Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ടിലെ ബാറ്റിങ്ങിന് പിന്നിലെ വിജയ രഹസ്യം പൃഥ്വി ഷായോട് വെളിപ്പെടുത്തി വിരാട് കോലി

ജൂനിയറും സീനിയറും | Oneindia Malayalam

ദില്ലി: അടുത്തിടെ നടന്ന ഇംഗ്ലണ്ട് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്തത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ്. മുന്‍ പര്യടനത്തില്‍ പരാജയപ്പെട്ടതിനാല്‍ കോലിക്ക് ഇംഗ്ലണ്ടില്‍ തിളങ്ങാനാകില്ലെന്ന വിമര്‍ശകര്‍ക്കുള്ള മറുപടികൂടിയായിരുന്നു ആ പ്രകടനം. തന്റെ മികവിന്റെ രഹസ്യം ഇതാദ്യമായി വിരാട് കോലി ഒരു ജൂനിയര്‍ താരത്തോട് വെളിപ്പെടുത്തി.

viratkohli

ഇംഗ്ലണ്ടിലെ സ്വിങ് പിച്ചുകളില്‍ എങ്ങിനെ ബാറ്റ് ചെയ്യാനാകുന്നു എന്നതാണ് യുവതാരം പൃഥ്വി ഷായ്ക്ക് അറിയാനുണ്ടായിരുന്നത്. പിച്ചിനെക്കുറിച്ച് വ്യക്തമായി അറിയാവുന്ന എതിരാളികള്‍ ഓരോ ബാറ്റ്‌സ്മാനെതിരെയും പന്തെറിയേണ്ടത് എങ്ങിനെയെന്നറിയാം. ഇത്തരമൊരു സാഹചര്യത്തില്‍ കളിക്കുന്നത് എങ്ങനെയെന്ന് പൃഥ്വി വിരാടിനോട് ചോദിച്ചു. എല്ലായിപ്പോഴും ടീമിനെ മുന്‍നിര്‍ത്തിയാണ് താന്‍ കളിക്കുന്നതെന്നായിരുന്നു വിരാടിന്റെ മറുപടി. ആ രീതിയില്‍ കളിയെ സമീപിച്ചാല്‍ കളിക്കാരന് സ്വന്തം കഴിവുകള്‍ പുറത്തുകൊണ്ടുവരാന്‍ കഴിയുമെന്നും കോലി പറഞ്ഞു.

ഇംഗ്ലണ്ടില്‍ 59.30 റണ്‍സ് ശരാശരിയില്‍ 593 റണ്‍സാണ് വിരാട് കോലി അടിച്ചെടുത്തത്. മറ്റു ബാറ്റ്‌സ്മാന്മാര്‍ പരാജയപ്പെട്ടപ്പോള്‍ കോലി അവരെയെല്ലാം ബഹുദൂരം പിന്നിലാക്കി. നാലുവര്‍ഷം മുന്‍പ് ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ പരാജയപ്പെട്ട കോലി ഇത്തവണ രണ്ട് സെഞ്ച്വറികളും മൂന്ന് അര്‍ധസെഞ്ച്വറികളുമായാണ് തിരിച്ചുവരവ് ആഘോഷിച്ചത്. അവസാന രണ്ടു ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ പൃഥ്വി ഷായെയും ഉള്‍പ്പെടുത്തിയിരുന്നു.

ഈ വര്‍ഷം ആദ്യം അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന പൃഥ്വി ഭാവി ഇന്ത്യന്‍ താരമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഐപിഎല്ലില്‍ മിന്നുന്ന പ്രകടനം പുറത്തെടുത്ത താരം 14 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍നിന്നും 56.72 റണ്‍സ് ശരാശരിയോടെ 1418 റണ്‍സ് നേടിയിട്ടുണ്ട്. വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയിലും അവസരം ലഭിച്ച പൃഥ്വി ഇത്തവണ അരങ്ങേറ്റം കുറിച്ചേക്കും.

ഒരിടവേളയ്ക്കു ശേഷം ഹഫീസ് പാകിസ്താന്‍ ടീമില്‍... തിരിച്ചുവിളിച്ചത് കംഗാരുക്കളെ മെരുക്കാന്‍

Story first published: Tuesday, October 2, 2018, 11:50 [IST]
Other articles published on Oct 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+