വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടെസ്റ്റില്‍ വീണ്ടും സെഞ്ച്വറി; സെവാഗിനെയും മറികടന്ന് കോലി കുതിക്കുന്നു; വീണ്ടും റെക്കോര്‍ഡ്

രാജ്‌കോട്ട്: ഇന്ത്യ വെസ്റ്റിന്‍ഡീസ് പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കും സെഞ്ച്വറി. ആദ്യദിനം പൃഥ്വി ഷായുടെ അരങ്ങേറ്റ സെഞ്ച്വറിയാണ് ശ്രദ്ധിക്കപ്പെടിരുന്നതെങ്കില്‍ രണ്ടാംദിനം ഉച്ചഭക്ഷണത്തിന് മുന്‍പ് കോലി തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കി. ഇരുപത്തിനാലാം ടെസ്റ്റ് സെഞ്ച്വറിയാണ് കോലി രാജ്‌കോട്ടില്‍ തികച്ചത്. ഇതോടെ, സെഞ്ച്വറികളുടെ എണ്ണത്തില്‍ മുന്‍താരം വിരേന്ദര്‍ സെവാഗിനെ മറികടക്കുകയും ചെയ്തു.

ബാറ്റു ചെയ്യുന്നതിനിടെ ഗ്രൗണ്ടില്‍ ഓടിക്കയറി കോലിക്കൊപ്പം സെല്‍ഫി; ആരാധക സ്‌നേഹം ഇങ്ങനെ
24 സെഞ്ച്വറികള്‍ അതിവേഗം തികച്ച രണ്ടാമത്തെ കളിക്കാരനെന്ന ബഹുമതിയും ഇതിലൂടെ ഇന്ത്യന്‍ ക്യാപ്റ്റന് ലഭിച്ചു. 123 ഇന്നിങ്‌സുകളില്‍നിന്നായാണ് കോലി 24-ാം സെഞ്ച്വറി നേടിയത്. 66 ഇന്നിങ്‌സുകളില്‍നിന്നും 24 സെഞ്ച്വറികള്‍ നേടിയ ഇതിഹാസതാരം ഡോണ്‍ ബ്രാഡ്മാന്‍ ആണ് ഒന്നാമത്. മികച്ച ഫോമില്‍ കളിക്കുന്ന കോലി ഇംഗ്ലണ്ട് പരമ്പരയില്‍ രണ്ട് സെഞ്ച്വറികളടക്കം 593 റണ്‍സ് നേടിയിരുന്നു.

kohli

ടെസ്റ്റ് സെഞ്ച്വറികളുടെ കാര്യത്തില്‍ ഇന്ത്യയിലെ നാലാം സ്ഥാനത്താണിപ്പോള്‍ താരം. 51 സെഞ്ച്വറികളുമായി സച്ചിന്‍ ഒന്നാമതും 36 സെഞ്ച്വറികളുമായി രാഹുല്‍ ദ്രാവിഡും 34 സെഞ്ച്വറികളുമായി ഗാവസ്‌കറും മുന്നില്‍ നില്‍ക്കുന്നു. 2017ല്‍ 1059 റണ്‍സ് ആണ് താരം നേടിയിരുന്നത്. ഈ വര്‍ഷം ഇതിനകം തന്നെ 1000 റണ്‍സിനടുത്ത് സ്‌കോര്‍ ചെയ്തുകഴിഞ്ഞു. രാജ്‌കോട്ടിലെ ഇന്നിങ്‌സോടെ ഇന്ത്യയില്‍ 3000 ടെസ്റ്റ് റണ്‍സുകള്‍ കണ്ടെത്താനും കോലിക്ക് കഴിഞ്ഞിട്ടുണ്ട്.

Story first published: Friday, October 5, 2018, 12:07 [IST]
Other articles published on Oct 5, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X