Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി- രോഹിത് തമ്മിലടി... എന്താണ് സത്യം? ശുദ്ധ അസംബന്ധമെന്ന് റിപ്പോര്‍ട്ട്

മുംബൈ: വന്‍ പ്രതീക്ഷകളുമായി ഇംഗ്ലണ്ടിലെത്തിയ ശേഷം ലോകകപ്പിന്റെ സെമി ഫൈനലില്‍ തന്നെ തോറ്റു മടങ്ങേണ്ടി വന്നത് ഇന്ത്യന്‍ ടീമിനെയാകെ ഉലച്ചിരുന്നു. കിരീട ഫേവറിറ്റുകളിലൊന്നായിരുന്ന ഇന്ത്യ ഫൈനല്‍ പോലും കാണാതെ പുറത്താവുമെന്ന് ആരും കരുതിയിരുന്നില്ല. ലോകകപ്പില്‍ നിന്നുള്ള ഇന്ത്യയുടെ മടക്കത്തിനു ശേഷം ചില ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും ഇരുവരും രണ്ടു വിഭാഗങ്ങളിലായി തിരിഞ്ഞ് ഏറ്റുമുട്ടുകയാണെന്നുമായിരുന്നു റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് വ്യത്യസ്ത ഫോര്‍മാറ്റുകളിലേക്ക് ഇന്ത്യ വ്യത്യസ്ത നായകരെയും പരീക്ഷിക്കുമെന്ന തരത്തിലും സൂചനകള്‍ വന്നിരുന്നു.

ശുദ്ധ അസംബന്ധം

ശുദ്ധ അസംബന്ധം

പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം കോലിയും രോഹിത്തും തമ്മില്‍ ശത്രുതയിലാണെന്ന റിപ്പോര്‍ട്ടുകള്‍ ശുദ്ധ അസംബന്ധമാണെന്നാണ് പറയുന്നത്. ടീമുമായി അടുത്ത ബന്ധമുള്ള ചില വൃത്തങ്ങളെ ഉദ്ധരിച്ചാണ് ഈ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.
ടീമില്‍ തമ്മിലടിയുണ്ടെന്നും കോലിയും രോഹിത്തും രണ്ടു ചേരികളിലാണെന്നുമുള്ള തരത്തില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ ഒരു സത്യവുമില്ല. പല തരത്തിലും ആളുകള്‍ കാര്യങ്ങളെ വളച്ചൊടിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കോലി കളിക്കും

കോലി കളിക്കും

രോഹിത്തുമായി തനിക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്നതിനു വേണ്ടി കൂടിയാവാം വരാനിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ കളിക്കുമെന്ന് വിരാട് കോലി അറിയിച്ചിരിക്കുന്നതെന്നാണ് വിവരം.
നേരത്തേ കോലിക്കും എംഎസ് ധോണി, ജസ്പ്രീത് ബുംറ എന്നിവര്‍ക്കുമെല്ലാം വിന്‍ഡീസ് പര്യടനത്തില്‍ വിശ്രമം നല്‍കിയേക്കുമെന്നും രോഹിത്തായിരിക്കും ടീമിനെ നയിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ശിഖര്‍ ധവാനും വിജയ് ശങ്കറും?

ശിഖര്‍ ധവാനും വിജയ് ശങ്കറും?

വിന്‍ഡീസ് പര്യടനത്തില്‍ ഓപ്പണര്‍ ശിഖര്‍ ധവാനും ഓള്‍റൗണ്ടര്‍ വിജയ് ശങ്കറും കളിക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. ലോകകപ്പിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് ഇരുവരും നേരത്തേ നാട്ടിലേക്കു മടങ്ങിയിരുന്നു. ഫിറ്റ്‌നസ് തെളിയിച്ചാല്‍ മാത്രമേ ഇവരെ വിന്‍ഡീസ് പര്യടനത്തിലേക്കു പരിഗണിക്കാന്‍ സാധ്യതയുള്ളൂ. വെള്ളിയാഴ്ചയാണ് വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിക്കുന്നത്.

Story first published: Thursday, July 18, 2019, 12:19 [IST]
Other articles published on Jul 18, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+