Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആര്‍സിബിയിലെ ആര് ഇന്ത്യക്കായി കളിക്കണം? എബിഡി മതി! വെളിപ്പെടുത്തി കോലി

ഐപിഎല്ലിന്റെ പ്രഥമ സീസണ്‍ മുതല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ടീമിന്റെ ഭാഗമാണ് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലി. ആര്‍സിബിക്കൊപ്പം 2008ല്‍ ജൂനിയര്‍ താരമായി തുടങ്ങിയ അദ്ദേഹം പിന്നീട് ടീമിന്റെ നായകസ്ഥാനത്തുമെത്തിയിരുന്നു. ഒടുവില്‍ കഴിഞ്ഞ സീസണിനു ശേഷം കോലി ക്യാപ്റ്റന്‍ സ്ഥാനമൊഴിയുകയുമായിരുന്നു. പുതിയ സീസണില്‍ സ്‌പെഷ്യലിസ്റ്റ് ബാറ്ററുടെ റോളിലായിരിക്കും അദ്ദേഹത്തെ ആര്‍സിബിയില്‍ കാണാന്‍ സാധിക്കുക.

1

ഇന്ത്യന്‍ ടീമിനു വേണ്ടി കളിക്കണമെന്നു താന്‍ ആഗ്രഹിച്ച ആര്‍സിബിയുടെ വിദേശ താരം ആരാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് കോലി. മുന്‍ സഹതാരവും ഉറ്റസുഹൃത്തും സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ ബാറ്ററുമായ എബി ഡിവില്ലിയേഴ്‌സിനെയാണ് കോലി തിരഞ്ഞെടുത്തത്.

2

എബി ഡിവില്ലിയേഴ്‌സിനെപ്പോലെയൊരാള്‍ക്കു ഏതു പരിസ്ഥിതിയിലും ഒരുപാട് സംഭാവന ചെയ്യാന്‍ കഴിയും. അദ്ഭുതപ്പെടുത്തുന്ന മനുഷ്യനാണ് അദ്ദേഹം, അസാധാരണ ക്രിക്കറ്ററുമാണ്. എബിയുടെ ഗെയിമിനെക്കുറിച്ച് ആരും സംസാരിക്കേണ്ട ആവശ്യം പോലുമില്ല. അദ്ദേഹം ചെയ്യുന്ന കാര്യങ്ങള്‍ വിശ്വസിക്കാവുന്നതിലും അപ്പുറമാണെന്നും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പോഡ്കാസ്റ്റില്‍ വിരാട് കോലി വ്യക്തമാക്കി.

3

ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ കളിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ആറു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് എബിഡി ഐപിഎല്ലില്‍ കളിക്കാനെത്തിയിരുന്നതെന്നു വിരാട് കോലി ചൂണ്ടിക്കാട്ടി. എനിക്കു ഈയൊരു ലെവലിലേക്കു എത്താന്‍ അഞ്ചു വര്‍ഷങ്ങളെങ്കിലും വേണ്ടി വന്നു. പക്ഷെ ആറു മാസം ഒരു ക്രിക്കറ്റ് പോലും കളിക്കാതെയെത്തിയാണ് എബിഡി നിങ്ങളേക്കാള്‍ അഞ്ചു ലെവല്‍ മുകളില്‍ ബാറ്റ് ചെയ്യുന്നത്. ഇതു അസാധാരണം തന്നൊണ്. എബിഡിക്ക് ഉള്ളതു പോലെ കഴിവ് മറ്റാര്‍ക്കുമുള്ളതായി തനിക്കു തോന്നിയിട്ടില്ലെന്നും കോലി നിരീക്ഷിച്ചു.

4

ജീവിതത്തോടുള്ള എബി ഡിവില്ലിയേഴ്‌സിന്റെ സമീപനവും അദ്ദേഹം ഗെയിം ആസ്വജദിക്കുന്ന രീതിയുമെല്ലാം എനിക്കു വലിയ പ്രചോദനമാണ്. ഗ്രൗണ്ടിനു പുറത്തുള്ള ഒരാളില്‍ നിന്നും ഞാന്‍ പ്രചോദനമുള്‍ക്കൊണ്ടിട്ടുണ്ടെങ്കില്‍ അതു എബിയില്‍ നിന്നു മാത്രമാണ്. ജീവിതത്തിലെ ശരിയായ കാര്യങ്ങള്‍ക്കു മുന്‍ഗണന നല്‍കാന്‍ അദ്ദേഹമെടുത്ത തീരുമാനങ്ങളുടെ രീതിയും എന്നെ സ്വാധീനിച്ചിട്ടുണ്ട്. അതു തന്നെയാണ് ഏറ്റവും പ്രധാനമെന്നും ഞാന്‍ കരുതുന്നു. അതിനാല്‍ തന്നെ എനിക്ക് ആരെയെങ്കിലും കാര്യങ്ങള്‍ ബോധ്യപ്പെടുത്തണമെങ്കില്‍ അതു എബിയെ മാത്രമായിരിക്കുമെന്നും വിരാട് കോലി കൂട്ടിച്ചേര്‍ത്തു.

5

2015ല്‍ മുംബൈയിലെ വാംഖഡെയില്‍ വച്ച് ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ഏകദിന മല്‍സരത്തിനിടെ സ്റ്റേഡിയത്തിലെ ഇന്ത്യന്‍ ആരാധകര്‍ എബി ഡിവില്ലിയേഴ്‌സിന്റെ പേര് ആര്‍പ്പുവിളിച്ച സംഭവവും വിരാട് കോലി ഓര്‍മിച്ചെടുത്തു. കളിയില്‍ 61 ബോളില്‍ 119 റണ്‍സ് അദ്ദേഹം അടിച്ചെടുത്ത ശേഷമായിരുന്നു ഇത്. മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക നാലു വിക്കറ്റിനു 438 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു. ഇന്ത്യ ഈ കളിയില്‍ 214 റണ്‍സിന്റെ വന്‍ തോല്‍വിയുമേറ്റു വാങ്ങിയിരുന്നു.

6

ഇന്ത്യന്‍ ടീമിനെതിരേ സൗത്താഫ്രിക്കയ്ക്കു വേണ്ടി ഇവിടെ കളിച്ചിരുന്നപ്പോള്‍ പോലും ഇന്ത്യന്‍ ആരാധകരുടെ പിന്തുണ ലഭിച്ചിരുന്ന താരമാണ് എബി ഡിവില്ലിയേഴ്‌സ്. അതുകൊണ്ടു തന്നെയാണ് ദേശീയ ടീമിനായി കളിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്ന താരമായി ഞാന്‍ അദ്ദേഹത്തെ വളരെ അനായാസം തിരഞ്ഞെടുത്തത്. സ്റ്റേഡിയത്തിലെ 50,000ത്തോളം വരുന്ന കാണികള്‍ എബിഡി, എബിഡി എന്ന് ആര്‍പ്പ് വിളിക്കുന്നത് യാദൃശ്ചികമായി സംഭവിക്കുന്നതല്ല. ഇതു വളരെ സവിശേഷമായ കാര്യം തന്നെയാണ്.

7

ലോകത്തു മറ്റൊരിടത്തും ഇതു സംഭവിക്കുകയുമില്ല. സൗത്താഫ്രിക്കന്‍ ആരാധകര്‍ വാംഖഡെയില്‍ വന്ന് എബിഡിക്കായി ആര്‍പ്പുവിളിച്ചതല്ല, മറിച്ച് ഇന്ത്യന്‍ ആരാധകരാണ് അദ്ദേഹത്തിനായി ആര്‍പ്പുവിളിച്ചത്. ഇവിടെ എന്താണ് നടക്കുന്നത് എന്ന മട്ടിലായിരുന്നു അപ്പോള്‍ ഞങ്ങളെല്ലാം. പക്ഷെ അതാണ് അദ്ദേഹം, അതാണ് എബിഡി മാജിക്കെന്നും കൂട്ടുകാരനെക്കുറിച്ച് കോലി വാചാലനായി.

Story first published: Sunday, February 27, 2022, 14:32 [IST]
Other articles published on Feb 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+