Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കുടിക്കാത്ത സാധനത്തിന്റെ പരസ്യത്തില്‍ അഭിനയിക്കില്ല,പെപ്‌സിയുടെ പരസ്യത്തില്‍ ഇനി കോലിയെ കാണില്ല...

ദില്ലി: പെപ്‌സിക്കോയുമായുള്ള ആറു വര്‍ഷം നീണ്ട ബന്ധം ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലി അവസാനിപ്പിച്ചു. പെപ്‌സിയുമായുള്ള കോടിക്കണക്കിനു രൂപയുടെ കരാറാണ് താരം ഉപേക്ഷിച്ചത്. വ്യക്തിപരമായ താത്പര്യക്കുറവാണ് കാരണം. താന്‍ കുടിക്കാത്ത ഒരു സാധനം മറ്റുള്ളവര്‍ക്ക് നിര്‍ദ്ദേശിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്ന് കോലി വ്യക്തമാക്കി. ഇത്തരത്തിലുള്ള പാനീയങ്ങളൊന്നും താന്‍ കുടിക്കാറില്ലെന്നും പണം വാങ്ങി മറ്റുള്ളവരോട് അത് കുടിക്കാന്‍ പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും സിഎന്‍എന്‍-ഐബിഎന്നിനു നല്‍കിയ അഭിമുഖത്തില്‍ കോലി പറഞ്ഞു.

തന്റെ ജീവിത ശൈലിയോട് യാതൊരു വിധത്തിലും യോജിക്കാത്ത ഒരു വസ്തുവിന്റെ ഭാഗമാകുന്നതില്‍ അര്‍ത്ഥമില്ല. അത് പ്രചരിപ്പിക്കുന്നതിലും താത്പര്യമില്ല. കോലി വ്യക്തമാക്കി.

 pepsi-cocacola

ഇന്ത്യയിലെ യുവാക്കള്‍ക്കിടയില്‍ ഏറെ സ്വാധീനമുള്ള വിരാട് കോലിയുടെ പുതിയ തീരുമാനം ഏറെ പ്രധാന്യമര്‍ഹിക്കുന്നതാണ്. ഈ സ്വാധീനം മുതലെടുത്തു കൊണ്ടു തന്നെയാണ് സിനിമാ-ക്രിക്കറ്റ് താരങ്ങലെ മോഡലുകളാക്കി പരസ്യക്കമ്പനികള്‍ ലാഭം കൊയ്യുന്നത്. കോലിയുടെ തീരുമാനം പെപ്‌സിക്കോയെ എങ്ങനെ ബാധിക്കുമെന്നാണ് ഇനിയറിയേണ്ടത്.

Story first published: Wednesday, June 7, 2017, 19:30 [IST]
Other articles published on Jun 7, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+