സച്ചിന്‍ പറഞ്ഞത് മൂന്നു വാക്കുകള്‍ മാത്രം- 2011ലെ ഫൈനലിലെ ഉപദേശത്തെക്കുറിച്ച് കോലി
ഐസിസിയുടെ ഏകദിന ലോകകപ്പില്‍ 11 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ ടീം കിരീടം ചൂടിയ ദിവസമാണ് ഇന്ന്. 2011ല്‍ മുംബൈയിലെ വാംഖഡെയില്‍ നടന്ന കലാശപ്പോരില്‍ ശ്രീലങ്കയെ ആറു വിക്കറ്റിനു പരാജയപ്പെടുത്തിയാണ് എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യ രണ്ടാം ലോകകപ്പില്‍ മുത്തമിട്ടത്. ഓപ്പണര്‍ ഗൗതം ഗംഭീര്‍ 97 റണ്‍സുമായി ഇന്ത്യയുടെ ടോപ്‌സ്‌കോററായപ്പോള്‍ നായകന്റെ ഇന്നിങ്‌സ് കാഴ്ചവച്ച ധോണി പുറത്താവാതെ 91 റണ്‍സുമെടുത്തിരുന്നു. തകര്‍പ്പനൊരു സിക്‌സറിലൂടെയാണ് ധോണി ടീമിന്റെ വിജയറണ്‍സ് കുറച്ചത്.
വീരേന്ദര്‍ സെവാഗും (0), സച്ചിന്‍ ടെണ്ടുല്‍ക്കറും (18) റണ്‍ചേസില്‍ ഫ്‌ളോപ്പായ ശേഷമായിരുന്നു ഇന്ത്യയുടെ ഗംഭീര തിരിച്ചുവരവ്. ഫൈനലില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലി. അന്നു സച്ചിന്‍ തനിക്കു നല്‍കിയ ഉപദേശത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.

20 റണ്‍സിനോ മറ്റോ ഇന്ത്യക്കു രണ്ടു വിക്കറ്റ് നഷ്ടമായ സമയത്താണ് താന്‍ ബാറ്റ് ചെയ്യാന്‍ ക്രീസിലേക്കു വന്നതെന്നു വിരാട് കോലി പറയുന്നു. ഈ സമയത്തെ സമ്മര്‍ദ്ദത്തെക്കുറിച്ച് എനിക്ക് ഓര്‍മയുണ്ട്. സച്ചിന്‍, സെവാഗ് എന്നിവര്‍ പുറത്തായിരുന്നു. ഗ്രൗണ്ടിലേക്കു വരുമ്പോള്‍ സച്ചിന്‍ പാജി അടുത്തേക്കു വന്ന ചില ഉപദേശങ്ങള്‍ നല്‍കി. കൂട്ടുകെട്ട് ഉണ്ടാക്കൂയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഞങ്ങള്‍ (ഗൗതം ഗംഭീര്‍) നല്ലൊരു കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്തതായി കോലി വ്യക്തമാക്കി.

11 വര്‍ഷങ്ങള്‍ക്കു ശേഷവും ഫൈനലിലെ ഓര്‍മകള്‍ ഇപ്പോഴും തന്റെ മനസ്സില്‍ പുതുമ മായാതെ നിലനില്‍ക്കുന്നതായി വിരാട് കോലി പറയുന്നു. ഞാന്‍ ഫൈനലില്‍ 35 റണ്‍സാണ് നേടിയത്. എന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട 35 റണ്‍സ് കൂടിയായിരുന്നു ഇത്. കൂട്ടുകെട്ടിലൂടെ ടീമിനെ കളിയിലേക്കു തിരികെ കൊണ്ടുവരാന്‍ സാധിച്ചതില്‍ എനിക്കു വളരെയധികം സന്തോഷം തോന്നി.

ലോകകപ്പ് നേടുന്നതിന്റെ ത്രില്‍ അവിശ്വസനീയമാണ്. സ്റ്റേഡിയത്തിലെ കാണികള്‍ വന്ദേമാതരമെന്ന് ഉറക്കെ വിളിച്ചുകൊണ്ടിരുന്നു. ജോ ജീതാ വഹീ സിക്കന്തറിലെ പാട്ടുകളും അന്തരീക്ഷത്തെ ആവേശഭരിതമാക്കിയിരുന്നു. ഇവയൊക്കെ ഇന്നും ഞങ്ങളുടെ ഓര്‍മകളില്‍ പുതുമ മാറാതെ നിലനില്‍ക്കുന്നതായും വിരാട് കോലി വിശദമാക്കി.

275 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമാണ് ഫൈനലില്‍ ഇന്ത്യക്കു ശ്രീലങ്ക നല്‍കിയത്. പക്ഷെ റണ്‍ചേസില്‍ ഇന്ത്യയുടെ തുടക്കം പാളിയിരുന്നു. 6.1 ഓവര്‍ കഴിയുമ്പോള്‍ ഇന്ത്യ രണ്ടു വിക്കറ്റിനു 31 റണ്‍സെന്ന നിലയിലായിരുന്നു. ഈ ഘട്ടത്തിലാണ് ഗംഭീറിനു കൂട്ടായായി 22 കാരനായ വിരാട് കോലിയെത്തിയത്. മൂന്നാം വിക്കറ്റില്‍ ഗംഭീറും കോലിയും ചേര്‍ന്ന് 83 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തതോടെ ഇന്ത്യ മല്‍സരത്തിലേക്കു തിരിച്ചുവരികയായിരുന്നു. 35 റണ്‍സില്‍ വച്ചാണ് കോലി പുറത്താവുന്നത്. പിന്നീട് ഗംഭീറിനു കൂട്ടായി കോലിയെത്തിയതോടെ ഇന്ത്യ റണ്‍ചേസില്‍ മുന്നേറുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications