Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വമ്പന്മാര്‍, പ്രകടനം മോശം, ബോള്‍ട്ടിനെക്കാള്‍ കുറവ് ബാറ്റിങ് ശരാശരി, കോലിയടക്കം അഞ്ചുപേര്‍

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീം സമീപകാലത്തായി മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികവ് കാട്ടുന്നുണ്ട്. നിരവധി യുവതാരങ്ങള്‍ ഓരോ സീസണിന് ശേഷവും പ്രതിഭകാട്ടി വളര്‍ന്നുവരുന്നതിനാല്‍ ഇന്ത്യന്‍ ടീമില്‍ താരക്ഷാമമില്ലെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ ടീം പ്രകടന നിലവാരം നിലനിര്‍ത്തിത്തന്നെ മുന്നോട്ട് പോകുന്നുമുണ്ട്. എന്നാല്‍ സമീപകാലത്തെ ടീമിന്റെ പ്രകടനം വിലയിരുത്തിയാല്‍ പല പ്രമുഖ സീനിയര്‍ താരങ്ങളും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്.

2020ന് ശേഷമുള്ള ടെസ്റ്റ് ശരാശരി പരിഗണിച്ചാല്‍ ഇന്ത്യയുടെ പലരും തലയില്‍ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയാണുള്ളതെന്ന് പറയാം. ന്യൂസീലന്‍ഡ് സ്റ്റാര്‍ പേസര്‍ ട്രന്റ് ബോള്‍ട്ട് 11ാമനായി ബാറ്റിങ്ങിനിറങ്ങുന്ന താരമാണ്. 2020ന് ശേഷമുള്ള ടെസ്റ്റിലെ ബാറ്റിങ് ശരാശരി പരിഗണിക്കുമ്പോള്‍ ബോള്‍ട്ടിനെക്കാള്‍ ബാറ്റിങ് ശരാശരിയില്‍ പിന്നില്‍ നില്‍ക്കുന്ന ചില സൂപ്പര്‍ താരങ്ങളുണ്ട്. ആരൊക്കെയാണെന്ന് പരിശോധിക്കാം.

1

2020ന് ശേഷമുള്ള ട്രന്റ് ബോള്‍ട്ടിന്റെ ടെസ്റ്റ് ബാറ്റിങ് ശരാശരി 29.66 ആണ്. ന്യൂസീലന്‍ഡ് സൂപ്പര്‍ താരം റോസ് ടെയ്‌ലറിന്റെ ശരാശരി 29.10 ആണ്. കിവീസിന്റെ ഇതിഹാസ താരമെന്ന് വിളിക്കാവുന്ന ടെയ്‌ലര്‍ മൂന്ന് ഫോര്‍മാറ്റിലും മികച്ച റെക്കോഡുള്ള താരമാണ്. എന്നാല്‍ കഴിഞ്ഞ രണ്ടര വര്‍ഷത്തോളമായി പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണെന്ന് പറയാം.

ദക്ഷിണാഫ്രിക്കയുടെ ആധുനിക താരങ്ങളിലെ സൂപ്പര്‍ താരമെന്ന നിലയില്‍ എയ്ഡന്‍ മാര്‍ക്രത്തെ ഉയര്‍ത്തിക്കാട്ടാറുണ്ട്. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ ടീമിലിടമുള്ള താരമാണ് മാര്‍ക്രം. എന്നാല്‍ മാര്‍ക്രത്തിന്റെ 2020ന് ശേഷമുള്ള ടെസ്റ്റ് ശരാശരി 28.89 ആണ്. ബോള്‍ട്ടിനെക്കാള്‍ പിന്നിലാണിത്. ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസമായ വിരാട് കോലി കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. മൂന്ന് ഫോര്‍മാറ്റിലും നിറം മങ്ങുന്ന കോലിയുടെ 2020ന് ശേഷമുള്ള ടെസ്റ്റ് ശരാശരി 28.03 ആണ്. ടെസ്റ്റില്‍ കോലിയുടെ ശരാശരി 50ന് താഴോട്ട് പോയിരിക്കുകയാണ്. 2019 നവംബറിലാണ് കോലിയുടെ അവസാന അന്താരാഷ്ട്ര സെഞ്ച്വറി പിറന്നത്.

2

ഇംഗ്ലണ്ട് സൂപ്പര്‍ താരങ്ങളിലൊരാളായ ഡേവിഡ് മലാനും ബോള്‍ട്ടിനെക്കാള്‍ പിന്നിലാണ്. 26.92 ആണ് 2020ന് ശേഷമുള്ള മലാന്റെ ശരാശരി. ടെസ്റ്റില്‍ അധികം അവസരം ലഭിക്കുന്നില്ലെങ്കിലും ഇതിനോടകം പേരെടുത്ത താരമാണ് മലാന്‍. മായങ്ക് അഗര്‍വാള്‍ ഇന്ത്യയുടെ വിശ്വസ്തനായ ഓപ്പണര്‍മാരിലൊരാളാണ്. ഇന്ത്യയില്‍ പകരംവെക്കാനില്ലാത്ത ഓപ്പണറാണെങ്കിലും വിദേശത്തെ അദ്ദേഹത്തിന്റെ പ്രകടനം അത്ര പോരാ. 2020ന് ശേഷം 26.78ആണ് മായങ്കിന്റെ ടെസ്റ്റ് ശരാശരി. ഇക്കഴിഞ്ഞ ശ്രീലങ്കന്‍ പരമ്പരയിലും അദ്ദേഹം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിരുന്നില്ല.

3

ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റാണ് ചേതേശ്വര്‍ പുജാര. രാഹുല്‍ ദ്രാവിഡ് വിരമിച്ചപ്പോള്‍ പകരം മൂന്നാം നമ്പറിലേക്ക് ഇന്ത്യയുടെ കണ്ടെത്തലായിരുന്നു പുജാര. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി അദ്ദേഹം തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. 26.29 ആണ് പുജാരയുടെ 2020ന് ശേഷമുള്ള ടെസ്റ്റ് ശരാശരി. നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ പുജാരക്ക് ഇടമില്ല. ഇനിയൊരു തിരിച്ചുവരവും നിലവിലെ സാഹചര്യത്തില്‍ പുജാരക്ക് എളുപ്പമല്ല.

4

ഇന്ത്യയുടെ മുന്‍ വൈസ് ക്യാപ്റ്റനും സൂപ്പര്‍ താരങ്ങളിലൊരാളുമായ അജിന്‍ക്യ രഹാനെയും ഈ നാണംകെട്ട പട്ടികയില്‍ പേര് ചേര്‍ത്തു. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി നിരാശപ്പെടുത്തുന്ന രഹാനെയുടെ ശരാശരി 24.08 ആണ്. നിലവില്‍ രഹാനെ ഇന്ത്യന്‍ ടീമിന് പുറത്താണ്. പകരക്കാരനായി എത്തിയ ശ്രേയസ് അയ്യര്‍ മികവ് കാട്ടുന്നുമുണ്ട്. ഈ അവസരത്തില്‍ രഹാനെക്ക് ഇനിയൊരു തിരിച്ചുവരവ് എളുപ്പമാവില്ലെന്നുറപ്പ്. ഇന്ത്യയെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ കിരീടം ചൂടിക്കാന്‍ രഹാനെക്ക് സാധിച്ചിരുന്നു. എന്നാല്‍ സമീപകാലത്തെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്.

Story first published: Thursday, March 17, 2022, 16:53 [IST]
Other articles published on Mar 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+