കോലി മാനസികമായി തകര്‍ന്നു, ഫോണ്‍ സ്വിച്ചോഫ്!- ഗാംഗുലിക്കെതിരേ ആഞ്ഞടിച്ച് മുന്‍ കോച്ച്
ഇന്ത്യന്‍ ഏകദിന ടീമിന്റെ നായകസ്ഥാനത്തു നിന്നും വിരാട് കോലിയെ നീക്കിയതിനെ ബിസിസിഐയ്‌ക്കെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് ബാല്യകാല കോച്ച് രാജ്കുമാര്‍ ശര്‍മ. ബുധനാഴ്ച രാത്രിയോടെയായിരുന്നു രോഹിത് ശര്‍മയെ ഏകദിന ടീമിന്റെ പുതിയ നായകനായി നിയമിച്ചതായി ബിസിസിഐ ഒറ്റവരിയിലുള്ള വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. എന്തുകൊണ്ടാണ് കോലിയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും നീക്കിയതെന്നു ബിസിസിഐ വിശദീകരിച്ചിരുന്നില്ല.
രണ്ടു ദിവസങ്ങള്‍ക്കു ശേഷമാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി രോഹിത്തിനെ ക്യാപ്റ്റനാക്കിയതിനു പിന്നിലെ കാരണങ്ങള്‍ വിശദീകരിച്ചത്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ രണ്ടു ക്യാപ്റ്റന്‍മാരെന്നത് പ്രായോഗികമല്ലെന്നു സെലക്ടര്‍മാര്‍ക്കു തോന്നിയതായും ഇതേ തുടര്‍ന്നാണ് ബിസിസിഐയും സെലക്ടര്‍മാരും രോഹിത്തിനെ നായകനാക്കാന്‍ സംയുക്ത തീരുമാനമെടുത്തതെന്നുമായിരുന്നു ഗാംഗുലിയുടെ വിശദീകരണം.

കോലിയുടെ ഫോണ്‍ സ്വിച്ചോഫ്
ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും തന്നെ മാറ്റിയത് വിരാട് കോലിയെ മാനസികമായി തകര്‍ത്തതായും അദ്ദേഹം ഇത് പ്രതീക്ഷിച്ചിരുന്നില്ലെനും ബാല്യകാല കോച്ച് രാജ്കുമാര്‍ ശര്‍മ വ്യക്തമാക്കി.
ഇതേക്കുറിച്ച് ഞാന്‍ ഇതുവരെയും വിരാടുമായി സംസാരിച്ചിട്ടില്ല. ചില കാരണങ്ങളാല്‍ അവന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയിരിക്കുകയാണ്. ഇതേ തുടര്‍ന്ന് ഫോണ്‍ വിളിച്ചിട്ടും കിട്ടിയില്ല. എന്റെ അഭിപ്രായത്തില്‍ വിരാട് ടി20 ടീമിന്റെ നായകസ്ഥാനം സ്വയം ഒഴിഞ്ഞതാണ്. സെലക്ടര്‍മാര്‍ക്കു അപ്പോള്‍ തന്നെ ഏകദിനത്തില്‍ നിന്നും ക്യാപ്റ്റന്‍ സ്ഥാനമൊഴിയണമെന്നോ അല്ലെങ്കില്‍ രണ്ടു ഫോര്‍മാറ്റുകളില്‍ നിന്നും സ്ഥാനമൊഴിയരുതെന്നോ ആവശ്യപ്പെടാമായിരുന്നുവെന്നും ശര്‍മ പറഞ്ഞു.

ഗാംഗുലിയുടെ വാക്കുകള്‍ ആശ്ചര്യപ്പെടുത്തി
വിരാട് കോലിയെ ഏകദിന ടീമിന്റെ നായകസ്ഥാനത്തു നിന്നു മാറ്റി പകരം രോഹിത് ശര്‍മയെ ഈ ചുമതലയേല്‍പ്പിച്ചതിനെക്കുറിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ വിശദീകരണം ഞാന്‍ വായിച്ചിരുന്നു. ഇതു തന്നെ ആശ്ചര്യപ്പെടുത്തുകയാണ് ചെയ്തതെന്നു രാജ്തുമാര്‍ ശര്‍മ പ്രതികരിച്ചു.
അടുത്തിടെ ഗാംഗുലി പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ വായിച്ചു. നേരത്തേ ടി20 ടീമിന്റെ നായകസ്ഥാനമൊഴിയുന്നതായി വിരാട് പ്രഖ്യാപിച്ചപ്പോള്‍ അതു വേണ്ടെന്നു ബിസിസിഐ അഭ്യര്‍ഥിച്ചിരുന്നുവെന്നാണ് ഗാംഗുലി പറഞ്ഞിരിക്കുന്നത്. ഇതുപോലെയൊരു കാര്യം ഞാന്‍ മുമ്പൊരിക്കലും കേട്ടതായി ഓര്‍മിക്കുന്നില്ല. ഈ വിശദീകരണം എന്നെ ആശ്ചര്യപ്പെടുത്തുകയാണ് ചെയ്തത്. വ്യത്യസ്ത വിശദീകരണങ്ങളാണ് ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നതെന്നും ശര്‍മ ചൂണ്ടിക്കാട്ടി.

കാരണം അറിയിക്കണമായിരുന്നു
ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും വിരാട് കോലിയെ മാറ്റുന്നതിനു മുമ്പ് ഇതിന്റെ കാരണം വിരാട് കോലിയെ സെലക്ടര്‍മാര്‍ അറിയിക്കണമായിരുവെന്നും ഇക്കാര്യത്തില്‍ സുതാര്യമായ നടപടിയല്ല ബിസിസിഐയുടെ ഭാഗത്തു നിന്നുണ്ടായതെന്നും രാജ്കുമാര്‍ ശര്‍മ വിമര്‍ശിച്ചു.
ഇതു എങ്ങനെ സംഭവിച്ചുവെന്നത് ഖേദകരമാണ്. വിരാട് കോലി അത്രയും മികച്ച റെക്കോര്‍ഡുള്ള ഏകദിന ക്യാപ്റ്റനാണ്. നായകസ്ഥാനത്തു നിന്നും മാറ്റാനുള്ള കാരണം സെലക്ഷന്‍ കമ്മിറ്റി വിരാടിനെ അറിയിച്ചിട്ടില്ല. ടീം മാനേജ്‌മെന്റ്ിനും ബിസിസിഐയ്ക്കും സെലക്ടര്‍മാര്‍ക്കും എന്താണ് വേണ്ടതെന്നു നമുക്കറിയില്ല. ഒരു കാര്യത്തിലും വ്യക്തതയില്ല, സുതാര്യതയുമില്ലെന്നും ശര്‍മ തുറന്നടിച്ചു.

പ്രതികരിക്കാതെ കോലി
ഏകദിന ക്യാപ്റ്റന്‍സിയില്‍ നിന്നും തന്നെ നീക്കിയതിനെക്കുറിച്ച് വിരാട് കോലി ഇനിയും പ്രതികരിച്ചിട്ടില്ല. മാത്രമല്ല പുതിയ നായകനായ രോഹിത് ശര്‍മയെ അഭിനന്ദിക്കാനും അദ്ദേഹം തയ്യാറായിട്ടില്ല. ഇതിനിടെ ബിസിസിഐ കോലിയുടെ ഇതുവരെയുള്ള സേവനത്തില്‍ സോഷ്യല്‍ മീഡിയകളിലൂടെ നന്ദി അറിയിച്ചിരുന്നു.
രോഹിത്തിനു കീഴില്‍ ഇന്ത്യന്‍ ടീമിന്റെ ആദ്യത്തെ ഏകദിന പരമ്പര സൗത്താഫ്രിക്കയ്‌ക്കെതിരേയാണ്. ഈ മാസം ആരംഭിക്കുന്ന സൗത്താഫ്രിക്കന്‍ പര്യടനത്തിലാണ് ഇന്ത്യന്‍ ടീം മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയും കളിക്കുന്നത്. പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. അതിനിടെ ഈ പരമ്പരയില്‍ നിന്നും കോലി വിട്ടുനിന്നേക്കുമെന്ന തരത്തില്‍ നേരത്തേ ചില അഭ്യൂഹങ്ങള്‍ വന്നിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications