സെലക്ടര്‍മാര്‍ നിന്നെ പരിഗണിക്കില്ല! ധോണി എല്ലാം മനസ്സിലാക്കിത്തന്നു- വെളിപ്പെടുത്തി യുവി
ഇന്ത്യന്‍ ക്രിക്കറ്റില്‍ തന്റെ ഭാവിയെക്കുറിച്ചുള്ള കൃത്യമായ ചിത്രം കാണിച്ചു തന്നത് മുന്‍ നായകന്‍ എംഎസ് ധോണിയാണെന്നു വെളിപ്പെടുത്തി മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. ദേശീയ ടീമില്‍ താന്‍ മടങ്ങിയെത്താന്‍ കാരണം നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലി നല്‍കിയ പിന്തുണയാണെനനും അദ്ദേഹം പറയുന്നു.
ഇന്ത്യ കണ്ട എക്കാലത്തെയും വലിയ മാച്ച് വിന്നര്‍മാരുടെ നിരയിലാണ് യുവിയുടെ സ്ഥാനം. നിരവധി മല്‍സരങ്ങളില്‍ ടീമിന്റെ വിജയശില്‍പ്പിയായിട്ടുള്ള അദ്ദേഹം കഴിഞ്ഞ വര്‍ഷമാണ് ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്. ദേശീയ ടീമിലേക്കു ഇനിയൊരു മടങ്ങിവരവ് തനിക്കുണ്ടാവില്ലെന്നു വ്യക്തമായതോടെയായിരുന്നു യുവി കളി മതിയാക്കിയത്.

കോലിയുടെ പിന്തുണ
ദേശീയ ടീമില്‍ താന്‍ തിരിച്ചെത്താന്‍ കാരണം വിരാട് കോലിയുടെ പിന്തുണയാണ്. കോലി പിന്തുണ നല്‍കിയിരുന്നില്ലെങ്കില്‍ ഇന്ത്യന്‍ ടീമിലേക്കു താന്‍ തിരികെ വരില്ലായിരുന്നു. എന്നാല്‍ 2019ലെ ലോകകപ്പില്‍ സെലക്ടമാര്‍ തന്നെ പരിഗണിക്കില്ലെന്നു ആദ്യമായി ബോധ്യമാക്കി തന്നത് ധോണിയായിരുന്നുവെന്നും യുവി വ്യക്തമാക്കി.
ഭാവിയെക്കുറിച്ച് കൃത്യമായ ചിത്രം കാണിച്ചു തന്നത് ധോണിയാണ്. എല്ലാത്തിലും ഒരു വ്യക്തത വന്നത് ഇതോടെയാണ്. തന്നെക്കൊണ്ട് കഴിയുന്നിടത്തോളം ധോണി ഇവ ബോധ്യമാക്കി തന്നതായും യുവി കൂട്ടിച്ചേര്‍ത്തു.

2011 വരെ പ്രധാന താരം
2011ലെ ലോകകപ്പ് വരെ ധോണി ഒരു പാട് ആത്മവിശ്വാസം തന്നില്‍ കാണിക്കുകയും നീയാണ് തന്റെ പ്രധാനപ്പെട്ട താരമെന്നു തന്നോടു പറയുകയും ചെയ്തിരുന്നതായി യുവി വെളിപ്പെടുത്തി.
എന്നാല്‍ അസുഖത്തില്‍ നിന്നു മോചിതനായി താന്‍ മടങ്ങിയെത്തുമ്പോള്‍ ടീമില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിരുന്നു. 2015ലെ ലോകകപ്പിനെക്കുറിച്ചു പറയുമ്പോള്‍ നിങ്ങള്‍ക്കു എന്തെങ്കിലുമൊന്ന് കൃത്യമായി ൂചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ അത് വളരെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും യുവി പറഞ്ഞു.
ഒരു ക്യാപ്റ്റനെന്ന നിലയില്‍ നിങ്ങള്‍ക്കു ചിലപ്പോള്‍ എല്ലാം ന്യായീകരിക്കാന്‍ കഴിയില്ലെന്നു താന്‍ മനസ്സിലാക്കുന്നു. കാരണം ഏറ്റവും അവസാനം രാജ്യം എങ്ങനെ പെര്‍ഫോം ചെയ്യുന്നുവെന്നതാണ് ഏറ്റവും പ്രധാനം.

2015ലെ ലോകകപ്പ് ടീമില്‍ ഇടം ലഭിച്ചില്ല
2015ല്‍ ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും സംയുക്ത ആതിഥേയത്വം വഹിച്ച ലോകകപ്പില്‍ നിന്നും .യുവരാജ് ഒഴിവാക്കപ്പെട്ടത് പലരുടെയും നെറ്റി ചുളിച്ചിരുന്നു. കാരണം ലോകകപ്പിനു മുമ്പ് ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ടു സെഞ്ച്വറികള്‍ നേടിയിട്ടും യുവി ലോകകപ്പില്‍ നിന്നും തഴയപ്പെടുകയായിരുന്നു.
2019ല ജൂണിസാണ് 17 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറിനു വിരാമമിട്ട് യുവി വിരമിക്കല്‍ പ്രഖ്യാപിച്ചത്. ധോണിക്കു കീഴില്‍ ഏകദിന ലോകകപ്പ്, ടി20 ലോകകപ്പ് എന്നിവ നേടിയെങ്കിലും തനിക്കു കൂടുതല്‍ നല്ല ഓര്‍മകളുള്ളത് സൗരവ് ഗാംഗുലിയുടെ കീഴില്‍ കളിക്കുമ്പോഴായിരുന്നുവെന്നും അന്ന് ലഭിച്ച പിന്തുണയായിരുന്നു കാരണമെന്നും യുവി പറയുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications