Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'വിരാട് കോലി ഇതിഹാസമായി, ഉന്മുത് ചന്ദ് ഒന്നുമായില്ല', കാരണം വ്യക്തമാക്കി നിഖില്‍ ചോപ്ര

1

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളും അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിലൂടെ വളര്‍ന്നുവന്നരാണ്. വീരേന്ദര്‍ സെവാഗ്, മുഹമ്മദ് കൈഫ്, ഹര്‍ഭജന്‍ സിങ്, യുവരാജ് സിങ്, വിരാട് കോലി എന്നിവരെല്ലാം അണ്ടര്‍ 19 ലോകകപ്പിലൂടെ കളിച്ച് മികവ് കാട്ടി അന്താരാഷ്ട്ര ക്രിക്കറ്റിലും സൂപ്പര്‍ താരങ്ങളായി മാറിയവരാണ്. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ച രണ്ട് നായകന്മാരാണ് വിരാട് കോലിയും ഉന്മുക് ചന്ദും. വിരാട് കോലി അണ്ടര്‍ 19 ടീമില്‍ നിന്ന് ദേശീയ ടീമിലെ ഇതിഹാസമായപ്പോള്‍ ഉന്മുക്തിന് ഒന്നുമാകാനായില്ല.

പ്രതിഭാശാലിയെന്ന് എല്ലാവരും വിശേഷിപ്പിക്കുകയും വലിയ ഭാവിയുണ്ടെന്ന് പ്രവചിക്കുകയും ചെയ്ത ഉന്മുത് ചന്ദിന് പക്ഷെ ഇന്ത്യന്‍ താരമെന്ന നിലയില്‍ വളരാനായില്ല. ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് വിരമിച്ച് അമേരിക്കന്‍ ലീഗില്‍ കളിക്കുകയാണ് ഉന്മുക്ത്. ഇപ്പോഴിതാ ഉന്മുക്ത് ഇന്ത്യന്‍ സീനിയര്‍ ടീമില്‍ വലിയ നേട്ടം കൈവരിക്കാതിരിക്കുകയും വിരാട് കോലി ഇതിഹാസമായി മാറുകയും ചെയ്യാനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം നിഖില്‍ ചോപ്ര.

1

'അണ്ടര്‍ 19 താരമെന്ന നിലയില്‍ നിന്ന് രഞ്ജി ട്രോഫി താരമെന്ന നിലയിലേക്ക് പരിവര്‍ത്തനം ചെയ്യേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അണ്ടര്‍ 19 താരമെന്ന നിലയില്‍ നിന്ന് മറ്റൊരു തലത്തിലേക്ക് വളരണം. അണ്ടര്‍ 19 ലോകകപ്പിന് ശേഷം വിരാട് കോലി ഡല്‍ഹിക്കുവേണ്ടി രഞ്ജി ട്രോഫി കളിച്ചു. രഞ്ജിയില്‍ നിരവധി റണ്‍സും നേടി.

ആദ്യം ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയ ശേശം ഒഴിവാക്കപ്പെട്ടെങ്കിലും ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തോടെ തിരിച്ചുവന്നു. എന്നാല്‍ ഇത് ഉന്മുക്തിന് ചെയ്യാനായില്ല. അണ്ടര്‍ 19യിലെ മികവ് രഞ്ജി ട്രോഫിയിലേക്ക് വളര്‍ത്തുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. അതിശയിപ്പിക്കുന്ന പ്രതിഭയുണ്ടായിരുന്നു. എന്നാല്‍ അതിനെ വേണ്ടവിധം വളര്‍ത്താന്‍ സാധിച്ചില്ല. ഇന്ത്യന്‍ ടീമിലേക്കെത്തണമെങ്കില്‍ നിലവിലെ താരങ്ങളെക്കാള്‍ തനിക്ക് മുകവുണ്ടെന്ന് തെളിയിക്കേണ്ടതായുണ്ട്' -നിഖില്‍ ചോപ്ര പറഞ്ഞു.

