For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയുടെ സമയമെത്തി? ടെസ്റ്റ് നിര്‍ത്തുന്നതാണ് നല്ലത്! മൂന്നു കാരണങ്ങള്‍

ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസമെന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ഇന്ത്യന്‍ റണ്‍മെഷീന്‍ വിരാട് കോലി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മൂന്നു ഫോര്‍മാറ്റുകളിലും മികവ് പുലര്‍ത്തിയ അപൂര്‍വ്വം ബാറ്റര്‍മാരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. കഴിഞ്ഞ ടി20 ലോകകപ്പിലെ ഇന്ത്യയുടെ കിരീടവിജയത്തിനു ശേഷം ഈ ഫോര്‍മാറ്റിനോടു ഗുഡ്‌ബൈ പറഞ്ഞ കോലി ഇപ്പോള്‍ ടെസ്റ്റിലും ഏകദിനത്തിലുമാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫി, ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ എന്നിവയാണ് അദ്ദേഹം പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.

എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ കോലി തുടര്‍ന്നു കളിക്കണമോയെന്നത് ചോദ്യചിഹ്നമാണ്. കാരണം അദ്ദേഹത്തിന്റെ ഫോമിലുണ്ടായ വലിയ ഇടിവ് ആരാധകരെ മുഴുവന്‍ ആശങ്കയിലാക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ടെസ്റ്റില്‍ നിന്നും വിരമിക്കുകയാവും ഇപ്പോള്‍ കോലിക്കു മുന്നിലുള്ള ഏറ്റവും നല്ല വഴി. ഇതിന്റെ മൂന്നു കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

VIRAT KOHLI

പ്രകടനത്തിലെ വലിയ ഇടിവ്

പ്രകടനത്തില്‍ സംഭവിച്ചിട്ടുള്ള വലിയ ഇടിവ് തന്നെയാണ് ടെസ്റ്റില്‍ നിന്നും വിരാട് കോലി വിരമിക്കേണ്ടതിന്റെ ആദ്യത്തെ കാരണം. റെഡ് ബോള്‍ ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ ഓവറോള്‍ റെക്കോര്‍ഡ് നോക്കിയാല്‍ അതു ഗംഭീരമാണെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. പക്ഷെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലെ, പ്രത്യേകിച്ചും 2019 മുതലുള്ള കോലിയുടെ ടെസ്റ്റ് കരിയര്‍ നോക്കിയാല്‍ അതിന്റെ ഗ്രാഫ് താഴേക്കാണെന്നു നമുക്കു കാണാം.

സെഞ്ച്വറികളുടെ എണ്ണത്തിലുണ്ടായ കുറവും സ്പിന്നര്‍മാര്‍ക്കെതിരേ പതറുന്നതുമെല്ലാം ഈ കാലയളവില്‍ കാണാന്‍ സാധിച്ചിരുന്നു. പരിചയസമ്പത്ത് കുറഞ്ഞ യുവ സ്പിന്നര്‍മാര്‍ക്കെതിരേ പോലും അദ്ദേഹം പലപ്പോഴും എന്തു ചെയ്യണമെന്നറിയാതെ ക്രീസില്‍ വിയര്‍ക്കുകയാണ്. സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ കഴിയാതെ കോലി ക്രീസില്‍ മുടന്തുന്നത് ദയനീയ കാഴ്ച തന്നെയാണ്.

ഇതിനു പിന്നില്‍ കാരണങ്ങള്‍ പലതുമുണ്ടാവാം. തുടര്‍ച്ചയായുള്ള മല്‍സരങ്ങളുടെ ക്ഷീണവും ബൗളര്‍മാര്‍ തനിക്കെതിരേ കൃത്യമായ പ്ലാനുകളൊരുക്കുന്നതും പ്രായം കൂടുന്നതു കാരണം റിഫ്‌ളക്‌സുകളിലും സ്റ്റാമിനയിലും സംഭവിക്കുന്ന മാറ്റവുമെല്ലാം ഇതിനു കാരണമാവുന്നുണ്ടാവും. പക്ഷെ ഇപ്പോഴത്തെ കോലിയുടെ ദയനീയ പ്രകടനം കാണുമ്പോള്‍ വിരമിക്കല്‍ തന്നെയാണ് മുന്നിലുള്ള ബെസ്റ്റ് ഓപ്ഷന്‍.

