Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി അതു പറയരുതായിരുന്നു, എന്റെ കൈയില്‍ ബലമായി പിടിച്ചു! വെളിപ്പെടുത്തലുമായി നവീന്‍

ഐപിഎല്ലിന്റെ 16ാം സീസണിനെ നിറം കെടുത്തിയ സംഭവങ്ങളിലൊന്നായിരുന്നു വിരാട് കോലിയും നവീനുല്‍ ഹഖും തമ്മിലുള്ള വാക്‌പോരും കൊമ്പുകോര്‍ക്കലും. ലഖ്‌നൗവില്‍ നടന്ന റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരും ലഖ്നൗ സൂപ്പര്‍ ജയന്‍റ്സും തമ്മിലുള്ള മല്‍സരത്തിനിടെയായിരുന്നു സംഭവം. കളിക്കു ശേഷം കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയും കോലിയും ലഖ്‌നൗ ടീം ഉപദേശകന്‍ ഗൗതം ഗംഭീറും തമ്മില്‍ ഉരസുകയും ഏറ്റുമുട്ടലിന്റെ വക്കിലെത്തുകയും ചെയ്തിരുന്നു. അന്നു യഥാര്‍ഥത്തില്‍ എന്തായിരുന്നു സംഭവിച്ചതെന്നും ആരാണ് ഏറ്റുമുട്ടലിനു തുടക്കമിട്ടതെന്നും ആദ്യമായി തുറന്നു പറഞ്ഞിരിക്കുകയാണ് അഫ്ഗാനിസതാന്‍ പേസര്‍ കൂടിയായ നവീന്‍.

ലഖ്‌നൗവിന്റെ ഇന്നിങ്‌സിനിടെ 18ാമത്തെ ഓവറിലായിരുന്നു സംഭവങ്ങളുടെ തുടക്കം. ലഖ്‌നൗ താരമായ നവീന്‍ ബാറ്റ് ചെയ്യവെ കോലി സ്ലെഡ്ജ് ചെയ്യുകയായിരുന്നു. പക്ഷെ നവീനും ഇതിനോടു അതേ നാണയത്തില്‍ പ്രതികരിച്ചതോടെ കോലി ക്ഷുഭിതനായി. വൈകാടെ നവീന്‍ പുറത്തായി മടങ്ങവെ കോലി കാലുയര്‍ത്തി ഷൂസിനു താഴെയുള്ള മണ്ണ് തട്ടിയക്കളയുകയും ഇതിനു തുല്യമാണ് നീയെന്നു നവീനോടു രോഷത്തോടെ ആംഗ്യം കാണിക്കുകയുമായിരുന്നു.

NAVEEN UL HAQ

പിന്നീട് മല്‍സരശേഷം ഇരുടീമിലെയും കളിക്കാര്‍ ഹസ്തദാനം ചെയ്യവെ കോലി കൈ പിടിച്ചപ്പോള്‍ നവീന്‍ അതു ദേഷ്യത്തോടെ തള്ളി മാറ്റുകുമായിരുന്നു. അതിനു ശേഷമായിരുന്നു കോലിയും ഗംഭീറും തമ്മിലുള്ള പോര്.

വിരാട് കോലി എന്നോടു അങ്ങനെയൊന്നും മല്‍സരത്തിനിടെ പറയാന്‍ പാടില്ലായിരുന്നു. അതിനു ശേഷവും ഞാനല്ല ഏറ്റുമുട്ടലിനു തുടക്കമിട്ടത്. മല്‍സരശേഷം ഞങ്ങള്‍ ഹസ്തദാനം ചെയ്യവെ വിരാട് കോലിയാണ് പ്രശ്‌നങ്ങളുണ്ടാക്കിയത്. ഒരു കാര്യം മാത്രം ഞാന്‍ പറയാന്‍ ആഗ്രഹിക്കുകയാണ്, സാധാരണയായി ഞാന്‍ ആരെയും സ്ലെഡ്ജ് ചെയ്യാറില്ല.

