Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ക്രിക്കറ്റിലെ ഫിറ്റ്‌നസ് വീരന്‍മാര്‍- കോലി തന്നെ ഇതിലും 'ക്യാപ്റ്റന്‍'

ഇന്ത്യന്‍ ക്രിക്കറ്റ് മാറിക്കൊണ്ടിരിക്കുകയാണ്. നേരത്തേ ഫിറ്റ്‌നസിന് ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ പ്രാധാന്യമില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ കളിമികവ് പോലെ തന്നെ ഓരോ താരത്തിന്റെയും ഫിറ്റ്‌നസും അളക്കപ്പെടുകയും നിരീക്ഷിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ടീം സെലക്ഷന്‍ പോലും ഇപ്പോള്‍ ഫിറ്റ്‌നസിന്റെ അടിസ്ഥാനത്തിലാണ് നടത്തപ്പെടുന്നത്.

അതിനാല്‍ തന്നെ കളി മിനുക്കിയെടുക്കുന്നതിനോടൊപ്പം ഓരോ താരവും തങ്ങളുടെ ഫിറ്റ്‌നസ് നിലവാരം ഉയര്‍ത്താന്‍ ഇപ്പോള്‍ കഠിനാധ്വാനം നടത്തുകയാണ്. രാജ്യത്തു ഏറ്റവും മികച്ച ഫിറ്റ്‌നസുള്ള പ്രധാനപ്പെട്ട ക്രിക്കറ്റര്‍മാര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

വിരാട് കോലി

വിരാട് കോലി

ക്യാപ്റ്റനെന്ന നിലയില്‍ മാത്രമല്ല ഫിറ്റ്‌നസിന്റെ കാര്യത്തിലും വിരാട് കോലി ഇന്ത്യയെ മുന്നില്‍ നിന്നു നയിക്കുകയാണ്. ഇന്ത്യയുടെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും ഫിറ്റായ കായിക താരങ്ങളിലൊരാളാണ് അദ്ദേഹം. ബാറ്റിങ് നിലവാരം ഇത്രയേറെ ഉയര്‍ത്താന്‍ തന്നെ സഹായിച്ചത് മികച്ച ഫിറ്റ്‌നസ് കൂടിയാണെന്നു കോലി നേരത്തെ തുറന്നുപറയുകയും ചെയ്തിരുന്നു. ബിസിസിഐയുടെ യോയോ ടെസ്റ്റില്‍ 19 എന്ന സ്‌കോറിലെത്താന്‍ അദ്ദേഹത്തിനായിട്ടുണ്ട്.

 എംഎസ് ധോണി

എംഎസ് ധോണി

മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി ഇന്ത്യന്‍ കുപ്പായം അഴിച്ചുവച്ചെങ്കിലും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഇപ്പോഴും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. 39ാം വയസ്സിലും 19കാരന്റെ ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ അദ്ദേഹം കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതു ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമുള്ള പ്രകടനത്തിലൂടെ അദ്ദേഹം തെളിയിക്കുകയും ചെയ്യുന്നു.

 രവീന്ദ്ര ജഡേജ

രവീന്ദ്ര ജഡേജ

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ ഫീല്‍ഡിങിലെ മിന്നല്‍ നീക്കങ്ങളുടെ രഹസ്യം അദ്ദേഹത്തിന്റെ അപാരമായ ഫിറ്റ്‌നസ് കൂടിയാണ്. കളിക്കളത്തില്‍ അദ്ദേഹത്തിന്റെ തകര്‍പ്പന്‍ ഡൈവുകള്‍ക്കും റണ്ണൗട്ടുകള്‍ക്കും പിന്നിലും ഇതു തന്നെയാണ്.
ബാറ്റിങിലും ജഡ്ഡുവിനെ ഇതു ഏറെ സഹായിക്കുന്നുണ്ട്. സിംഗിള്‍ ലഭിക്കേണ്ടിയിടത്ത് പലപ്പോഴും ഡബിളും ത്രിബിളുമെല്ലാം അദ്ദേഹം തികയ്ക്കുന്നത് നമ്മള്‍ പല തവണ കണ്ടു കഴിഞ്ഞതാണ്.