പുതിയ പ്രതിഭകളുടെ വരവ്

ഇന്ത്യന്‍ ക്രിക്കറ്റിലേക്കു പ്രതിഭാശാലികളായ പുതിയ കളിക്കാര്‍ വന്നു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ തന്നെക്കൊണ്ട് സാധിക്കുന്നില്ലെന്നു ബോധ്യമായാല്‍ സ്വയം അവര്‍ക്കു വേണ്ടി വഴി മാറിക്കൊടുക്കുകയാണ് വിരാട് കോലി ചെയ്യേണ്ടത്. ഫോമില്ലാതെ അദ്ദേഹം ടീമില്‍ കടിച്ചുതൂങ്ങാന്‍ ശ്രമിക്കുമ്പോള്‍ പ്രതിഭ പുറത്തെടുക്കാന്‍ കാത്തുനില്‍ക്കുന്ന യുവതാരങ്ങളുടെ അവസരം കൂടിയാണ് ന്ിഷേധിക്കപ്പെടുന്നത്.

യുവതാരങ്ങളെ സംബന്ധിച്ച് പ്രധാനം അവസരങ്ങള്‍ തന്നെയാണ്. തുടര്‍ച്ചയായ അവസരങ്ങളിലൂടെ മാത്രമേ അവര്‍ക്കു പുതിയ വെല്ലുവിളികളെക്കുറിച്ച് മനസ്സിലാക്കാനും അവയെ അതിജീവിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്താനും സാധിക്കുകയുള്ളൂ. പക്ഷെ കോലി വഴി മുടക്കിയായി നില്‍ക്കുമ്പോള്‍ അവര്‍ക്കു വെറും കാഴ്ചക്കാരായി ഏറെ നാള്‍ കാത്തിരിക്കേണ്ടതായും വരും.

VIRAT KOHLI

സ്വരം നന്നാവുമ്പോള്‍ നിര്‍ത്തണം

സ്വരം നന്നാവുമ്പോള്‍ പാട്ടു നിര്‍ത്തുന്നതാണ് ഏറ്റവും നല്ലതെന്നു വളരെ പ്രശസ്തമായ ഒരു പഴഞ്ചൊല്ലാണ്. വിരാട് കോലിയുടെ കാര്യത്തില്‍ ഇതു തന്നെയാണ് ഇപ്പോള്‍ ഏറ്റവും യോജിച്ചത്. ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കുമ്പോള്‍ ഗെയിമില്‍ നിന്നും പടിയിറങ്ങാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം പലപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യമാണ്. ടെസ്റ്റില്‍ കോലിക്കു ഇതു നടപ്പിലാക്കേണ്ട ഏറ്റവും അനുയോജ്യമായ സമയം തന്നെയാണിത്.

കരിയറില്‍ ഏറ്റവും മികച്ച ഫോമില്‍ അല്ലെങ്കിലും ഭേദപ്പെട്ട പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. പ്രകടനം ഇനിയും മോശമായി ടീമില്‍ നിന്നും താന്‍ പുറത്താക്കപ്പെടുന്നതു വരെ കോലി കാത്തുനില്‍ക്കരുത്. പകരം അഭിമാനത്തോടെ ഇപ്പോള്‍ വിരമിക്കുകയാണെങ്കില്‍ അദ്ദേഹത്തിനു തലയുയര്‍ത്തി തന്നെ പടിയിറങ്ങാന്‍ സാധിക്കും.

Story first published: Monday, September 2, 2024, 20:50 [IST]
Other articles published on Sep 2, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+