Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: ഒരു തവണ പോലും വിക്കറ്റ് നല്‍കാതെ ഒരു ബൗളര്‍ക്കെതിരേ കൂടുതല്‍ റണ്‍സ്- കോലിയാണ് കിങ്!

റെക്കോര്‍ഡുകളുടെ കൂട്ടുകാരാനായ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കു ഐപിഎല്ലിലും ഒരുപിടി റെക്കോര്‍ഡുകള്‍ അവകാശപ്പെടാനുണ്ട്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹത്തിന്റെ പേരില്‍ ഒരു അപൂര്‍വ്വ റെക്കോര്‍ഡുണ്ട്. ഒരു തവണ പോലും വിക്കറ്റ് നല്‍കാതെ ഒരു ബൗളര്‍ക്കെതിരേ കൂടുതല്‍ റണ്‍സ് നേടിയ ബാറ്റ്‌സ്മാന്‍ എന്നതാണ് ഈ റെക്കോര്‍ഡ്.

ഏപ്രില്‍ 9നാണ് ഐപിഎല്ലിന്‍റെ 14ാം സീസണിനു തുടക്കമാവുന്നത്. കഴിഞ്ഞ തവണ യുഎഇയിലായിരുന്നു ടൂര്‍ണമെന്‍റെങ്കില്‍ ഇത്തവണ ഐപിഎല്‍ ഇന്ത്യയിലേക്കു തിരിച്ചെത്തുകയാണ്. നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മല്‍സരം.

കോലിയും ബ്രാവോയും

കോലിയും ബ്രാവോയും

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സൂപ്പര്‍ ഓള്‍റൗണ്ടറും വെസ്റ്റ് ഇന്‍ഡീസ് താരവുമായ ഡ്വയ്ന്‍ ബ്രാവോയ്‌ക്കെതിരേയാണ് കോലി ഈ അസാധാരണ നേട്ടത്തിന് അവകാശിയായത്. ഐപിഎല്‍ ചരിത്രത്തില്‍ ഇതുവരെ ആര്‍സിബി നായകനെ പുറത്താക്കാന്‍ ബ്രാവോയ്ക്കായിട്ടില്ല. 154 സ്‌ട്രൈക്ക് റേറ്റോടെ 151 റണ്‍സും കോലി അദ്ദേഹത്തിനെതിരേ നേടിയിട്ടുണ്ട്. ഐപിഎല്‍ ചരിത്രത്തില്‍ മറ്റൊരു ബാറ്റ്‌സ്മാനും ഏതെങ്കിലുമൊരു ബൗളര്‍ക്കെതിരേ ഒരിക്കല്‍പ്പോലും വിക്കറ്റ് നല്‍കാതെ ഇത്രയും റണ്‍സെടുത്തിട്ടില്ല.

എബിഡിയും മലിങ്കയും

എബിഡിയും മലിങ്കയും

ഈ ലിസ്റ്റില്‍ രണ്ടാംസ്ഥാനത്ത് മറ്റൊരു റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരവും ദക്ഷിണാഫ്രിക്കയുടെ മുന്‍ ഇതിഹാസ ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സാണുള്ളത്. ബൗളറാവട്ടെ മറ്റൊരു ഇതിഹാസമായ മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ ശ്രീലങ്കന്‍ വിസ്മയം ലസിത് മലിങ്കയാണ്. യോര്‍ക്കര്‍ കിങെന്നു വിശേഷിപ്പിക്കപ്പെടുന്ന മലിങ്കയ്ക്കു പക്ഷെ ഐപിഎല്ലില്‍ ഇതുവരെ എബിഡിയെ പുറത്താക്കാനായിട്ടില്ലെന്നതാണ് ആശ്ചര്യകരം. 203 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റോടെ മലിങ്കയ്‌ക്കെതിരേ എബിഡി നേടിയത് 124 റണ്‍സാണ്.

കാര്‍ത്തികും ഉനാട്കട്ടും

കാര്‍ത്തികും ഉനാട്കട്ടും

എലൈറ്റ് ലിസ്റ്റിലെ മൂന്നാംസ്ഥാനം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ വിക്കറ്റ് കീപ്പറുമായ ദിനേഷ് കാര്‍ത്തികിനാണ്. രാജസ്ഥാന്‍ റോയല്‍സ് പേസര്‍ ജയദേവ് ഉനാട്കട്ടിനാണ് കാര്‍ത്തിക് പേടിസ്വപ്‌നമായി മാറിയത്. നേരത്തേ ഐപിഎല്‍ ലേലത്തില്‍ വിലപിടിപ്പുള്ള താരമായി മാറുകയും ചെയ്തിട്ടുള്ള ഉനാട്കട്ടിന് ഒരിക്കല്‍പ്പോലും കാര്‍ത്തികിന്റെ വിക്കറ്റെടുക്കാനായിട്ടില്ല. 186 സ്‌ട്രൈക്ക് റേറ്റോടെ 104 റണ്‍സ് രാജസ്ഥാന്‍ പേസര്‍ക്കെതിരേ കാര്‍ത്തിക് സ്‌കോര്‍ ചെയ്യുകയും ചെയ്തു.

വാട്സനും സന്ദീപ് ശര്‍മയും

വാട്സനും സന്ദീപ് ശര്‍മയും

നാലാംസ്ഥാനത്തു നില്‍ക്കുന്നത് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ താരവും ഓസ്‌ട്രേലിയയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷെയ്ന്‍ വാട്‌സനാണ്. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കു വേണ്ടി കളിച്ച ശേഷം അദ്ദേഹം ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചിരുന്നു.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇന്ത്യന്‍ പേസര്‍ സന്ദീപ് ശര്‍മയ്‌ക്കെതിരേയാണ് വാട്‌സന്റെ റെക്കോര്‍ഡ്. സന്ദീപിന്റെ ബൗളിങില്‍ ഇതുവരെ പുറത്തായിട്ടില്ലാത്ത ഓസീസ് താരം 182 സ്‌ട്രൈക്ക് റേറ്റോടെ 102 റണ്‍സും നേടിയിട്ടുണ്ട്.

Story first published: Monday, March 29, 2021, 13:39 [IST]
Other articles published on Mar 29, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+