെ ലൈനോ, ലെങ്‌തോ മനസ്സിലാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവില്‍ ടി20 ഫോര്‍മാറ്റില്‍ ലങ്കയ്ക്കു വേണ്ടി ഏറ്റവുമധികം വിക്കറ്റുകളെടുത്ത താരം മലിങ്കയാണ്.

 റോസ് ടെയ്‌ലര്‍ (ന്യൂസിലാന്‍ഡ്)

റോസ് ടെയ്‌ലര്‍ (ന്യൂസിലാന്‍ഡ്)

ന്യൂസിലാന്‍ഡിന്റെ മുന്‍ ക്യാപ്റ്റനും മധ്യനിര ബാറ്റ്‌സ്മാനുമായ റോസ് ടെയ്‌ലര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 17,500ന് മുകളില്‍ റണ്‍സെടുത്തിട്ടുണ്ട്. ഏകദിനം, ടെസ്റ്റ് എന്നിവയില്‍ കൂടുതല്‍ റണ്‍സെടുത്ത കിവീസ് താരവും അദ്ദേഹമാണ്. മൂന്നു ബൗളര്‍മാരെ നേരിടാനാണ് താന്‍ ഏറ്റവുമഘധികം വിഷമിച്ചതെന്നു ടെയ്‌ലര്‍ വെളിപ്പെടുത്തിയിരുന്നു. ശ്രീലങ്കന്‍ ഇതിഹാസങ്ങളായ ലസിത് മലിങ്ക, മുത്തയ്യ മുരളീധരന്‍, ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയ്ന്‍ എന്നിവരാണ് ഇവരെന്നാണ് അദ്ദേഹം തുറന്നുപറഞ്ഞത്.
അസാധാരണമായ ബൗളിങ് ആക്ഷന്‍ കാരണമാണ് മുരളി, മലിങ്ക എന്നിവര്‍ വെല്ലുവിളിയായത്. സ്റ്റെയ്‌നിന്റെ കാര്യമെടുത്താല്‍ വേഗവും സ്ഥിരതയും ബുദ്ധിമുട്ടിച്ചതായും ടെയ്‌ലര്‍ വ്യക്തമാക്കി. ടെസ്റ്റ്, ഏകദിനം എന്നിവയില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത ബൗളറാണ് സ്പിന്‍ മാന്ത്രികന്‍ മുരളി.

 ആരോണ്‍ ഫിഞ്ച് (ഓസ്‌ട്രേലിയ)

ആരോണ്‍ ഫിഞ്ച് (ഓസ്‌ട്രേലിയ)

ഓസ്‌ട്രേലിയയുടെ നിശ്ചിത ഓവര്‍ ടീം ക്യാപ്റ്റനും ഓപ്പണിങ് ബാറ്റ്‌സ്മാനുമാണ് ആരോണ്‍ ഫിഞ്ച്. ടി20യില്‍ രണ്ടു തവണ 150ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുള്ള ഒരേയൊരു ഓസീസ് താരം കൂടിയാണ് അദ്ദേഹം.
ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ പേസര്‍ മിച്ചെല്‍ ജോണ്‍സണ്‍, മുത്തയ്യ മുരളീധരന്‍, പാകിസ്താന്റെ മുന്‍ സ്പിന്നര്‍ സഈദ് അജ്മല്‍ എന്നിവരാണ് തന്നെ കുഴക്കിയതെന്നു ഫിഞ്ച് നേരത്തേ വെളിപ്പെടുത്തിയിരുന്നു. നെറ്റ്‌സില്‍ ജോണ്‍സനെതിരേ കളിക്കുക കടുപ്പമായിരുന്നുവെന്നും ഫിഞ്ച് വ്യക്തമാക്കി.

 ജോ റൂട്ട് (ഇംഗ്ലണ്ട്)

ജോ റൂട്ട് (ഇംഗ്ലണ്ട്)

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീം ക്യാപ്റ്റനായ ജോ റൂട്ട് ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായാണ് വിലയിരുത്തപ്പെടുന്നത്. വിരാട് കോലി, സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്ല്യംസണിനൊപ്പം ഫാബ് ഫോറിലെ അംഗം കൂടിയാണ് അദ്ദേഹം.
റൂട്ടിനെ ഏറ്റവുമധികം തവണ പുറത്താക്കിയിട്ടുള്ളത് മൂന്നു ഓസീസ് ബൗളര്‍മാരാണ്. പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ്, നതാന്‍ ലിയോണ്‍ എന്നിവര്‍ ഏഴു തവണ വീതം റൂട്ടിനെ ഔട്ടാക്കിയിട്ടുണ്ട്. വെറും 19 ഇന്നിങ്‌സുകളിലാണ് കമ്മിന്‍സിന്റെ നേട്ടം. ഹേസല്‍വുഡ്, ലിയോണ്‍ എന്നിവര്‍ യഥാക്രമം 24, 42 ഇന്നിങ്‌സുകളിലാണ് ഇത്രയും തവണ റൂട്ടിനെ മടക്കിയത്.

ബാബര്‍ ആസം (പാകിസ്താന്‍)

ബാബര്‍ ആസം (പാകിസ്താന്‍)

പാകിസ്താന്‍ ടീം ക്യാപ്റ്റന്‍ ബാബര്‍ ആസമിനെ തങ്ങളുടെ വിരാട് കോലിയെന്നാണ് പാക് ക്രിക്കറ്റ് പ്രേമികള്‍ വിശേഷിപ്പിക്കുന്നത്. നാലു ബൗളര്‍മാരാണ് തനിക്കു ഏറ്റവുമധികം വെല്ലുവിളി സൃഷ്ടിച്ചതെന്നു ബാബര്‍ പറഞ്ഞിരുന്നു. ഓസ്‌ട്രേലിയയുടെ മിച്ചെല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവരെക്കൂടാതെ ന്യൂസിലാന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ടും ഇക്കൂട്ടത്തിലുണ്ട്. 140 കിമി വേഗത്തില്‍ ബൗള്‍ ചെയ്യുന്ന, അനുഭവസമ്പത്തുള്ള ബൗളര്‍മാര്‍ ഓരോ ടീമുകളിലുമുണ്ട്. എന്നാല്‍ സ്റ്റാര്‍ക്ക്, ഹേസല്‍വുഡ്, കമ്മിന്‍സ്, ബോള്‍ട്ട് എന്നിവര്‍ക്കെതിരേ കളിക്കുന്നത് എല്ലായ്‌പ്പോഴും കടുപ്പമാണെന്നും ബാബര്‍ വ്യക്തമാക്കി.

 ഡേവിഡ് വാര്‍ണര്‍ (ഓസ്‌ട്രേലിയ)

ഡേവിഡ് വാര്‍ണര്‍ (ഓസ്‌ട്രേലിയ)

ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ഏതു ടീമിനും ഭീഷണിയുയര്‍ത്തുന്ന ബാറ്റ്‌സ്മാനാണ്. രണ്ടു ബൗളര്‍മാരെ നേരിടുകയാണ് തന്നെ സംബന്ധിച്ച് കൂടുതല്‍ കടുപ്പമെന്നു വാര്‍ണര്‍ നേരത്തേ പറഞ്ഞിരുന്നു. ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയ്ന്‍, മോര്‍നെ മോര്‍ക്കല്‍ എന്നിവരാണ് ഇവര്‍.
ടെസ്റ്റ് ക്രിക്കറ്റില്‍ സ്‌റ്റെയ്‌നും മോര്‍ക്കലും ചേര്‍ന്ന് 700ല്‍ കൂടുതല്‍ വിക്കറ്റുകളെടുത്തിട്ടുണ്ട്. മോര്‍ക്കല്‍ വിരമിച്ചെങ്കിലും സ്‌റ്റെയ്ന്‍ മല്‍സരരംഗത്തുണ്ട്.

 കെയ്ന്‍ വില്ല്യംസണ്‍ (ന്യൂസിലാന്‍ഡ്)

കെയ്ന്‍ വില്ല്യംസണ്‍ (ന്യൂസിലാന്‍ഡ്)

ന്യൂസിലാന്‍ഡ് ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ കെയ്ന്‍ വില്ല്യംസണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 14,000ത്തിന് മുകളില്‍ റണ്‍സെടുത്തിട്ടുണ്ട്. കെയ്‌നിനെ ഏറ്റവുമധികം വിഷമിപ്പിച്ചിട്ടുള്ള ബൗളര്‍ ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ പേസര്‍ ഡെയ്ല്‍ സ്റ്റെയ്‌നാണ്.
ഒരുപാട് വേഗമേറിയ ബൗളര്‍മാരുണ്ട്. എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് സ്റ്റെയ്‌നിനെ നേരിട്ടത് മറക്കാന്‍ കഴിയില്ലെന്നും കെയ്ന്‍ വെളിപ്പെടുത്തിയിരുന്നു.