 മനീഷ് പാണ്ഡെ

മനീഷ് പാണ്ഡെ

ടീമിലെ സ്ഥിരസാന്നിധ്യമല്ലെങ്കിലും മധ്യനിര ബാറ്റ്‌സ്മാന്‍ മനീഷ് പാണ്ഡെയും ഫിറ്റ്‌നസില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന താരമാണ്. തകര്‍പ്പന്‍ ഫീല്‍ഡറും വെടിക്കെട്ട് ബാറ്റ്‌സ്മാനും കൂടിയാണ് പാണ്ഡെ. യോയോ ടെസ്റ്റില്‍ 19.2 ആണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

 ഹാര്‍ദിക് പാണ്ഡ്യ

ഹാര്‍ദിക് പാണ്ഡ്യ

നിശ്ചിത ഓവര്‍ ടീം സ്‌പെഷ്യലിസ്റ്റും സൂപ്പര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ മിടുക്കനാണ്. പുറംഭാഗത്തേറ്റ പരിക്കു കാരണം ശസ്ത്രക്രിയക്കു വിധേയനാവുകയും തുടര്‍ന്നു കളിക്കളത്തില്‍ നിന്നും വിട്ടുംനില്‍ക്കേണ്ടി വരികയും ചെയ്‌തെങ്കിലും ഹാര്‍ദിക് ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തുന്നു.
പവര്‍ ഹിറ്ററും തകര്‍പ്പന്‍ ഫീല്‍ഡറും കൂടിയാണ് ഹാര്‍ദിക്. ഡെത്ത് ഓവറുകളില്‍ താരത്തിന്റെ വമ്പനടികള്‍ക്കു പിന്നില്‍ ഫിറ്റ്‌നസിനും വലിയ റോളുണ്ട്.

 കെഎല്‍ രാഹുല്‍

കെഎല്‍ രാഹുല്‍

നിശ്ചിത ഓവര്‍ ടീമിലെ സ്ഥിരം സാന്നിധ്യമായ കെഎല്‍ രാഹുല്‍ മികച്ച ഫിറ്റ്‌നസുള്ള ക്രിക്കറ്ററാണ്. റിഷഭ് പന്ത് ഫോമൗട്ടായപ്പോള്‍ വിക്കറ്റ് കീപ്പറുടെ റോളിലും രാഹുലിനെ തിളങ്ങാന്‍ സഹായിച്ചത് മികച്ച ഫിറ്റ്‌നസായിരുന്നു. ഏകദിനത്തില്‍ അരങ്ങേറ്റ മല്‍സരത്തില്‍ സെഞ്ച്വറിയടിച്ച ആദ്യ ഇന്ത്യന്‍ ക്രിക്കറ്ററായ രാഹുല്‍ മൂന്നു ഫോര്‍മാറ്റുകളിലും മൂന്നക്കം തികച്ച മൂന്നാമത്തെ താരവുമാണ്.

 ജസ്പ്രീത് ബുംറ

ജസ്പ്രീത് ബുംറ

ഒരു ഫാസ്റ്റ് ബൗളറെ ക്രിക്കറ്റില്‍ ദീര്‍ഘകാലം തുടരാന്‍ സഹായിക്കുന്നത് മികച്ച ഫിറ്റ്‌നസാണ്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഇക്കൂട്ടത്തില്‍ മുന്നിലാണ്. പല പരിക്കുകളില്‍ നിന്നും ഇത് അദ്ദേഹത്തെ രക്ഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

 നവദീപ് സെയ്‌നി

നവദീപ് സെയ്‌നി

യുവ പേസര്‍ നവദീപ് സെയ്‌നിയാണ് ഫിറ്റ്‌നസ് മികവില്‍ എട്ടാം സ്ഥാനത്തു നില്‍ക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടിയും ഇന്ത്യന്‍ ടീമിനു വേണ്ടിയും അതിവേഗം പന്തെറിയാന്‍ ഈ ഫിറ്റ്‌നസ് സെയ്‌നിക്കു മുതല്‍ക്കൂട്ടാവുന്നുണ്ട്.

 മായങ്ക് അഗവാള്‍

മായങ്ക് അഗവാള്‍

ഈ ലിസ്റ്റില്‍ കര്‍ണാടകയില്‍ നിന്നുള്ള മൂന്നാമത്തെ താരമാണ് ഓപ്പണിങ് ബാറ്റ്‌സ്മാന്‍ മായങ്ക് അഗര്‍വാള്‍. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ സ്ഥാനം നഷ്ടമായെങ്കിലും ഇംഗ്ലണ്ടിനെതിരേ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് മായങ്ക്.

സൂര്യകുമാര്‍ യാദവ്

സൂര്യകുമാര്‍ യാദവ്

ഈ വര്‍ഷം ഇന്ത്യക്കായി അരങ്ങേറിയ മധ്യനിര ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവും ഫിറ്റ്‌നസിനു ഏറെ പ്രാധാന്യം നല്‍കുന്ന ക്രിക്കറ്ററാണ്. ശ്രീലങ്കയ്‌ക്കെതിരേ ഈ മാസം നടക്കാനിരിക്കുന്ന ടി20, ഏകദിന പരമ്പരകളിലാണ് സൂര്യയെ ഇനി ഇന്ത്യക്കൊപ്പം കാണാനാവുക.

Story first published: Saturday, July 3, 2021, 12:31 [IST]
Other articles published on Jul 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+