Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒന്നാം റാങ്കില്‍ അനക്കമില്ലാതെ കോലി; റാങ്കിങ്ങില്‍ ആദ്യമായി ഇടംപിടിച്ച് പൃഥ്വി ഷാ

ഒന്നാം റാങ്കില്‍ അനക്കമില്ലാതെ കോലി | Oneindia Malayalam

ദില്ലി: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഒന്നാം റാങ്ക് നിലനിര്‍ത്തി. രാജ്‌കോട്ട് ടെസ്റ്റിലെ 139 റണ്‍സ് ആണ് കോലിയെ ഒന്നാം സ്ഥാനത്ത് നിലനിര്‍ത്തിയത്. കോലിക്ക് 936 പോയന്റുണ്ട്. തന്റെ ഏറ്റവും വലിയ റേറ്റിങ് പോയന്റായ 937ന് അടുത്തെത്താനും താരത്തിന് കഴിഞ്ഞു. ഇംഗ്ലണ്ടിലെ പ്രകടനത്തെ തുടര്‍ന്നായിരുന്നു കോലി 937 പോയന്റ് നേടിയത്.

രാജ്‌കോട്ടില്‍ സെഞ്ച്വറി പ്രകടനം നടത്തിയ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കും റാങ്കിങ്ങില്‍ കുതിപ്പുണ്ട്. ടെസ്റ്റ് ബാറ്റ്‌സ്മാന്മാരില്‍ 51-ാം സ്ഥാനത്താണ് ജഡേജ. ആദ്യ ടെസ്റ്റില്‍ നാലു വിക്കറ്റുകളും വീഴ്ത്തിയ താരം ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. ഒന്നാംസ്ഥാനത്തുള്ള ബംഗ്ലാദേശ് ബൗളര്‍ ഷാക്കിബ് അല്‍ ഹസനേക്കാള്‍ മൂന്നു പോയന്റുകള്‍മാത്രം പിറകിലാണ് ഇന്ത്യന്‍താരം.

prithvishaw1

രാജ്‌കോട്ടിലെ കന്നി അഞ്ചു വിക്കറ്റ് പ്രകടനത്തില്‍ കുല്‍ദീപ് യാദവ് ബൗളര്‍മാരുടെ പട്ടികയില്‍ 52-ാം സ്ഥാനത്തെത്തി. ഇന്ത്യയ്ക്കുവേണ്ടി അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടിയ കൗമാരതാരം പൃഥ്വി ഷാ ആദ്യമായി റാങ്കിങ്ങില്‍ ഇടം പിടിച്ചപ്പോള്‍ 73-ാം സ്ഥാനത്താണ്. വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ പ്രകടനം മെച്ചപ്പെടുത്തിയാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് റാങ്കിങ്ങില്‍ കുതിപ്പുണ്ടാകും. പാക്കിസ്ഥാനെതിരെ മികച്ച പ്രകടനം നടത്തിയ ഓസീസ് താരം ഉസ്മാന്‍ ഖവാജ ആദ്യ പത്തിലെത്തിയിട്ടുണ്ട്.

മൈതാനത്ത് വിരാട് കോലിയെ ചുംബിക്കാന്‍ ശ്രമം; ഹൈദരാബാദിലും സുരക്ഷാ പിഴവ്

Story first published: Saturday, October 13, 2018, 8:43 [IST]
Other articles published on Oct 13, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+