ഒരിടവേളയ്ക്കു ശേഷം ഹഫീസ് പാകിസ്താന്‍ ടീമില്‍... തിരിച്ചുവിളിച്ചത് കംഗാരുക്കളെ മെരുക്കാന്‍
കറാച്ചി: സ്റ്റാര്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് ഹഫീസ് വീണ്ടും പാകിസ്താന്‍ ക്രിക്കറ്റ് ടീമില്‍. ഓസ്‌ട്രേലിയക്കെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലേക്കാണ് 37 കാരനായ ഹഫീസിനെ പാകിസ്താന്‍ തിരിച്ചുവിളിച്ചത്.
രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഹഫീസിനെ പാകിസ്താന്‍ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തുന്നത്. ഓസീസിനെതിരായ രണ്ട് ടെസ്റ്റ് മല്‍സരങ്ങളടങ്ങിയ പരമ്പരയ്ക്ക് ഈ മാസം ഏഴിനാണ് തുടക്കമാവുന്നത്. യുഎഇയിലാണ് മല്‍സരങ്ങള്‍ അരങ്ങേറുന്നത്. ടെസ്റ്റ് പരമ്പരയ്ക്കു പുറമേ മൂന്ന് ടി-ട്വന്റി മല്‍സരങ്ങളിലും ഇരു ടീമും ഏറ്റുമുട്ടും.

മോശം ഫോമിനെ തുടര്‍ന്ന് ഒഴിവാക്കി
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ഹഫീസിന് പാകിസ്താന്‍ ടെസ്റ്റ് ടീമില്‍ നിന്നുള്ള സ്ഥാനം നഷ്ടമായത്. 2016ല്‍ ഇംഗ്ലണ്ടിനെതിരായ പാകിസ്താന്റെ ടെസ്റ്റ് പരമ്പര.
മൂന്ന് ടെസ്റ്റുകളിലെ ആറ് ഇന്നിങ്‌സുകളില്‍ നിന്നായി 102 റണ്‍സ് മാത്രമാണ് ഹഫീസിന് ഇംഗ്ലണ്ടിനെതിരേ നേടാനായത്. ഇതില്‍ രണ്ട് ഡക്കുകളും ഉള്‍പ്പെടുന്നു.
ഇതോടെ ഓവലിലെ അവസാന ടെസ്റ്റില്‍ നിന്ന് ഹഫീസിനെ പാകിസ്താന്‍ ഒഴിവാക്കി. പിന്നീട് ഹഫീസിനെ പാകിസ്താന്‍ ടെസ്റ്റ് ടീമില്‍ പരിഗണിക്കാതിരിക്കുകയായിരുന്നു. ഏകദിന ടീമില്‍ നിന്നും കഴിഞ്ഞ വര്‍ഷം ഒക്ടോബറോട് കൂടി ഹഫീസിന് സ്ഥാനം നഷ്ടമായി. ജൂലൈയില്‍ ഓസ്‌ട്രേലിയക്കെതിരായ ട്വന്റി-ട്വന്റിയിലാണ് ഹഫീസ് അവസാനമായി പാകിസ്താനു വേണ്ടി കളിച്ചത്.

തിരിച്ചുവരവ് തകര്‍പ്പന്‍ ഫോമില്‍
മോശം ഫോമിനെ തുടര്‍ന്ന് തഴയപ്പെട്ട ഹഫീസിനെ പാകിസ്താന്‍ വീണ്ടും തിരിച്ചുവിളിച്ചത് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലെ തകര്‍പ്പന്‍ പ്രകടനത്തെ തുടര്‍ന്നാണ്. ഡബിള്‍ സെഞ്ച്വറിയും നാല് വിക്കറ്റുമായി തന്റെ ടീമിനെ വിജയത്തിലേക്ക് നയിച്ചാണ് ഹഫീസ് വീണ്ടും പാക് സെലക്റ്റര്‍മാരെ കൊണ്ട് തിരിത്തി പറയിപ്പിച്ചത്. ഫസ്റ്റ്ക്ലാസിലെ മിന്നും പ്രകടനം ഒരിടവേളയ്ക്കു ശേഷം ഹഫീസിനെ പാക് ടീമിലേക്ക് വീണ്ടും പരിഗണിക്കുകയായിരുന്നു.

ഏഷ്യാ കപ്പില്‍ ടീമിന്റെ ദയനീയ പ്രകടനവും തുണയായി
സമാപിച്ച ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാകിസ്താന്റെ നിരാശജനകമായ പ്രകടനമാണ് ഹഫീസിനെ തിരിച്ചുവിളിക്കാനുള്ള ഒരു കാരണം. സൂപ്പര്‍ ഫോറിലെ നിര്‍ണായക മല്‍സരത്തില്‍ ബംഗ്ലാദേശിനോട് തോറ്റ് ഫൈനല്‍ കാണാതെ പാകിസ്താന്‍ പുറത്തായിരുന്നു. ഈ തോല്‍വി പാകിസ്താന് രൂക്ഷ വിമര്‍ശനമാണ് നേരിടേണ്ടിവന്നത്.
യുഎഇയിലെ മികച്ച ബാറ്റിങ് ശരാശരിയും ഹഫീസിന് മറ്റൊരു നേട്ടമായി. 52.75 ബാറ്റിങ് ശരാശരിയില്‍ 1353 റണ്‍സാണ് യുഎഇയില്‍ ഹഫീസ് ഇതുവരെ പാകിസ്താനു വേണ്ടി നേടിയത്. സ്പിന്നര്‍മാരെ പിന്തുണയ്ക്കുന്ന പിച്ചും ഹഫീസിനെ സംബന്ധിച്ച് പോസറ്റീവാണ് യുഎഇ ക്രിക്കറ്റ് മൈതാനത്തുള്ളത്.

പാകിസ്താന്‍ ടെസ്റ്റ് ടീം
അസ്ഹര്‍ അലി, ഇമാമുല്‍ ഹഖ്, ഫഖ്ഹര്‍ സമാന്‍, ബാബര്‍ അസാം, അസാദ് ഷെഫീഖ്, ഹാരിസ് സുഹൈല്‍, ഉസ്മാന്‍ സലാഹുദ്ദീന്‍, സര്‍ഫ്രാസ് അഹ്മദ് (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്‌വാന്‍, ഫഹീം അഷ്‌റഫ്, ഷാദാബ് ഖാന്‍, ബിലാല്‍ ആസിഫ്, യാസിര്‍ ഷാ, മുഹമ്മദ് അബ്ബാസ്, വഹാബ് റിയാസ്, ഹസന്‍ അലി, മിര്‍ ഹംസ, മുഹമ്മദ് ഹഫീസ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications