വിരാട് കോലി പന്ത് ചുരണ്ടിയെന്ന് ഇംഗ്ലീഷ് പത്രം, പാകിസ്താനില്‍ ആഘോഷം.. ഇംഗ്ലണ്ട് ടീമിന് പരാതിയില്ല!
ക്രിക്കറ്റില്‍ പന്ത് ചുരണ്ടലും കൃത്രിമത്വം കാണിക്കലും പുതുമയുള്ള സംഭവം ഒന്നുമല്ല. ഒരുപാട് വിവാദങ്ങള്‍ ഇതേച്ചൊല്ലി ഉണ്ടായിട്ടുണ്ട്. ടിവി ക്യാമറകളുടെ ആധിക്യവും കര്‍ശന നിയമങ്ങളുമൊക്കെയായി ഇത്തരം പ്രവണതകള്‍ ഇപ്പോള്‍ തീരെ കുറഞ്ഞിട്ടുമുണ്ട്. എന്നാല്‍ അപ്രതീക്ഷിതമായി ഇതാ ഇന്ത്യക്കെതിരെ ഒരു ആരോപണം.
Read Also: കരിയര്‍ ബെസ്റ്റ് 260 പോലും സെലക്ടര്‍മാര്‍ കണ്ടില്ലേ? യുവരാജിന് ഇനിയൊരു തിരിച്ചുവരവില്ല! യുവി ഈസ് ഡൺ?
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ വിരാട് കോലി പന്തില്‍ കൃത്രിമത്വം കാട്ടി എന്നാണ് ആരോപണം. ലണ്ടനില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഒരു ടാബ്ലോയ്ഡ് പത്രത്തിലാണ് ആരോപണം. ആരോപണം കണ്ടപാടെ പാകിസ്താനിലുള്ള മാധ്യമങ്ങള്‍ ഇത് വലിയ ആഘോഷമാക്കിയിട്ടുണ്ട്. ഇംഗ്ലണ്ട് ടീമിന് പോലും പരാതിയില്ലാത്ത കാര്യമാണ് എന്നോര്‍ക്കണേ..

ആരോപണം വന്നത് ഇംഗ്ലണ്ട് വഴി
ബ്രിട്ടീഷ് ടാബ്ലോയിഡായ ഡെയ്‌ലി മെയിലാണ് വിരാട് കോലി പന്തില്‍ കൃത്രിമം കാണിക്കുന്നു എന്ന് ആരോപണം ഉയര്‍ത്തിയത്. പന്ത് തുപ്പല്‍ കൂട്ടി കൂടുതല്‍ നേരം ഉരച്ചു എന്നാണ് ആരോപണം. പന്ത് പഴക്കമുള്ളതാക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.

വീഡിയോ വൈറല്‍
രാജ്‌കോട്ടില്‍ നടന്ന ഒന്നാം ടെസ്റ്റിനിടെ വിരാട് കോലി പന്ത് മിനുസപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. എന്നാല്‍ കോലി പന്ത് ചുരണ്ടുന്നതുപോലുള്ള എന്തെങ്കിലും കുറ്റം ചെയ്തതായി വീഡിയോയില്‍ വ്യക്തമല്ല.

പാകിസ്താനിലാണ് ആഘോഷം
വിരാട് കോലിക്കെതിരെ ഇംഗ്ലീഷ് ടാബ്ലോയ്ഡ് ഉയര്‍ത്തിയ ആരോപണം പാകിസ്താനിലെ മാധ്യമങ്ങള്‍ ശരിക്കും ആഘോഷിക്കുകയാണ്. വിരാട് കോലി വീഡിയോയില്‍ കുടുങ്ങി എന്ന തരത്തിലാണ് വാര്‍ത്ത. വിരാട് കോലിയുടെ ഒരു സീരിസ് ചിത്രങ്ങള്‍ തന്നെ പാക് ചാനലായ ജിയോ ടി വി പുറത്തുവിട്ടിട്ടുണ്ട്.

ഇംഗ്ലണ്ട് ടീമിന് പോലും പരാതിയില്ല
വിരാട് കോലി പന്ത് ചുരണ്ടിയതായോ കൃത്രിമം കാട്ടിയതായോ ഇംഗ്‌ളണ്ട് ടീം പരാതി പറഞ്ഞിട്ടില്ല. നവംബര്‍ 13നാണ് ഒന്നാം ടെസ്റ്റ് സമനിലയില്‍ തീര്‍ന്നത്. ഇത് സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ നവംബര്‍ 18ന് മുമ്പ് ഉന്നയിക്കണമായിരുന്നു. എന്നാല്‍ ഇംഗ്ലണ്ട് ടീം ഇങ്ങനെ ഒരു പരാതി നല്‍കിയിട്ടില്ല

നേരത്തെ പണികിട്ടിയിട്ടുണ്ട്
അടുത്തിടെ ക്രിക്കറ്റ് പന്തില്‍ കൃത്രിമം കാട്ടാന്‍ ശ്രമിച്ച് ക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡ്യു പ്ലസിസ് കുടുങ്ങിയിരുന്നു. ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിനിടെയാ് ഫാഫ് പിടിക്കപ്പെട്ടത്. ഡ്യു പ്ലസിസിന് മത്സരത്തിന്റെ മുഴുവന്‍ ഫീസും ഫൈനടക്കേണ്ടി വന്നിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications