Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിനിമയിലും ഒരുകൈ നോക്കാം- കളിമിടുക്കില്‍ മാത്രമല്ല ലുക്കിലും ഇവര്‍ സൂപ്പര്‍

നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ചില സ്‌റ്റൈലിഷ് താരങ്ങളുണ്ട്. കളിക്കളത്തിന് പുറത്ത് ചിലരെ കണ്ടാല്‍ നടന്‍മാരോയെന്നു പോലും പലരും സംശയിച്ചുപോവും. ലുക്കും ശരീരസൗന്ദര്യവും നോക്കുമ്പോള്‍ സിനിമകളിലും ഒരുകൈ നോക്കാന്‍ ശേഷിയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ടെന്നു കാണാം. ക്രിക്കറ്റ് കരിയറിന് അധികം ആയുസ്സില്ലെങ്കില്‍ സിനിമയിലും ഈ താരങ്ങള്‍ക്കു ഒരു കൈ നോക്കാവുന്നതാണ്. ഏതൊക്കെയാണ് ഈ ക്രിക്കറ്റര്‍മാരെന്നു നമുക്കു നോക്കാം.

 വിരാട് കോലി

വിരാട് കോലി

ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും സ്‌റ്റൈലിഷായ താരം നായകന്‍ വിരാട് കോലി തന്നെയാണെന്നവും ഭൂരിഭാഗം പേരുടെയും അഭിപ്രായം. മികച്ച ലുക്കും ഫിറ്റ്‌നസുള്ള ശരീരവും അദ്ദേഹത്തിനു അനുകൂല ഘടകങ്ങളാണ്. സിനിമയിലേക്കു വന്നില്ലെങ്കിലും കോലി ജീവിതസഖിയാക്കിയിരിക്കുന്നത് ബോളിവുഡ് സുന്ദരി അനുഷ്‌കാ ശര്‍മയെയാണ്. പ്രണയിച്ച് വിവാഹിതരായ ഇവര്‍ക്കു ഇപ്പോള്‍ വാമികയെന്ന ഒരു മകളുമുണ്ട്.

 ജസ്പ്രീത് ബുംറ

ജസ്പ്രീത് ബുംറ

സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഫിറ്റ്‌നസില്‍ വളരെയധികം ശ്രദ്ധിക്കുന്ന ക്രിക്കറ്ററാണ്. മികച്ച ഡ്രെസിങ് സെന്‍സും ലുക്കുമെല്ലാം ബുംറയെ ആരാധകരുടെ പ്രിയങ്കരനാക്കുന്നു. അടുത്ത വീട്ടിലെ കുട്ടിയായാണ് അദ്ദേഹത്തെ പലരും കാണുന്നത്. കുട്ടിത്തമുള്ള മുഖവും ചിരിയുമെല്ലാമാണ് ഇതിന്റെ കാരണം.

 കെഎല്‍ രാഹുല്‍

കെഎല്‍ രാഹുല്‍

യുവ ബാറ്റ്‌സ്മാന്‍ കെഎല്‍ രാഹുല്‍ ഇന്ത്യന്‍ ടീമിലെ ഏറ്റവും ഡിമാന്റുള്ള ബാച്ചിലര്‍മാരില്‍ ഒരാളാണ്. ഹെയര്‍ സ്‌റ്റൈലും വസ്ത്രധാരണവുമെല്ലാം രാഹുലിനെ കളിക്കളത്തിന് പുറത്ത് ശ്രദ്ധേയനാക്കുന്നു. ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മകള്‍ ആതിയ ഷെട്ടിയുമായി രാഹുല്‍ പ്രണയത്തിലാണെന്നും ഇരുവരുടെയും വിവാഹം നടക്കുമെന്നാണ് അണിയറയിലെ സംസാരം.

 രവീന്ദ്ര ജഡേജ

രവീന്ദ്ര ജഡേജ

ടീം ഇന്ത്യയുടെ ഓള്‍റൗണ്ട് പാക്കേജായ രവീന്ദ്ര ജഡേജ സ്റ്റൈലിഷ് ലുക്ക് കൊണ്ടും ആരാധകര്‍ക്കും പ്രിയങ്കരനാണ്. സൗരാഷ്ട്ര ഓള്‍റൗണ്ടറായ ജഡ്ഡു മികച്ച കുതിരയോട്ടക്കാരന്‍ കൂടിയാണ്. ഒഴിവുസമയങ്ങളില്‍ തന്റെ വളര്‍ത്തു കുതിരയുടെ പുറത്തു കയറി സവാരി നടത്തുന്ന വീഡിയോ അദ്ദേഹം ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.

 ഹാര്‍ദിക് പാണ്ഡ്യ

ഹാര്‍ദിക് പാണ്ഡ്യ

ഇന്ത്യന്‍ ടീമിലെ മറ്റൊരു സ്റ്റൈലിഷ് പ്ലെയര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. ലുക്കിനൊപ്പം ഫിറ്റ്‌നസിന്റെ കാര്യത്തിലും ഹാര്‍ദിക് മുന്നിലാണ്. ആഭരണപ്രിയന്‍ കൂടിയായ അദ്ദേഹം ബ്രേസ്‌ലെറ്റും വില കൂടിയ മാലയുമെല്ലാം ധരിക്കാറുണ്ട്.
ബോളിവുഡ് നടിയും മോഡലുമായ നതാഷ സ്റ്റാന്‍കോവിച്ചിനെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്. ഇവര്‍ക്കു ഒരു മകനുമുണ്ട്.

Story first published: Tuesday, July 13, 2021, 20:10 [IST]
Other articles published on Jul 13, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+