Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ vs ദക്ഷിണാഫ്രിക്ക: ദാദയുടെ നേട്ടം പഴങ്കഥ... ഇനി കോലിയാണ് 'ദാദ', മുന്നില്‍ ധോണി മാത്രം

Virat Kohli Surpasses Sourav Ganguly's Feat When It Comes To Test Captaincy | Oneindia Malayalam

പൂനെ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ നയിച്ചതോടെ വിരാട് കോലി പുതിയൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. ടെസ്റ്റില്‍ ഏറ്റവുമധികം മല്‍സരങ്ങളില്‍ ഇന്ത്യയെ നയിച്ച രണ്ടാമത്തെ ക്യാപ്റ്റനെന്ന നേട്ടത്തിനാണ് അദ്ദേഹം അവകാശിയായത്. ആദ്യ ടെസ്റ്റിനു സമാനമായി രണ്ടാം ടെസ്റ്റിലും കോലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

വിശാഖപട്ടണത്തു നടത്ത ആദ്യ ടെസ്റ്റില്‍ 203 റണ്‍സിന്റെ വമ്പന്‍ ജയം കൊയ്ത ഇന്ത്യ രണ്ടാം ടെസ്റ്റിലും ജയിച്ച് മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ അപരാജിത ലീഡ് തേടിയാണ് ഇറങ്ങിയത്. ആദ്യ ടെസ്റ്റില്‍ ജയിച്ച ടീമില്‍ ഒരു മാറ്റവും ഇന്ത്യ വരുത്തിയിരുന്നു. മധ്യനിര ബാറ്റ്‌സ്മാന്‍ ഹനുമാ വിഹാരിക്കു പകരം പേസര്‍ ഉമേഷ് യാദവ് പ്ലെയിങ് ഇലവനിലെത്തി.

ഗാംഗുലിയെ മറികടന്നു

ഗാംഗുലിയെ മറികടന്നു

ടെസ്റ്റില്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയെയാണ് കോലി പൂനെയില്‍ പിന്തള്ളിയത്. ഈ ടെസ്റ്റിനു മുമ്പ് ദാദയ്‌ക്കൊപ്പം നേട്ടം പങ്കിടുകയായിരുന്നു. അദ്ദേഹം. പൂനെ ടെസ്റ്റില്‍ ഇന്ത്യ ഇറങ്ങിയതോടെ കോലി ക്യാപ്റ്റനെന്ന നിലയില്‍ 50 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.
ഇനി കോലിക്കു മുന്നില്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി മാത്രമേയുള്ളൂ. 60 ടെസ്റ്റുകളിലാണ് ഇന്ത്യയെ ധോണി നയിച്ചത്.

മികച്ച റെക്കോര്‍ഡ്

മികച്ച റെക്കോര്‍ഡ്

ക്യാപ്റ്റനെന്ന നിലയില്‍ ടെസ്റ്റില്‍ മികച്ച റെക്കോര്‍ഡാണ് കോലിക്കുള്ളത്. ഇന്ത്യയെ ഏറ്റവുമധികം ടെസ്റ്റ് വിജയങ്ങളിലേക്കു നയിച്ച ക്യാപ്റ്റനെന്ന റെക്കോര്‍ഡ് അദ്ദേഹത്തിന്റെ പേരിലാണ്. വിജയക്കുതിപ്പില്‍ ധോണി, ഗാംഗുലി എന്നിവരെയെല്ലാം കോലി പിന്നിലാക്കിയിരുന്നു.
ചുരുങ്ങിയത് 30 ടെസ്റ്റുകളിലെങ്കിലും ടീമിനെ നയിച്ച ക്യാപ്റ്റന്‍മാരില്‍ 50 ശതമാനം വിജയശരാശരിയുള്ള ഏക ക്യാപ്റ്റനും കോലിയാണ്.

കോലിയെ അഭിനന്ദിച്ച് ബിസിസിഐ

ക്യാപ്റ്റനെന്ന നിലയില്‍ ടെസ്റ്റില്‍ 50 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ വിരാട് കോലിയെ അഭിനന്ദിച്ചു കൊണ്ട് ബിസിസിഐയുടെ ട്വീറ്റ്.

Story first published: Thursday, October 10, 2019, 11:24 [IST]
Other articles published on Oct 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+