Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മൈതാനത്ത് വിരാട് കോലിയെ ചുംബിക്കാന്‍ ശ്രമം; ഹൈദരാബാദിലും സുരക്ഷാ പിഴവ്

ഒന്നാം റാങ്കില്‍ അനക്കമില്ലാതെ കോലി | Oneindia Malayalam

ഹൈദരാബാദ്: രാജ്‌കോട്ട് ടെസ്റ്റില്‍ കാണികള്‍ കളിക്കിടെ ഗ്രൗണ്ടില്‍ കയറി ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം സെല്‍ഫിയെടുത്തതിന് പിന്നാലെ ഹൈദരാബാദ് ടെസ്റ്റിനിടെയും സുരക്ഷാ പിഴവ്. ഇത്തവണ ആരാധകന്‍ ഗ്രൗണ്ടിലിറങ്ങി ഇന്ത്യന്‍ ക്യാപ്റ്റനെ ചുംബിക്കാന്‍ ശ്രമിക്കുകയായിരുന്നു. ചുംബനശ്രം എതിര്‍ത്ത കോലി ഇയാളെ തള്ളിമാറ്റി. സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ആരാധകനെ പുറത്തേക്ക് കൊണ്ടുപോയി.

അതേസമയം, സെല്‍ഫിയെടുക്കാനുള്ള ആരാധകന്റെ ശ്രമം ക്യാപ്റ്റന്‍ എതിര്‍ത്തില്ല. സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച ബൗണ്ടറിക്കരികിലുള്ള ബാരിക്കേട് കടന്ന് 70 മീറ്ററോളം പിന്നിട്ടാണ് ഇയാള്‍ ഇന്ത്യന്‍ നായകനടുത്ത് ഓടിയെത്തിയത്. കളിക്കാര്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയായാണ് ഇത് കണക്കാക്കുന്നത്.

viratkohli

രാജ്കോട്ട് ടെസ്റ്റിനിടെ രണ്ട് കാണികളായിരുന്നു ഗ്രൗണ്ടിലേക്കോടിയിറങ്ങി ഇന്ത്യന്‍ ക്യാപ്റ്റനൊപ്പം സെല്‍ഫിയെടുത്ത് മടങ്ങിയത്. ഹൈദരാബാദിലും സമാന സംഭവം ആവര്‍ത്തിച്ചത് ബിസിസിഐയ്ക്ക് തലവേദനയുണ്ടാന്നതാണ്. കളിക്കാരെ ആക്രമിക്കാനും മറ്റുമുള്ള സാധ്യതകള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തുറന്നിടുകയാണെന്നാണ് വിമര്‍ശനം. കളിക്കാര്‍ ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്ന പ്രവണത ഒഴിവാക്കേണ്ടതാണെന്നാണ് സുരക്ഷാ ജീവനക്കാരുടെ നിലപാട്. ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കിടയിലും മറ്റും ഇത്തരത്തില്‍ ഓടിക്കയറുന്നവര്‍ക്ക് പിന്നീട് ഗ്യാലറികളില്‍നിന്നും വിലക്ക് ഏര്‍പ്പെടുത്താറുണ്ട്.

ടീം ഇന്ത്യയില്‍ ഇടം പ്രതീക്ഷിച്ചു, പക്ഷെ 'കണ്ണടച്ച്' സെലക്റ്റര്‍മാര്‍.. ഇവര്‍ ഇനി വെറും കാഴ്ചക്കാര്‍

Story first published: Saturday, October 13, 2018, 8:41 [IST]
Other articles published on Oct 13, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+