Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: കോലിയുമായി 'പിണങ്ങി' ടോസ്, ഇന്ത്യന്‍ ക്യാപ്റ്റന്‍മാരില്‍ ഏറ്റവും നിര്‍ഭാഗ്യവാന്‍

ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ നായകന്‍ വിരാട് കോലിയോട് ടോസ് പിണങ്ങി. നേരത്തേ നടന്ന ടി20 പരമ്പരയിലും കോലിയും ടോസും തമ്മില്‍ അത്ര 'രസത്തിലായിരുന്നില്ല'. ഇപ്പോള്‍ ഏകദിനത്തിലേക്കു വന്നപ്പോള്‍ അവിടെയും അദ്ദേഹത്തോട് അടുക്കാതെ മാറി നില്‍ക്കുകയാണ് ടോസ്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തിലും കോലിക്കു ടോസ് ലഭിച്ചില്ല. ഒരിക്കല്‍ക്കൂടി ടോസ് ജയിച്ച ഇംഗ്ലണ്ട് നായകന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

1

ക്യാപ്റ്റനെന്ന നിലയില്‍ ഏകദിനത്തില്‍ കോലിയെപ്പോലെ നിര്‍ഭാഗ്യവാനായ മറ്റൊരു ഇന്ത്യന്‍ നായകനില്ലെന്നു കണക്കുകള്‍ അടിവരയിടുന്നു. ഏകദിനത്തില്‍ ചുരുങ്ങിയ 75 മല്‍സരങ്ങളിലും ടീമിനെ നയിച്ച ക്യാപ്റ്റന്‍മാരില്‍ ഏറ്റവും കുറച്ച് ശതമാനം ടോസ് ജയിച്ചവരില്‍ മൂന്നാംസ്ഥാനത്ത് കോലിയുണ്ട്. ഇന്ത്യയുടെ മറ്റൊരു ക്യാപ്റ്റനെയും ആദ്യ അഞ്ചില്‍ നമുക്ക് കാണാന്‍ കഴിയില്ല. 43 ആണ് കോലിയുടെ ശരാശരി.

വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സ് (40.9) ഈ ലിസ്റ്റില്‍ തലപ്പത്ത് നില്‍ക്കുന്നു. പാകിസ്താന്റെ മുന്‍ നായകന്‍ മിസ്ബാഹുല്‍ ഹഖാണ് (42.5) രണ്ടാംസ്ഥാനത്ത്. കോലിക്കു പിറകിലായി നാലാംസ്ഥാനത്തുള്ളത് ശ്രീലങ്കയുടെ മുന്‍ നായകന്‍ മഹേല ജയവര്‍ധനെയാണ് (45). ഓസ്‌ട്രേലിയയുടെ സ്റ്റീവ് വോ (45.3%), വെസ്റ്റ് ഇന്‍ഡീസിന്റെ ബ്രയാന്‍ ലാറ (45.6), ന്യൂസിലാന്‍ഡിന്റെ കെയ്ന്‍ വില്ല്യംസണ്‍ (46.8) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

അതേസമയം, ഒന്നാം ഏകദിനത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ 16 ഓവര്‍ കഴിഞ്ഞപ്പോള്‍ ഒരു വിക്കറ്റിന് 71 റണ്‍സെടുത്തിട്ടുണ്ട്. വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് (28) പുറത്തായത്. ബെന്‍ സ്റ്റോക്‌സിനാണ് വിക്കറ്റ്. ശിഖര്‍ ധവാനോടൊപ്പം (39*) നായകന്‍ വിരാട് കോലിയാണ് (1*) ക്രീസില്‍. ഓപ്പണിങ് വിക്കറ്റില്‍ രോഹിത്- ധവാന്‍ സഖ്യം 64 റണ്‍സ് നേടിയിരുന്നു.

Story first published: Tuesday, March 23, 2021, 14:56 [IST]
Other articles published on Mar 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+