Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇതിഹാസ താരങ്ങള്‍, പക്ഷെ ഈ വര്‍ഷം ഒരു ടെസ്റ്റ് സെഞ്ച്വറിയില്ല! നാണക്കേട് നേരിട്ടവര്‍ ഇവരാണ്

ടെസ്റ്റ് ക്രിക്കറ്റില്‍ മികവ് കാട്ടുകയെന്നത് പൊതുവേ പ്രയാസമുള്ള കാര്യമാണ്. പ്രധാനമായും ബൗളര്‍മാര്‍ക്ക് മുന്‍തൂക്കം ലഭിക്കുന്ന ഫോര്‍മാറ്റാണ് ടെസ്റ്റ്. അതുകൊണ്ടുതന്നെ സാങ്കേതിക മികവും ക്ഷമയും പ്രതിഭയും ഒത്തിണങ്ങിയവര്‍ക്ക് മാത്രമാവും ടെസ്റ്റില്‍ മികച്ച പ്രകടനത്തിലേക്കെത്താന്‍ സാധിക്കുക. ആധുനിക ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയെടുത്താല്‍ വിരാട് കോലി, ബാബര്‍ അസം, സ്റ്റീവ് സ്മിത്ത് എന്നിവരെയെല്ലാം മുന്‍നിരയില്‍ കാണാനാവും.

ഇവരെല്ലാം ടെസ്റ്റില്‍ ഗംഭീര റെക്കോഡുള്ള താരങ്ങളാണ്. എന്നാല്‍ 2024 കടന്ന് പോകാന്‍ ഒരുങ്ങവെ പല സൂപ്പര്‍ താരങ്ങളും തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ ഈ വര്‍ഷം ടെസ്റ്റില്‍ മികച്ച പ്രകടനം നടത്താതെ നിരാശപ്പെടുത്തിയവര്‍ നിരവധിയാണ്. ഇതിഹാസ താരങ്ങളെന്ന് പറയാവുന്നവരില്‍ ഒരു ടെസ്റ്റ് സെഞ്ച്വറി പോലും ഈ വര്‍ഷം നേടാത്തവര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ബാബര്‍ അസം

പാകിസ്താന്‍ മുന്‍ നായകനും സൂപ്പര്‍ താരവുമാണ് ബാബര്‍ അസം. സമീപകാലത്തായി മോശം പ്രകടനം നടത്തി വലിയ വിമര്‍ശനം കേള്‍ക്കുന്ന താരമാണ് ബാബര്‍ അസം. ഈ വര്‍ഷത്തെ ടെസ്റ്റിലെ അദ്ദേഹത്തിന്റെ പ്രകടനം മോശമാണ്. എട്ട് ഇന്നിങ്‌സില്‍ നിന്ന് 18.5 മാത്രമാണ് ബാബറിന്റെ ശരാശരി. 31 റണ്‍സാണ് ബാബറിന്റെ ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍. ഒരു അര്‍ധ സെഞ്ച്വറിപോലും നേടാന്‍ ബാബറിന് സാധിച്ചിട്ടില്ലെന്നതാണ് എടുത്തു പറയേണ്ടത്.

വിരാട് കോലി

ഇന്ത്യന്‍ ടീമിന്റെ മുന്‍ നായകനും ഇതിഹാസ ബാറ്റ്‌സ്മാനുമാണ് വിരാട് കോലി. ക്ലാസും മാസും ചേര്‍ന്ന ബാറ്റിങ് ശൈലികൊണ്ട് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിക്കാന്‍ കോലിക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കോലിക്ക് പഴയ മികവ് കാട്ടാനാവുന്നില്ല. മൂന്ന് ഫോര്‍മാറ്റിലും കോലി നിരാശപ്പെടുത്തുകയാണ്. സ്പിന്നര്‍മാര്‍ക്കെതിരേ കോലിക്ക് കാര്യമായൊന്നും ചെയ്യാനാവുന്നില്ലെന്ന് പറയാം. 16 ഇന്നിങ്‌സില്‍ നിന്ന് കോലിയുടെ ശരാശരി 18.87ആണ്. ഈ വര്‍ഷം ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് കോലി നേടിയത്. ഒരു സെഞ്ച്വറി പോലും അദ്ദേഹം ടെസ്റ്റില്‍ നേടിയില്ല.

steve smith

മാര്‍നസ് ലബ്യുഷെയ്ന്‍

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഓസ്‌ട്രേലിയന്‍ ടീമിന്റെ നട്ടെല്ലായി വളര്‍ന്നുവന്ന താരമാണ് മാര്‍നസ് ലബ്യുഷെയ്ന്‍. ടെസ്റ്റിലെ അദ്ദേഹത്തിന്റെ ബാറ്റിങ്ങാണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. സ്റ്റീവ് സ്മിത്തിനെക്കാളും മികച്ച ബാറ്റിങ് പ്രകടനത്തോടെ ലബ്യുഷെയ്ന്‍ കൈയടി നേടി. എന്നാല്‍ ഈ വര്‍ഷം അദ്ദേഹത്തിന്റെ പ്രകടനം പ്രതീക്ഷക്കൊത്തല്ല. ഈ വര്‍ഷം ഒരു സെഞ്ച്വറി പ്രകടനംപോലും നടത്താന്‍ ലബ്യുഷെയ്‌ന് സാധിച്ചിട്ടില്ല. അഞ്ച് ടെസ്റ്റില്‍ നിന്ന് മൂന്ന് അര്‍ധ സെഞ്ച്വറി അദ്ദേഹത്തിന് നേടാനായെങ്കിലും ഒരു സെഞ്ച്വറി പോലും നേടാനായില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.

സ്റ്റീവ് സ്മിത്ത്

ഓസ്‌ട്രേലിയയുടെ ക്ലാസിക് താരമാണ് സ്റ്റീവ് സ്മിത്ത്. വ്യത്യസ്തമായ തന്റെ ശൈലികൊണ്ട് മുന്നോട്ട് പോകുന്ന സ്മിത്ത് ടെസ്റ്റില്‍ എല്ലാ വര്‍ഷവും സ്ഥിരതയോടെ കസറുന്നവനാണ്. എന്നാല്‍ സ്മിത്തിന് ഈ വര്‍ഷം കാര്യമായ പ്രകടനം നടത്താനായിട്ടില്ല. അഞ്ച് ടെസ്റ്റില്‍ നിന്ന് ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് അദ്ദേഹം നേടിയത്. ഈ വര്‍ഷം ഒറ്റ സെഞ്ച്വറി പോലും ടെസ്റ്റില്‍ നേടാന്‍ സ്മിത്തിന് സാധിച്ചില്ല. ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയില്‍ ഇന്ത്യക്കെതിരേ മിന്നിക്കാന്‍ സ്മിത്തിനാവുമോയെന്ന് കണ്ടറിയാം.

ബെന്‍ സ്‌റ്റോക്‌സ്

ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകനാണ് ബെന്‍ സ്‌റ്റോക്‌സ്. മികച്ച റെക്കോഡുള്ള ബാറ്റ്‌സ്മാനായ സ്റ്റോക്‌സ് ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കഴിവുള്ളവനാണ്. ഈ വര്‍ഷം ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ സ്റ്റോക്‌സിനായിട്ടുണ്ട്. നാല് അര്‍ധ സെഞ്ച്വറികള്‍ അദ്ദേഹം നേടി. എന്നാല്‍ ഒരു സെഞ്ച്വറി പോലും നേടിയെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ലെന്ന് പറയാം.

Story first published: Sunday, November 3, 2024, 18:00 [IST]
Other articles published on Nov 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+