മണിക്കൂറില്‍ 320 കി.മീ; ഓഡിയുടെ വേഗം കൂടിയ കാര്‍ ഇനി കോലിക്ക് സ്വന്തം
ബെംഗളൂരു: ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിക്ക് ബൈക്കുകളോടാണ് കമ്പമെങ്കില്‍ വൈസ് ക്യാപ്റ്റന്‍ വിരാട് കോലിക്ക് കാറുകളോടാണ് കമ്പം. അതും ഓഡി കാറുകളോട്. ആര്‍8, ക്യു7 എന്നീ കാറുകളുടെ ഉടമയാണ് കോലി. ഓഡി കുടുംബത്തിലെ മറ്റൊരു കാര്‍ കൂടി കോലി സ്വന്തമാക്കി.
ലിമിറ്റഡ് എഡിഷന്‍ സൂപ്പര്‍കാറായി വിപണിയിലെത്തിയ ഓഡിയുടെ ആര്‍8 എല്‍എംഎക്‌സാണ് കോലിയുടെ പുതിയ കാര്‍. ലിമിറ്റഡ് എഡിഷനായ ആര്‍8 എല്‍എംഎക്‌സ് വെറും 99 എണ്ണം മാത്രമേ പുറത്തിറക്കിയിട്ടുള്ളൂ. ഡല്‍ഹി/മുംബൈ എക്‌സ്‌ഷോറൂം വില 2.97 കോടി രൂപയാണ്. ഓഡി ഇന്ത്യയുടെ തലവന്‍ മി ജോ കിംഗാണ് കോലിക്ക് കാറിന്റെ താക്കോല്‍ നല്‍കിയത്. ചിത്രങ്ങള്‍ കാണൂ.

സ്‌ട്രൈക്ക് റേറ്റ് ഭീകരം
വിരാട് കോലിയെപ്പോലെ തന്നെ ഫാസ്റ്റാണ് കാറും. 100 കിലോ മീറ്ററിലേയ്ക്ക് വെറും 3.4 സെക്കന്റില്‍ എത്തും ഓഡിയുടെ ആര്‍8 എല്‍എംഎക്‌സ്.

വേഗതയില്‍ മന്നന്‍
മണിക്കൂറില്‍ 320 കിലോമീറ്ററാണ് മണിക്കൂറില്‍ 320 കിമീയാണ് ഓഡിയുടെ ആര്‍8 എല്‍എംഎക്‌സിന്റെ വേഗത. ഓഡിയുടെ ഏറ്റവും വേഗം കൂടിയ കാറാണിത്.

ലിമിറ്റഡാണ് സാധനം
വെറും 99 കാറുകള്‍ മാത്രമേ ഈ സീരിസില്‍ പുറത്തിറങ്ങിയിട്ടുള്ളൂ. അതില്‍ ഒരെണ്ണമാണ്‌കോലി സ്വന്തമാക്കിയിരിക്കുന്നത്. മൂന്ന് കോടിയോളമാണ് വില.

മൂന്നാമത്തെ ഓഡിയാണ്
വിരാട് കോലിയുടെ മൂന്നാമത്തെ ഓഡി കാറാണ് ഇത്. ലിമിറ്റഡ് എഡിഷന്‍ കാറ് സ്വന്തമാക്കാന്‍ കഴിഞ്ഞതില്‍ അതീവ സന്തോഷവാനാണ് കോലി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications