Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീം ഇന്ത്യയില്‍ ഇടം പ്രതീക്ഷിച്ചു, പക്ഷെ 'കണ്ണടച്ച്' സെലക്റ്റര്‍മാര്‍.. ഇവര്‍ ഇനി വെറും കാഴ്ചക്കാര്‍

ഏകദിന പരമ്പരയിൽ നിന്നും തഴയപ്പെട്ടവർ | Oneindia Malayalam

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരേ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഏവരും ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും പോലെ തന്നെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ടീമിലെത്തിയപ്പോള്‍ മയാങ്ക് അഗര്‍വാളിനെപ്പോലെ മികച്ച ചിലര്‍ തഴയപ്പെടുകയും ചെയ്തു.

ടീമില്‍ തീര്‍ച്ചയായും സ്ഥാനം പ്രതീക്ഷിക്കപ്പെടുകയും എന്നാല്‍ സെലക്റ്റര്‍മാര്‍ പരിഗണിക്കാതിരിക്കുകയും ചെയ്ത ചില നിര്‍ഭാഗ്യവാന്‍മാരായ താരങ്ങളുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

സുരേഷ് റെയ്‌ന

സുരേഷ് റെയ്‌ന

ഇന്ത്യയുടെ മുന്‍ ഹീറോയും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ സുരേഷ് റെയ്‌നയെ ഈ പരമ്പരയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. 2011ലെ ലോകകപ്പില്‍ ഇന്ത്യക്കായി മികച്ച പ്രകടനവും താരം നടത്തിയിരുന്നു. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന വിജയ് ഹസാരെ ട്രോഫിയില്‍ ഉത്തര്‍പ്രദേശിനായി മോശമല്ലാത്ത പ്രകടനമാണ് റെയ്‌ന നടത്തുന്നത്. അതുകൊണ്ട് തന്നെ താരത്തിന് വീണ്ടുമൊരു അവസരം കൂടി നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ബാറ്റ്‌സ്മാനായും പാര്‍ട്ട്‌ടൈം സ്പിന്നറുമായ റെയ്‌ന ഫീല്‍ഡിങിലും തീപ്പൊരിയാണ്. പരിക്കേറ്റ കേദാര്‍ ജാദവിന്റെ പകരക്കാനായി റെയ്‌നയെ സെലക്റ്റര്‍മാര്‍ക്കു ടീമിലേക്കു പരിഗണിക്കാമായിരുന്നു. എന്നാല്‍ താരത്തെ സെലക്റ്റര്‍മാര്‍ തീര്‍ത്തും അവഗണിക്കുകയാണ് ചെയ്തത്.

ക്രുനാല്‍ പാണ്ഡ്യ

ക്രുനാല്‍ പാണ്ഡ്യ

ഇന്ത്യന്‍ ടീമിലെ സ്ഥിരസാന്നിധ്യമായ ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയുടെ മൂത്ത സഹോദരനായ ക്രുനാല്‍ പാണ്ഡ്യയാണ് തഴയപ്പെട്ട മറ്റൊരു താരം. ഹര്‍ദിക്കിനെപ്പോലെ തന്നെ ഐപിഎല്ലിലൂടെ ഉയര്‍ന്നുവന്ന ക്രുനാലിന് വിന്‍ഡീസിനെതിരേ അവസരം നല്‍കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. വിജയ് ഹസാരെ ട്രോഫിയില്‍ ഗോവയ്‌ക്കെതിരായ കളിയില്‍ ആറു വിക്കറ്റുമായി താരം കസറിയിരുന്നു.
മികച്ച ബാറ്റ്‌സ്മാനും ഫീല്‍ഡറും കൂടിയാണ് ക്രുനാല്‍. പവര്‍പ്ലേ ഓവറുകളില്‍ കൂടുതല്‍ റണ്‍സ് വിട്ടുകൊടുക്കാതെ വിക്കറ്റുകള്‍ വീഴ്ത്താനും മിടുക്കനാണ് ക്രുനാല്‍. സഹോദരന്‍ ഹര്‍ദിക്കും കേദാര്‍ ജാദവും പരിക്കേറ്റ് ടീമിനു പുറത്തായതിനാല്‍ വിന്‍ഡീസിനെതിരേ തീര്‍ച്ചയായും അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ക്രുനാല്‍.

ദിനേഷ് കാര്‍ത്തിക്

ദിനേഷ് കാര്‍ത്തിക്

വിന്‍ഡീസിനെതിരായ പരമ്പരയില്‍ തീര്‍ച്ചയായും അവസരം ലഭിക്കുമെന്ന പ്രതീക്ഷയുമായി കാത്തിരുന്ന താരമായിരുന്നു വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേഷ് കാര്‍ത്തിക്. യുവ താരം റിഷഭ് പന്തിന്റെ വരവോടെയാണ് കാര്‍ത്തികിന്റെ കസേര തെറിച്ചത്.
ഏഷ്യാ കപ്പില്‍ ഒരു മല്‍സരത്തില്‍ മാത്രം കളിക്കാന്‍ അവസരം ലഭിക്കുകയും അതില്‍ നിറംമങ്ങുകയും ചെയ്ത മനീഷ് പാണ്ഡെ വിന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള സംഘത്തിലുണ്ട്. എന്നാല്‍ ഏഷ്യാ കപ്പില്‍ എല്ലാ മല്‍സരവും കളിച്ച കാര്‍ത്തിക് തഴയപ്പെടുകയും ചെയ്തു. ഏഷ്യാ കപ്പില്‍ 37, 44, 1, 31*, 33 എന്നിങ്ങനെ മോശമല്ലാത്ത പ്രകടനമാണ് താരം കാഴ്ചവച്ചത്.

Story first published: Friday, October 12, 2018, 15:33 [IST]
Other articles published on Oct 12, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+