For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 'ഫൈനലിലെ' ഫ്‌ളോപ്പുകള്‍- കോലിയടക്കം ഇന്ത്യയുടെ രണ്ടു പേര്‍ ലിസ്റ്റില്‍

കോലിക്കു ഏഴു റണ്‍സ് മാത്രമാണ് നേടാനായത്

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ചില താരങ്ങള്‍ മിന്നുന്ന പ്രകടനത്തിലൂടെ കൈയടിവാങ്ങിയപ്പോള്‍ മറ്റു ചിലര്‍ പ്രതീക്ഷയ്‌ക്കൊത്തുയരാനാവാതെ നിരാശപ്പെടുത്തി. അവസാന ഓവറിലെ അവ സാന ബോള്‍ വരെ കാണികളെ മുള്‍മുനയില്‍ നിര്‍ത്തിയ പോരാട്ടത്തില്‍ ഏഴു റണ്‍സിനായിരുന്നു ഇംഗ്ലണ്ടിനെ ഇന്ത്യ കീഴടക്കിയത്.

ഇന്ത്യക്കു വേണ്ടി റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ശിഖര്‍ ധവാന്‍ എന്നിവര്‍ ബാറ്റിങിലും ഭുവനേശ്വര്‍ കുമാറും ശര്‍ദ്ദുല്‍ ഠാക്കൂറും ബൗളിങിലും മിന്നിയിരുന്നു. ഇംഗ്ലണ്ടി നിരയിലാവട്ടെ സം കറെന്‍, ഡേവിഡ് മലാന്‍, മാര്‍ക്ക് വുഡ് എന്നിവരായിരുന്നു മികച്ചുനിന്നത്. മല്‍സരത്തില്‍ ഫ്‌ളോപ്പായി മാറിയ ചില കളിക്കാര്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

പ്രസിദ്ധ് കൃഷ്ണ

പ്രസിദ്ധ് കൃഷ്ണ

അരങ്ങേറ്റ മല്‍സരത്തില്‍ നാലു വിക്കറ്റുകളുമായി വരവറിയിച്ച ഇന്ത്യന്‍ പേസര്‍ പ്രസിദ്ദ് കൃഷ്ണ പക്ഷെ മൂന്നാം ഏകദിനത്തില്‍ നിരാശപ്പെടുത്തി. പരമ്പരയിലെ ആദ്യ രണ്ടു മല്‍സരങ്ങളില്‍ നിന്നും ആറു വിക്കറ്റെടുത്ത താരത്തിന് പക്ഷെ മൂന്നാമത്തെ കളിയില്‍ വിക്കറ്റൊന്നും ലഭിച്ചില്ലെന്നു മാത്രമല്ല റണ്‍സും വാരിക്കോരി നല്‍കി. ഏഴോവറില്‍ 62 റണ്‍സായിരുന്നു പ്രസിദ്ധ് വിട്ടുകൊടുത്തത്.
മധ്യഓവറുകളില്‍ പ്രസിദ്ധ് ഒട്ടേറെ റണ്‍സ് വിട്ടുകൊടുത്തത് ഇന്ത്യയെ അലട്ടിയിരുന്നു. ഷോര്‍ട്ട് ബോളുകള്‍ എറിയാനുള്ള താരത്തിന്റെ ശ്രമം പാളിയപ്പോള്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ റണ്‍സ് വാരിക്കൂട്ടി. തന്റെ അവസാന ഓവറില്‍ മോശമല്ലാതെ ബൗള്‍ ചെയ്യാനായെന്നതു മാത്രമാണ് പ്രസിദ്ധിന്റെ ഏക ആശ്വാസം.

ജോണി ബെയര്‍സ്‌റ്റോ

ജോണി ബെയര്‍സ്‌റ്റോ

മൂന്നു മല്‍സരങ്ങളില്‍ നിന്നും ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം 73 ശരാശരിയില്‍ 219 റണ്‍സ് നേടി മാന്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ഇംഗ്ലീഷ് ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോ അവസാന കളിയില്‍ ഫ്‌ളോപ്പായി മാറി. തൊട്ടുമുമ്പത്തെ കളിയില്‍ ഇടിവെട്ട് സെഞ്ച്വറിയോടെ ഇംഗ്ലണ്ടിന്റെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ ബെയര്‍‌സ്റ്റോയ്ക്കായിരുന്നു.
പക്ഷെ നിര്‍ണായകമായ മൂന്നാമങ്കത്തില്‍ വെറും ഒരു റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായുള്ളൂ. ആദ്യ പവര്‍പ്ലേയില്‍ തന്നെ ബെയര്‍‌സ്റ്റോ പുറത്തായി. ഭുവനേശ്വര്‍ കുമാറാണ് അദ്ദേഹത്തെ വിക്കറ്റിനു മുന്നില്‍ കുരുക്കിയത്. ഭുവിയുടെ മികച്ചൊരു ഇന്‍സ്വിങറാണ് ബെയര്‍‌സ്റ്റോയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. ബെയര്‍‌സ്റ്റോ ക്രീസില്‍ നിന്നിരുന്നെങ്കില്‍ അതു മല്‍സരഗതി തന്നെ ഒരുപക്ഷെ മാറ്റിമറിക്കുമായിരുന്നു.

വിരാട് കോലി

വിരാട് കോലി

ഫീല്‍ഡിങിലും ക്യാപ്റ്റന്‍സിയിലുമെല്ലാം മിന്നിയെങ്കിലും ഇന്ത്യന്‍ നായകന്‍ വിരാട് കോലി ബാറ്റിങില്‍ നിറംമങ്ങി. ഏഴു റണ്‍സ് മാത്രമാണ് അദ്ദേഹത്തിനു നേടാനായത്. മോയിന്‍ അലിയുടെ ബൗളിങില്‍ വിക്കറ്റില്‍ നിന്നും ഒഴിഞ്ഞുമാറി കട്ട് ഷോട്ടിനു ശ്രമിച്ച കോലി ബൗള്‍ഡായി ക്രീസ് വിടുകയായിരുന്നു. അല്‍പ്പനേരം അവിശ്വസനീയതയോടെ നോക്കിനിന്ന ശേഷമാണ് അദ്ദദേഹം ഗ്രൗണ്ട് വിട്ടത്.
നേരത്തേ നടന്ന അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ കൂടുതല്‍ റണ്‍സോടെ മാന്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ട കോലി ഏകിന പരമ്പരയിലെ ആദ്യ രണ്ടു കളികളിലും ഫിഫ്റ്റിയടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ടീമിന് ഏറ്റവുമധികം സേവനം ആവശ്യമായിരുന്ന മൂന്നാം ഏകദിനത്തില്‍ അദ്ദേഹം നിരാശപ്പെടുത്തി.
ബാറ്റിങിലെ മോശം പ്രകടനത്തിനു ഫീല്‍ഡിങില്‍ പ്രായശ്ചിത്തം ചെയ്യാന്‍ കോലിക്കു കഴിഞ്ഞു. ആദില്‍ റഷീദിനെ പുറത്താക്കാന്‍ ഇടതുവശത്തേക്കു ഡൈവ് ചെയ്ത് ഒരു കൈകൊണ്ട് അദ്ദേഹമെടുത്ത ക്യാച്ച് കളിയിലെ ടേണിങ് പോയിന്റുകളിലൊന്നായിരുന്നു.

Story first published: Monday, March 29, 2021, 13:03 [IST]
Other articles published on Mar 29, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+