 രോഹിത് ശര്‍മ (ഇന്ത്യ)

രോഹിത് ശര്‍മ (ഇന്ത്യ)

ഇന്ത്യയുടെ വെടിക്ക് ഓപ്പണര്‍ രോഹിത് ശര്‍മ ബാറ്റിങില്‍ ചില റെക്കോര്‍ഡുകള്‍ക്കു അവകാശി കൂടിയാണ്. ഏകദിനത്തിലെ ഏറ്റവുമുയര്‍ന്ന സ്‌കോറിന്റെ അവകാശി കൂടിയായ ഹിറ്റ്മാന്‍ മൂന്നു ഡബിള്‍ സെഞ്ച്വറികളടിച്ച ഒരേയൊരു താരവുമാണ്. ഓസ്‌ട്രേലിയയുടെ മുന്‍ പേസ് ഇതിഹാസം ബ്രെറ്റ് ലീ, സൗത്താഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയ്ന്‍ ഇവരാണ് തനിക്കു വെല്ലുവിളിയുയര്‍ത്തിയ ബൗളര്‍മാരെന്നു രോഹിത് പറയുന്നു. ബൗളിങിലെ വേഗത കാരണമാണ് രണ്ടു പേരെയും നേരിടാന്‍ താന്‍ വിഷമിച്ചിട്ടുള്ളതെന്നു അദ്ദേഹം വ്യക്തമാക്കി.

 സ്റ്റീവ് സ്മിത്ത് (ഓസ്‌ട്രേലിയ)

സ്റ്റീവ് സ്മിത്ത് (ഓസ്‌ട്രേലിയ)

ടെസ്റ്റ് ക്രിക്കറ്റില്‍ നിലവില്‍ ഏറ്റവുമുയര്‍ന്ന ബാറ്റിങ് ശരാശരിയുള്ള താരമാണ് ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്. ഇന്ത്യയുടെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് തന്നെ ബുദ്ധിമുട്ടിച്ച ബൗളറെന്നു സ്മിത്ത് പറയുന്നു.
ഉപഭൂഖണ്ഡത്തില്‍ ജഡേജയെ നേരിടുക ബുദ്ധിമുട്ടാണ്. ബൗള്‍ ചെയ്യുമ്പോള്‍ ഒരുപോലെ തോന്നുമെങ്കിലും വ്യത്യസ്ത തരത്തിലായിരിക്കും ഈ ബോളുകള്‍ ബാറ്റ്‌സ്മാനിലേക്കു വരികയെന്നു സ്മിത്ത് നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.

 വിരാട് കോലി (ഇന്ത്യ)

വിരാട് കോലി (ഇന്ത്യ)

ഇന്ത്യന്‍ ക്യാപ്റ്റനും റണ്‍മെഷീനുമായ വിരാട് കോലി ബാറ്റിങില്‍ ഇതിനകം പല റെക്കോര്‍ഡുകളും തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്. ഏകദിനത്തില്‍ 10,000 റണ്‍സ് അതിവേഗം തികച്ച താരമാണ് അദ്ദേഹം. ടെസ്റ്റില്‍ ഏഴു ഡബിള്‍ സെഞ്ച്വറികളടിച്ച ഏക ഇന്ത്യന്‍ താരവും കോലി തന്നെയാണ്.
പാകിസ്താന്‍ സ്പീഡ് സ്റ്റാര്‍ മുഹമ്മദ് ആമിഖാണ് കോലിക്കു ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്തിയ ബൗളര്‍. ഇരുവശങ്ങളിലേക്കും ബോള്‍ അതിവേഗം സ്വിങ് ചെയ്യിക്കാനുള്ള കഴിവാണ് ആമിറിനെ അപകടകാരിയാക്കുന്നത്. ആമിറിനെ നേരിടുമ്പോള്‍ നിങ്ങള്‍ എ ക്ലാസ് ഗെയിം തന്നെ കളിക്കണമെന്നും ഇല്ലെങ്കില്‍ അദ്ദേഹം പുറത്താക്കുമെന്നും കോലി അഭിപ്രായപ്പെട്ടിരുന്നു.

Story first published: Wednesday, June 9, 2021, 11:58 [IST]
Other articles published on Jun 9, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+