Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യ തോല്‍ക്കില്ല! കാരണം കോലിയുടെ ഈ റെക്കോര്‍ഡ് തന്നെ

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരേ നടക്കുന്ന പിങ്ക് ബോള്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ തോല്‍ക്കില്ല. ഇങ്ങനെ ഉറപ്പിച്ചു പറയാന്‍ ഒരു കാരണം കൂടിയുണ്ട്. ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ടോസും തമ്മിലുള്ള അസാധാരണ ബന്ധമാണ് ഇതിനു പിന്നില്‍. പിങ്ക് ബോള്‍ ടെസ്റ്റില്‍ ടോസ് കോലിക്കൊപ്പം നില്‍ക്കുകയായിരുന്നു. അദ്ദേഹം ബാറ്റിങ് തിരഞ്ഞടുക്കുകയും ചെയ്തു.

1

ടെസ്റ്റില്‍ ടോസ് നേടിയ മല്‍സരങ്ങളിലൊന്നും ഇതുവരെ കോലി തോല്‍വിയറിഞ്ഞിട്ടില്ലെന്നതാണ് അദ്ഭുതപ്പെടുത്തുന്ന റെക്കോര്‍ഡ്. അതുകൊണ്ടു തന്നെയാണ് അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ടോസ് തുണച്ചതിനാല്‍ തന്നെ ഇന്ത്യ തോല്‍ക്കില്ലെന്നു വിശ്വസിക്കാന്‍ കാരണം. ഇതുവരെ നയിച്ച 25 ടെസ്റ്റുകളിലാണ് കോലിക്കു ടോസ് ലഭിച്ചത്. ഇവയില്‍ 21ലും ടീമിനെ വിജയിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. നാലെണ്ണം സമനിലയില്‍ കലാശിക്കുകയായിരുന്നു.

വിദേശത്ത് ഇന്ത്യ കളിക്കുന്ന ആദ്യത്തെ പിങ്ക് ബോള്‍ ടെസ്‌റ്റെന്ന പ്രത്യേകത അഡ്‌ലെയ്ഡ് ടെസ്റ്റിനുണ്ട്. ഇതിനു മുമ്പ് ഒരു പിങ്ക് ബോള്‍ മല്‍സരം മാത്രമേ ഇന്ത്യ കളിച്ചിട്ടുള്ളൂ. അതു കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗ്ലാദേശിനെതിരേയായിരുന്നു. അന്നു അനായാസ വിജയത്തോടെ ഡേ-നൈറ്റ് ടെസ്റ്റിലെ അരങ്ങേറ്റം ഇന്ത്യ ആഘോഷിക്കുകയും ചെയ്തു.

നിലവിലെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ അവകാശികളായ ഇന്ത്യ അതു നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഓസ്‌ട്രേലിയയുമായി ഏറ്റുമുട്ടുന്നത്. നാലു ടെസ്റ്റുകളടങ്ങിയതാണ് പരമ്പര. 2018-19ല്‍ നടന്ന പരമ്പരയില്‍ 2-1ന്റെ വിജയവുമായാണ് ഇന്ത്യ ചരിത്രം കുറിച്ചത്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയുടെ കന്നി ടെസ്റ്റ് പരമ്പര നേട്ടം കൂടിയായിരുന്നു ഇത്. അന്നത്തെ പരാജയത്തിേേനറ്റ തോല്‍വിക്കു കണക്കുതീര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഓസീസ് ഇത്തവണ ഇന്ത്യയുമായി കൊമ്പുകോര്‍ക്കുന്നത്.

ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവന്‍: പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി, വൃധിമാന്‍ സാഹ, ആര്‍ അശ്വിന്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.

Story first published: Thursday, December 17, 2020, 11:04 [IST]
Other articles published on Dec 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+