2

വിരാട് കോലി അണ്ടര്‍ 19 ലോകകപ്പ് കിരീട നേട്ടത്തിന് പിന്നാലെ ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും സജീവമായി. ഉയര്‍ന്ന ഫിറ്റ്‌നസ് കാത്ത് സൂക്ഷിക്കുകയും പരമാവധി മത്സരങ്ങള്‍ കളിച്ച് മികവ് കാട്ടുകയും ചെയ്തു. ഐപിഎല്ലില്‍ ആര്‍സിബിക്കായാണ് കോലി കളിച്ചത്. എന്നാല്‍ ഉന്മുക്ത് തന്റെ കരിയറിന് വേണ്ട ശ്രദ്ധ നല്‍കിയില്ലെന്ന് വേണം പറയാന്‍. ലഭിച്ച അവസരങ്ങളെ മുതലാക്കാനുമായില്ല. ഐപിഎല്ലിലെ താരത്തിന്റെ പ്രകടനവും പ്രതീക്ഷക്കൊത്തായിരുന്നില്ല. മുംബൈ ഇന്ത്യന്‍സിലടക്കം കളിച്ചിട്ടും ഉന്മുക്തിന് ശ്രദ്ധ പിടിച്ചുപറ്റാന്‍ സാധിച്ചില്ല.

എന്നാല്‍ കോലിയുടെ വളര്‍ച്ച കൃത്യമായിരുന്നു. ആര്‍സിബിയുടെ മധ്യനിരയിലൂടെ ആരംഭിച്ച കോലി പിന്നീട് നായകനാവുകയും ടോപ് ഓഡര്‍ ബാറ്റിങ്ങിലേക്ക് ഉയരുകയും ചെയ്തു. ഇന്ത്യന്‍ ടീമിലേക്കെത്തിയ ശേഷം ഇതുവരെ തിരിഞ്ഞുനോക്കേണ്ട ആവിശ്യം കോലിക്കുണ്ടായിട്ടില്ല. കരിയറിന്റെ തുടക്കം മുതല്‍ തുടര്‍ സെഞ്ച്വറികളുമായി ഞെട്ടിച്ച കോലി സച്ചിന്റെ ഏകദിന സെഞ്ച്വറി റെക്കോഡിനെ തകര്‍ക്കാന്‍ കെല്‍പ്പുള്ള നിലവിലെ ഏക താരമാണ്. കൃത്യമായ സമയത്ത് ഇന്ത്യയുടെ നായകസ്ഥാനവും ലഭിച്ച കോലി ഇന്ന് ലോക ക്രിക്കറ്റിലെത്തന്നെ ഇതിഹാസമാണ്.

2

48 ഫസ്റ്റ്ക്ലാസ് മത്സരങ്ങളാണ് ഉന്മുക്ത് ചന്ദ് കളിച്ചത്. നേടിയത് 2690 റണ്‍സ്. 79 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 2796 റണ്‍സും അദ്ദേഹം നേടി. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, മുംബൈ ഇന്ത്യന്‍സ് എന്നിവരുടെയെല്ലാം ഭാഗമാവാന്‍ ഉന്മുക്തിനായിരുന്നു. 2021 ആഗസ്റ്റിലാണ് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. നിലവില്‍ അമേരിക്കന്‍ മേജര്‍ ലീഗ് ക്രിക്കറ്റിലും ബിഗ് ബാഷ് ലീഗിലും ഉന്മുക്തിന് കരാറുണ്ട്. എന്തായാലും ഇന്ത്യന്‍ ക്രിക്കറ്റിന് മുതല്‍ക്കൂട്ടാവുമെന്ന് തോന്നിച്ച താരമെന്ന നിലയില്‍ നന്നാണ് ഉന്മുക്തിന്റെ കരിയര്‍ ഇത്തരത്തില്‍ മാറിപ്പോയതെന്നതാണ് ദൗര്‍ഭാഗ്യകരം.

Story first published: Wednesday, February 9, 2022, 11:27 [IST]
Other articles published on Feb 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+