ഇനി ഞാന്‍ അങ്ങനെ ചെയ്താലും ബൗള്‍ ചെയ്യുമ്പോള്‍ ബാറ്റര്‍മാരോടു മാത്രമേ അങ്ങനെ പറയാറുള്ളൂ. കാരണം ഞാനൊരു ബൗളറാണ്. അന്നത്തെ മല്‍സരത്തില്‍ ഞാനൊരു വാക്ക് പോലും മിണ്ടിയിട്ടില്ല, ആരെയും സ്ലെഡ്ജ് ചെയ്തിട്ടില്ലെന്നും നവീനുല്‍ ഹഖ് ബിബിസി പാഷ്‌തോയില്‍ വെളിപ്പെടുത്തി.

ഞാന്‍ അന്നു സാഹചര്യങ്ങളെ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്നു അവിടെയുണ്ടായിരുന്ന താരങ്ങള്‍ക്കെല്ലാം അറിയാം. ബാറ്റിങിനിടെയോ, മല്‍സരശേഷമോ ഞാന്‍ ഒരിക്കലും ദേഷ്യപ്പെട്ടിട്ടില്ല. മല്‍സരത്തിനു ശേഷം ഞാന്‍ എന്താണ് ചെയ്തിട്ടുള്ളതെന്നു എല്ലാവരും കണ്ടിട്ടുള്ളതാണ്. ഞാന്‍ വിരാട് കോലിയുമായി ഹസ്തദാനം ചെയ്യുകയായിരുന്നു. പക്ഷെ അദ്ദേഹം വളരെ ബലമായി കൈയില്‍ പിടിക്കുകയായിരുന്നു. ഞാനും മനുഷ്യനാണ്, അപ്പോള്‍ പ്രതികരിക്കുകയും ചെയ്തതായി നവീനുല്‍ ഹഖ് വ്യക്തമാക്കി.

KOHLI-GAMBHIR

സംഭവത്തിനു ശേഷം ഞങ്ങള്‍ക്കു ചുമത്തിയ പിഴ നോക്കിയാല്‍ ആരാണ് ഏറ്റുമുട്ടലിനു തുടക്കമിട്ടതെന്നു നിങ്ങള്‍ക്കു മനസ്സിലാവും. ആരെങ്കിലും മോശമായി എന്തെങ്കിലും എന്നോടു പറയുകയാണെങ്കില്‍ ഞാനും വിട്ടുകൊടുക്കില്ല. അണ്ടര്‍ 16 തലത്തില്‍ അഫ്ഗാനിസ്താന്‍ ടീമിനു വേണ്ടി കളിക്കാന്‍ ആരംഭിച്ചതു മുതല്‍ ഞാന്‍ ഇങ്ങനെ തന്നെയാണ്.

ആരോടും മോശം വാക്കുകള്‍ ഞാന്‍ പറയാറില്ല. പക്ഷെ എന്നോടു ആരെങ്കിലും അങ്ങനെ സംസാരിക്കുകയാണെങ്കില്‍ മിണ്ടാതിരിക്കുകയുമില്ല. ഞാന്‍ അതു തിരിച്ചുകൊടുത്തിരിക്കും. നിങ്ങള്‍ക്കു വേണമെങ്കില്‍ അതു തെറ്റാണന്നു പറയാം, പക്ഷെ അങ്ങനെയാണ് അതെന്നും നവീനുല്‍ ഹഖ് പറയുന്നു.

എതിര്‍ ടീമിലെ സീനിയര്‍ താരമോ, യുവതാരമോ ആവട്ടെ, ക്ലബ്ബ് മാച്ചോ, അഫ്ഗാനിസ്താന്റെ മല്‍സരമോ, ഐപിഎല്‍ മാച്ചോയാവട്ടെ ഞാന്‍ എല്ലാത്തിലും ഒരേ തീവ്രതയിലാണ് കളിക്കാറുള്ളത്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ പിന്‍മാറുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, June 17, 2023, 9:46 [IST]
Other articles published on Jun 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+