Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മോശം ഫോം വേട്ടയാടുന്നു, 12 വര്‍ഷത്തിന് ശേഷം രഞ്ജി കളിക്കാന്‍ കോലി! സാധ്യതാ ടീമില്‍

ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഗൗതം ഗംഭീര്‍ വന്നതിന് പിന്നാലെ ഇന്ത്യന്‍ താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റില്‍ കൂടുതല്‍ കളിക്കണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ്. മോശം ഫോമിലുള്ള എല്ലാ താരങ്ങളും ഇപ്പോള്‍ ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ഫോം തെളിയിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. ദുലീപ് ട്രോഫിയിലും ഇറാനി കപ്പിലുമെല്ലാം ഇന്ത്യന്‍ ടീമിനായി കളിക്കുന്ന പല താരങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതെല്ലാം പരിശീലകന്‍ ഗൗതം ഗംഭീറിന്റെ നിര്‍ദേശ പ്രകാരവുമാണ്.

ഇനി രഞ്ജി ട്രോഫിയാണ് വരാനിരിക്കുന്നത്. പ്രധാന ആഭ്യന്തര ടൂര്‍ണമെന്റായ രഞ്ജി ട്രോഫിയില്‍ ഒട്ടുമിക്ക ഇന്ത്യന്‍ താരങ്ങളും കളിക്കണമെന്ന നിര്‍ദേശമാണ് ടീം മാനേജ്‌മെന്റ് വെച്ചിരിക്കുന്നത്. ഇപ്പോഴിതാ 12 വര്‍ഷത്തെ ഇടവേളക്ക് ശേഷം വിരാട് കോലിയും രഞ്ജി ട്രോഫി കളിക്കാന്‍ പോവുകയാണെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഡല്‍ഹിയുടെ സാധ്യതാ രഞ്ജി ടീമില്‍ വിരാട് കോലിയും റിഷഭ് പന്തും ഉള്‍പ്പെട്ടിട്ടുണ്ടെന്നതാണ് എടുത്തു പറയേണ്ടത്.

കോലി രഞ്ജി ട്രോഫി കളിക്കണം

വിരാട് കോലിയുടെ സമീപകാല പ്രകടനങ്ങള്‍ നോക്കുമ്പോള്‍ അദ്ദേഹം രഞ്ജി ട്രോഫി കളിക്കുന്നതാണ് നല്ലത്. പഴയ ടൈമിങ് ഇപ്പോള്‍ കോലിക്കില്ല. ലഭിക്കുന്ന മികച്ച തുടക്കത്തെ വലിയ സ്‌കോറാക്കി മാറ്റാനുള്ള കഴിവും നഷ്ടമായിരിക്കുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ച് ഫോം വീണ്ടെടുക്കാന്‍ ശ്രമിക്കുന്നത് ടീമിനെ കാര്യമായി ബാധിക്കും. കോലി രഞ്ജി ട്രോഫി കളിച്ച് ഫോം വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതാണ് നല്ലത്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച താരങ്ങളുണ്ട്.

മികച്ച പേസര്‍മാരേയും സ്പിന്നര്‍മാരേയും നേരിട്ട് കോലിക്ക് പഴയ ഫോമിലേക്ക് തിരിച്ചെത്താന്‍ സാധിക്കും. ടി20 മതിയാക്കി ടെസ്റ്റിലും ഏകദിനത്തിലും മികവ് കാട്ടാനാണ് അദ്ദേഹം ശ്രമിക്കുന്നത്. മികച്ച ഫിറ്റ്‌നസുണ്ടെങ്കിലും പ്രകടനമികവ് താഴോട്ടാണ്. അടുത്ത ഏകദിന ലോകകപ്പ് കൂടി കളിച്ച് പടിയിറങ്ങണമെന്നാണ് കോലിയുടെ ആഗ്രഹം. അതുകൊണ്ടുതന്നെ ഇപ്പോള്‍ ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ഫോം നിലനിര്‍ത്തുന്നത് കോലിക്ക് വളരെയധികം ഗുണം ചെയ്യുമെന്ന് പറയാം.

virat kohli

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് തകര്‍പ്പന്‍ റെക്കോഡ്

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഗംഭീര ബാറ്റിങ് റെക്കോഡ് കോലിക്ക് അവകാശപ്പെടാം. 146 മത്സരത്തില്‍ 11120 റണ്‍സാണ് കോലി നേടിയത്. 49.56 ശരാശരിയില്‍ കളിച്ച കോലി 36 സെഞ്ച്വറിയും 38 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്. കോലി സൂപ്പര്‍ താരമായി അതിവേഗം വളര്‍ന്നവരിലൊരാളാണ്. അതുകൊണ്ടുതന്നെ കോലിക്ക് പിന്നീട് ആഭ്യന്തര ക്രിക്കറ്റിലേക്ക് അധികം മടങ്ങിവരവ് നടത്തേണ്ടി വന്നിട്ടില്ല. ഇന്ത്യയുടെ പല സൂപ്പര്‍ താരങ്ങളും മോശം ഫോമിലായ സമയത്ത് ആഭ്യന്തര ക്രിക്കറ്റ് കളിച്ചാണ് ഫോം കണ്ടെത്തിയത്.

എന്നാല്‍ വിരാട് കോലിയെ രണ്ടര വര്‍ഷത്തോളം മോശം ഫോം വേട്ടയാടിയിട്ടും അദ്ദേഹം ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ തയ്യാറായിട്ടില്ല. വിശ്രമത്തില്‍ പോയി തിരിച്ചുവന്ന കോലി ഫോം വീണ്ടെടുക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോള്‍ ഇത്തരത്തില്‍ വിശ്രമത്തില്‍ പോവുകയോ അതോ ആഭ്യന്തര ക്രിക്കറ്റ് കളിക്കുകയോ ചെയ്യാന്‍ കോലി നിര്‍ബന്ധിതനാണ്. അതുകൊണ്ടുതന്നെ കോലി വരുന്ന രഞ്ജി ട്രോഫി കളിക്കാന്‍ സാധ്യത കൂടുതലാണ്.

ഡല്‍ഹിയുടെ സാധ്യതാ ടീം

വിരാട് കോലിയോടൊപ്പം ഡല്‍ഹിക്കായി കളിക്കാന്‍ റിഷഭ് പന്തും ഉണ്ടാവുമെന്നാണ് വിവരം. സാധ്യതാ ടീമില്‍ കോലിക്കൊപ്പം റിഷഭ് പന്തും ഉള്‍പ്പെട്ടിട്ടുണ്ട്. പേസര്‍ നവദീപ് സൈനിയും ടീമിലുണ്ടാവും. ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന താരമാണ് സൈനി. വിക്കറ്റ് കീപ്പറായി അനൂജ് റാവത്തിനെ പരിഗണിച്ചേക്കും. ഹര്‍ഷിത് റാണ, മായങ്ക് യാദവ്, സുയാഷ് ശര്‍മ എന്നിവരെല്ലാം ഡല്‍ഹിയുടെ രഞ്ജി ട്രോഫി ടീമിലുണ്ടാവും. ആയുഷ് ബദോനി, ഹൃതിക് ഷൊക്കീന്‍, ലളിത് യാദവ്, യഷ് ദുല്‍, മന്‍പ്രീത് സിങ് എന്നിവരെല്ലാം ഡല്‍ഹിയുടെ രഞ്ജി ട്രോഫി ടീമിലുണ്ടാവുമെന്നുറപ്പാണ്.

Story first published: Wednesday, September 25, 2024, 11:55 [IST]
Other articles published on Sep 25, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+