സ്മിത്ത്, കോലി; ഇത് ക്യാപ്റ്റന്മാരുടെ പരമ്പര
സിഡ്‌നി: മുനയില്ലാത്ത ബൗളിംഗ് കൊണ്ട് ഇറങ്ങിയ ഇന്ത്യ രണ്ട് ടെസ്‌റ്റെങ്കിലും തോല്‍ക്കാതെ കഴിച്ചുകൂട്ടിയതില്‍ ഒരാളോട് നന്ദി പറഞ്ഞേ പറ്റൂ. വിരാട് കോലിയോട്. പരമ്പരയ്ക്കിടെ ധോണി ടീമിനെ ഉപേക്ഷിച്ചിട്ടും പതറാതെ ഇന്ത്യയെ നയിച്ച കോലിയോടെ. നയിച്ച രണ്ട് ടെസ്റ്റിലും ടീമിനെ മികച്ച ഒത്തിണക്കത്തോടെ കൊണ്ടുപോയ കോലി ബാറ്റിംഗിലും മിന്നിത്തിളങ്ങി. 4 ടെസ്റ്റുകളില്‍ നിന്നായി 692 റണ്‍സാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ സംഭാവന.
ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും മോശമാക്കിയില്ല. മൈക്കല്‍ ക്ലാര്‍ക്കിന് പരിക്കേറ്റതോടെ ക്യാപ്റ്റന്‍സി കിട്ടിയ സ്മിത്ത് ബാക്കിയുള്ള മൂന്നില്‍ ഒരു ടെസ്റ്റ് ജയിച്ചു. രണ്ടണ്ണം സമനിലയാക്കി. ബാറ്റിംഗിലാണ് സ്മിത്ത് ശരിക്കും താരമായത്. 8 ഇന്നിംഗ്‌സിലായി 769 റണ്‍സാണ് സ്മിത്ത് അടിച്ചത്. ഇതൊരു ലോകറെക്കോര്‍ഡാണ്. ഒരുപാട് റെക്കോര്‍ഡുകളും ക്യാപ്റ്റന്മാര്‍ സ്വന്തമാക്കി. കാണൂ.

സ്മിത്ത് റണ്ണുകൊണ്ട് ആറാടി
4 ടെസ്റ്റുകളിലെ 8 ഇന്നിംഗ്‌സിലായി 769 റണ്‍സടിച്ചു ഓസ്‌ട്രേലിയയുടെ യുവ ക്യാപ്റ്റന്‍. ശരാശരി 128.5. 4 സെഞ്ചുറി, 2 അര്‍ധസെഞ്ചുറി.

കോലിയെന്താ മോശമാ
എട്ട് ഇന്നിംഗ്‌സുകളില്‍ നിന്നും 692 റണ്‍സടിച്ച വിരാട് കോലിയാണ് സ്മിത്തിനുള്ള ഇന്ത്യയുടെ മറുപടി. 86 ആണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ ശരാശരി. 4 സെഞ്ചുറി, 1 അര്‍ധസെഞ്ചുറി.

തകര്‍ന്നത് ബ്രാഡ്മാന്റെ റെക്കോര്‍ഡ്
സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്റെ റെക്കോര്‍ഡാണ് സ്റ്റീവന്‍ സ്മിത്ത് തകര്‍ത്തത്. ഇന്ത്യയ്‌ക്കെതിരെ ഒരു പരമ്പരയില്‍ ഏറ്റവും അധികം റണ്‍സ് എന്ന റെക്കോര്‍ഡായിരുന്നു ഇത്.

ഗാവസ്‌കറും ദ്രാവിഡും പിന്നില്‍
പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി, റണ്‍സ് എന്ന റെക്കോര്‍ഡുകള്‍ ഗാവസ്‌കര്‍, ദ്രാവിഡ് എന്നിവരില്‍ നിന്നും കോലി പിടിച്ചുവാങ്ങി.

ധോണി കളഞ്ഞിട്ട് പോയി
പരമ്പര നടക്കുന്നതിനിടെ, അതും ഓസ്‌ട്രേലിയയ്‌ക്കെതിരെ ടീമിനെ പ്രതിസന്ധിയില്‍ വിട്ട് ധോണി വിരമിച്ചത് വന്‍ വിവാദമായി.

ക്ലാര്‍ക്കിന് പണി പരിക്ക്
ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിന് പണി കൊടുത്തത് പരിക്കാണ്. അഡിലെയ്ഡില്‍ ടെസ്റ്റ് ജയിച്ച ശേഷമായിരുന്നു ക്ലാര്‍ക്ക് വിരമിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications