Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഭാഗ്യ ഗ്രൗണ്ടില്‍ കോലിക്കു റണ്ണൗട്ട് 'ശാപം'! കരിയറില്‍ രണ്ടാം തവണ

അഡ്‌ലെയ്ഡ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഓസ്‌ട്രേലിയയിലെ ഭാഗ്യ ഗ്രൗണ്ടായാണ് അഡ്‌ലെയ്ഡ് ഓവല്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. പിങ്ക് ബോള്‍ ടെസ്റ്റില്‍ അത് തെറ്റിയതുമില്ല. 74 റണ്‍സോടെ അദ്ദേഹം ടീമിന്റെ ടോപ്‌സ്‌കോററായി മാറി. എന്നാല്‍ ഭാഗ്യത്തോടൊപ്പം ഒരു നിര്‍ഭാഗ്യവും ഇവിടെ അദ്ദേഹത്തെ വേട്ടയാടി. റണ്ണൗട്ടിന്റെ രൂപത്തിലായിരുന്നു ഇത്.

1

ടെസ്റ്റ് കരിയറില്‍ ഇതു രണ്ടാം തവണ മാത്രമാണ് കോലി റണ്ണൗട്ടായി പുറത്തായത്. ആദ്യമായി അദ്ദേഹം റണ്ണൗട്ടായതും ഇതേ ഗ്രൗണ്ടില്‍ വച്ചാണെന്നതാണ് എടുത്തുപറയേണ്ടത്. 2012ല്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ പര്യടനം പര്യടനം നടത്തിയപ്പോഴായിരുന്നു ഇത്. എട്ടു വര്‍ഷത്തിനു ശേഷം അതേ വിധി കോലിയെ വീണ്ടും വേട്ടയാടിയിരിക്കുകയാണ്.

പിങ്ക് ബോള്‍ ടെസ്റ്റില്‍ ജോഷ് ഹേസല്‍വുഡിന്റെ ത്രോയില്‍ നതാന്‍ ലിയോണ്‍ സ്റ്റംപ് ചെയ്താണ് കോലിയെ റണ്ണൗട്ടാക്കിയത്. ഇതിനു വഴിയൊരുക്കിയത് സ്‌ട്രൈക്ക് നേരിട്ട അജിങ്ക്യ രഹാനെയിരുന്നു. ലിയോണിന്റെ ഓവറിലെ അവസാനത്തെ പന്തിലായിരുന്നു ഇത്. മിഡ് ഓഫിലേക്കു ഷോട്ട് കളിച്ച രഹാനെ കോലിയെ സിംഗിളിന് പ്രലോഭിക്കുകയായിരുന്നു. സിംഗിളിനായി ഓടിയ രഹാനെ പകുതി ദൂരമെത്തും മുമ്പ് അപകടം മനസ്സിലാക്കി പിന്‍മാറിയപ്പോള്‍ കോലിക്കു ഇതിനായില്ല. ലിയോണ്‍ അനായാസം റണ്ണൗട്ടാക്കുകയും ചെയ്തു. തന്റെ പിഴവ് കാരണം വിക്കറ്റ് നഷ്ടപ്പെടുത്തയതിനെ തുടര്‍ന്ന് രഹാനെ കോലിയോടു മാപ്പുപറഞ്ഞെങ്കിലും രോഷാകുലനായാണ് ഇന്ത്യന്‍ നായകന്‍ ക്രീസ് വിട്ടത്.

കോലിയുടെ റണ്ണൗട്ടില്‍ ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ കടുത്ത നിരാശ പ്രകടിപ്പിച്ചു. ട്വിറ്ററിലൂടെയയായിരുന്നു ഇത്. മഹാനായ വിരാട് കോലി റണ്ണൗട്ടായി പുറത്തായത് കണ്ടതില്‍ നിരാശനാണ്. ക്രീസിലെത്തിയപ്പോള്‍ വലിയ ഇന്നിങ്‌സ് കളിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചതായി നിങ്ങള്‍ക്കു പറയാന്‍ കഴിയും, ദൃഢനിശ്ചയം കോലിയില്‍ കാണാമായിരുന്നു. നമ്മള്‍ ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച് വലിയ നാണക്കേടാണിതെന്നും വോണ്‍ ട്വീറ്റ് ചെയ്തു.

മല്‍സരത്തില്‍ ഫിഫ്റ്റി നേടിയതോടെ ഒരു അപൂര്‍വ്വ റെക്കോര്‍ഡ് കോലി തന്റെ പേരില്‍ കുറിച്ചിരുന്നു. പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി വിദേശത്തു ഫിഫ്റ്റി നേടിയ ആദ്യത്തെ ഇന്ത്യന്‍ താരമായാണ് അദ്ദേഹം മാറിയത്. പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി സെഞ്ച്വറി നേടിയ ആദ്യ താരമെന്ന റെക്കോര്‍ഡ് നേരത്തേ തന്നെ അദ്ദേഹത്തിന്റെ പേരിലാണ്. കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശിനെതിരേ കൊല്‍ക്കത്തയില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിലായിരുന്നു കോലിയുടെ സെഞ്ച്വറി നേട്ടം.

Story first published: Thursday, December 17, 2020, 17:36 [IST]
Other articles published on Dec 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+