For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആട്ടിന്‍ തലയുമായി അഫ്രീഡി! അങ്കം വെട്ടി ദാദയും ഇന്‍സിയും- ക്രിക്കറ്റര്‍മാരും വിചിത്രമായ ചിത്രങ്ങളും

സമൂഹ മാധ്യമങ്ങളുടെ വരവോടെ കായിക താരങ്ങളുടെ ഓരോ ചലനം പോലും ആരാധകരിലേക്ക് അപ്പപ്പോള്‍ തന്നെ എത്തിക്കൊണ്ടിരിക്കുകയാണ്. ചിലതൊക്കെ കായിക താരങ്ങള്‍ തന്നെ പങ്കുവയ്ക്കുമ്പോള്‍ മറ്റു ചിലതാവട്ടെ പുറമെ നിന്നുള്ളവരാണ് ഫോണിലും മറ്റും പകര്‍ത്തി സോഷ്യല്‍ മീഡിയകളിലൂടെ പുറത്തുവിടുന്നത്.

ക്രിക്കറ്റ് താരങ്ങളുള്‍പ്പെട്ട വിചിത്രമായ ചില ചിത്രങ്ങളെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. വളരെ അപൂര്‍വ്വമായി മാത്രമേ ഈ ഫോട്ടോസ് കാണാന്‍ ഭാഗ്യം ലഭിക്കാറുള്ളൂ. ഈ തരത്തില്‍ നേരത്തേ പുറത്തു വന്നിട്ടുള്ള ക്രിക്കറ്റര്‍മാരുള്‍പ്പെട്ട ചില വിചിത്രമായ ചിത്രങ്ങള്‍ ഏതൊക്കെയാണെന്നു നമുക്ക് നോക്കാം.

ആട്ടിന്‍ തലയുമായി അഫ്രീഡി

ആട്ടിന്‍ തലയുമായി അഫ്രീഡി

പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായിരുന്ന ഷാഹിദ് അഫ്രീഡിയുടെ വിചിത്രമായ ഒരു ഫോട്ടോ നേരത്തേ പ്രചരിച്ചിരുന്നു. ആട്ടിന്‍ തല മാത്രം കൈയില്‍ തൂക്കി ചെറിയ പെണ്‍കുട്ടിക്കൊപ്പമുള്ള ഫോട്ടായിരുന്നു ഇത്. അഫ്രീഡി ചിരിച്ചുകൊണ്ടു നില്‍ക്കുന്ന ഫോട്ടോയില്‍ പെണ്‍കുട്ടി ഭയത്തോടെ കരയുന്നതും കാണാം.
ഈ ഫോട്ടോ ഒരുപാട് വിമര്‍ശനങ്ങള്‍ക്കു അന്നു വഴിയൊരുക്കിയിരുന്നു. താരത്തിന്റെ പ്രവര്‍ത്തി ശരിയായില്ലെന്നായിരുന്നു പലരും ചൂണ്ടിക്കാട്ടിയത്. ക്രിക്കറ്റില്‍ ഇതുവരെ പുറത്തുവന്നതില്‍ വച്ച് ഏറ്റവും വിചിത്രമായ ഫോട്ടോകൡലൊന്ന് കൂടിയാണിത്.

ഇഷാനെ കൈകളിലേന്തി ഹാര്‍ദിക്

ഇഷാനെ കൈകളിലേന്തി ഹാര്‍ദിക്

ഐപിഎല്ലിലെ സഹതാരമായ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനെ കൈകളിലേന്തി നില്‍ക്കുന്ന ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ചിത്രം നേരത്തേ വൈറലായിരുന്നു. ഈ വര്‍ഷം ജൂലൈ 18നായിരുന്നു ഹാര്‍ദിക് ഈ ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ഇഷാന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു ഈ ആഘോഷപ്രകടനം. ചോട്ടു പാണ്ഡ്യയെന്ന ക്യാപ്ഷനോടെയായിരുന്നു ഹാര്‍ദിക് ഫോട്ടോ പങ്കിട്ടത്.
നിലവില്‍ ഐപിഎല്ലിന്റെ 13ാം സീസണില്‍ കളിക്കുന്നതിനായി ഇരുവരും മുംബൈ ടീമിനൊപ്പം യുഎഇയിലാണുള്ളത്.

ബാറ്റ് കൊണ്ട് അങ്കം വെട്ടി ദാദയും ഇന്‍സിയും

ബാറ്റ് കൊണ്ട് അങ്കം വെട്ടി ദാദയും ഇന്‍സിയും

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും പാകിസ്താന്റെ മുന്‍ നായകന്‍ ഇന്‍സിമാമുള്‍ ഹഖും രാജാക്കന്‍മാരുടെ കോസ്റ്റിയൂമില്‍ അങ്കം വെട്ടുന്ന ഫോട്ടോ നേരത്തേ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. വാളിനു പകരം ബാറ്റ് കൊണ്ട് ഇരുവരും ഏറ്റുമുട്ടാനൊരുങ്ങുന്നതായിരുന്നു ഫോട്ടോ.
2005ലായിരുന്നു സംഭവം. ഒരു പരസ്യ ഷൂട്ടിന്റെ ഭാഗമായാണ് ദാദയും ഇന്‍സിയും ഈ വിചിത്രമായ കോസ്റ്റിയൂമില്‍ പ്രത്യക്ഷപ്പെട്ടത്. പാക് ടീമിന്റെ ഇന്ത്യന്‍ പര്യടനത്തോട് അനുബന്ധിച്ചായിരുന്നു ഈ പരസ്യഷൂട്ട് നടന്നത്.

കുതിരപ്പുറത്ത് കയറിനിന്ന് ജഡേജ

കുതിരപ്പുറത്ത് കയറിനിന്ന് ജഡേജ

നിലവിലെ ഇന്ത്യന്‍ ടീമിലെ സ്റ്റാര്‍ ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജയുടെ വിചിത്രമായ ഒരു ഫോട്ടോ നേരത്തേ പുറത്തുവന്നിരുന്നു. വലിയ കുതിര പ്രേമിയായ താരത്തിന് സ്വന്തമായി കുതിരകളുമുണ്ട്. ഈ കുതിരകളില്‍ ഒന്നിനു മുകളില്‍ കയറി നിന്ന് താരം താഴേക്കു നോക്കുന്നതായിരുന്നു ചിത്രം.
ഗംഗ, കേസര്‍, ധന്‍രാജ് എന്നിങ്ങനെയാണ് ജഡേജയുടെ കുതിരയ്ക്ക് ഇട്ടിരിക്കുന്ന പേരുകള്‍. ഇതില്‍ കേസറെന്ന കുതിരയെ ടെസ്റ്റ് ടീമിലെ തന്റെ സഹതാരമായ ചേതേശ്വര്‍ പുജാരയോടാണ് അദ്ദേഹം താരതമ്യം ചെയ്തത്. പുജാരയപ്പോലെ ശാന്തനും കഠിനാധ്വാനിയുമാണ് കേസറെന്നും ജഡേജ പറഞ്ഞിരുന്നു.

വിചിത്ര ലുക്കില്‍ കോലിയും ഷമിയും പൃഥ്വിയും

വിചിത്ര ലുക്കില്‍ കോലിയും ഷമിയും പൃഥ്വിയും

ഇന്ത്യയുടെ നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലി, പേസ് ബൗളിങില്‍ ടീമിന്റെ കുന്തമുനയായ മുഹമ്മദ് ഷമി, അടുത്തിടെ ദേശീയ ടീമിലെത്തിയ യുവ ഓപ്പണര്‍ പൃഥ്വി ഷാ എന്നിവരുള്‍പ്പെട്ടെ ഫോട്ടോയും ശ്രദ്ധിക്കപ്പെട്ടിരുന്നു. മൂന്നു താരങ്ങളും വ്യത്യസ്ത പോസുകളില്‍ ആരാധകരെ ചിരിപ്പിക്കാന്‍ ശ്രമിക്കുന്നതായിരുന്നു ഈ ഫോട്ടോ.
പുതിയ പോസ്റ്റ്, സുന്ദരമായ പോസ്റ്റ് എന്ന ക്യാപ്ഷനോടെയായിരുന്നു കോലി ഇന്‍സ്റ്റഗ്രാമിലൂടെ ഫോട്ടോ പങ്കിട്ടത്. ഈ ഫോട്ടോയ്ക്കു ത്രിമൂര്‍ത്തിയെന്നു ഷമി കമന്റ് ചെയ്യുകയും ചെയ്തിരുന്നു.

Story first published: Wednesday, August 26, 2020, 12:54 [IST]
Other articles published on Aug 26, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+