Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: മാനം പോയി! 65 വര്‍ഷത്തിനിടെ ഇതാദ്യം- നാണക്കേടിന്റെ 'രാജാക്കന്‍മാരായി' ഇന്ത്യ

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ നാണക്കേടിന്റെ രാജാക്കന്‍മാരായി തീര്‍ന്നിരിക്കുകയാണ് ടീം ഇന്ത്യ. ഇത്ര വലിയൊരു ദുരന്തം അഡ്‌ലെയ്ഡില്‍ വിരാട് കോലിയും സംഘവും സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. വിദേശ മണ്ണിലെ കന്നി പിങ്ക് ബോള്‍ ടെസ്റ്റ് ഇന്ത്യക്കു മറക്കാനാവാത്ത നാണക്കേടായി തീര്‍ന്നിരിക്കുകയാണ്.

ആദ്യ രണ്ടു ദിനവും ഓസീസിനു മേല്‍ ഇന്ത്യക്കായിരുന്നു നേരിയ മേല്‍ക്കൈ. എന്നാല്‍ മൂന്നാം ദിനം കംഗാരുപ്പട സുനാമി കണക്കെ ആഞ്ഞടിച്ചപ്പോള്‍ ഇന്ത്യ തരിപ്പണമായി. രണ്ടാമിന്നിങ്‌സില്‍ ഇന്ത്യക്കു നേടാനായത് വെറും 36 റണ്‍സാണ്. അവസാന ബാറ്റ്‌സ്മാനായ മുഹമ്മദ് ഷമി പരിക്കു കാരണം റിട്ടയേര്‍ഡ് ഹര്‍ട്ടായതോടെ ഇന്ത്യയുടെ പതനം പൂര്‍ത്തിയാവുകയും ചെയ്തു.

ഏറ്റവും ചെറിയ ടീം ടോട്ടല്‍

ഏറ്റവും ചെറിയ ടീം ടോട്ടല്‍

ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഇന്ത്യയുടെ ഏറ്റവും ചെറിയ ടോട്ടലാണ് അഡ്‌ലെയ്ഡിലേത്. മാത്രമല്ല കഴിഞ്ഞ 65 വര്‍ഷത്തിനിടെ ലോക ക്രിക്കറ്റില്‍ തന്നെ മറ്റൊരു ടീമും ഇത്രയും ചെറിയ സ്‌കോര്‍ ഒരിന്നിങ്‌സില്‍ കുറിച്ചിട്ടില്ല.
1974ല്‍ ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ 42 റണ്‍സിന് പുറത്തായിരുന്നു ഇന്ത്യയുടെ നേരത്തേയുള്ള ഏറ്റവും ചെറിയ ടോട്ടല്‍. ഇതാണ് വിരാട് കോലിയും സംഘവും ചേര്‍ന്നു പിങ്ക് ബോള്‍ ടെസ്റ്റില്‍ തിരുത്തിയത്.

രണ്ടക്ക സ്‌കോര്‍ ഒരാള്‍ക്കു പോലുമില്ല

രണ്ടക്ക സ്‌കോര്‍ ഒരാള്‍ക്കു പോലുമില്ല

ഇന്ത്യന്‍ ഇന്നിങ്‌സില്‍ ഒരു താരത്തിനു പോലും രണ്ടക്ക സ്‌കോര്‍ തികയ്ക്കാന്‍ കഴിഞ്ഞില്ലെന്നതാണ് മറ്റൊരു നാണക്കേട്. ഒമ്പത് റണ്‍സെടുത്ത മായങ്ക് അഗര്‍വാളാണ് ടോപ്‌സ്‌കോറര്‍. ഹനുമാ വിഹാരിയാണ് (എട്ട്) അഞ്ചിന മുകളില്‍ നേടിയ മറ്റൊരു താരം. പൃഥ്വി ഷാ, ക്യാപ്റ്റന്‍ വിരാട് കോലി, വൃധിമാന്‍ സാഹ, ഉമേഷ് യാദവ് എന്നിവര്‍ നാലു റണ്‍സ് വീതമെടുത്തു.
ടെസ്റ്റിന്റെ ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ ദക്ഷിണാഫ്രിക്കയ്ക്കു മാത്രമേ ഇതിനു മുമ്പ് ഇങ്ങനെയൊരു തിരിച്ചടിയുണ്ടായിട്ടുള്ളൂ. 1924ല്‍ ഇംഗ്ലണ്ടിനെതിരേ എഡ്ബാസ്റ്റണില്‍ നടന്ന ടെസ്റ്റില്‍ അവര്‍ 30ന് ഓള്‍ഔട്ടായപ്പോള്‍ ആര്‍ക്കും രണ്ടക്ക സ്‌കോര്‍ നേടാന്‍ കഴിഞ്ഞിരുന്നില്ല.

ആറിന് 19 റണ്‍സ്

ആറിന് 19 റണ്‍സ്

രണ്ടാമിന്നിങ്‌സില്‍ 19 റണ്‍സാവുമ്പോഴേക്കും ഇന്ത്യക്കു ആറു ബാറ്റ്‌സ്മാന്‍മാരെ നഷ്ടമായിരുന്നു. ടെസ്റ്റില്‍ ഇത്തരമൊരു തകര്‍ച്ച ഇന്ത്യക്കു നേരിട്ടതും ഇതാദ്യമായാണ്. 20 റണ്‍സെടുക്കുംമുമ്പ് നേരത്തേ ഇന്ത്യക്കു ഒരിക്കലും ആറു വിക്കറ്റുകള്‍ നഷ്ടമായിട്ടില്ല.
1996ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഡര്‍ബനില്‍ നടന്ന ടെസ്റ്റില്‍ 25 റണ്‍സെടുക്കുന്നതിനിടെ ആറു വിക്കറ്റുകള്‍ വീണതായിരുന്നു ഇന്ത്യയുടെ നേരത്തേയുള്ള ഏറ്റവും വലിയ തിരിച്ചടി. ഇത് അഡ്‌ലയ്ഡില്‍ ഓസ്‌ട്രേലിയ തിരുത്തുകയായിരുന്നു.

Story first published: Saturday, December 19, 2020, 11:50 [IST]
Other articles published on Dec 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+