ബാറ്റു ചെയ്യുന്നതിനിടെ ഗ്രൗണ്ടില്‍ ഓടിക്കയറി കോലിക്കൊപ്പം സെല്‍ഫി; ആരാധക സ്‌നേഹം ഇങ്ങനെ
രാജ്‌കോട്ട്: കളിക്കിടെ ആരാധകര്‍ ഗ്രൗണ്ടിലേക്ക് ഓടിക്കയറി ഇഷ്ടതാരത്തിനെ തൊടാനും കാല്‍തൊട്ടുവന്ദിക്കാനുമൊക്കെ ശ്രമിക്കുന്നത് പലവട്ടം കണ്ടിട്ടുണ്ട്. ക്രിക്കറ്റിലും ഫുട്‌ബോളിലുമെല്ലാം ഇത് പുതുമയില്ലാ കാഴ്ചയാണ്. കഴിഞ്ഞദിവസം ഇന്ത്യ വെസ്റ്റിന്‍ഡീസ് മത്സരം നടക്കുന്ന രാജ്‌കോട്ടും ആരാധകരുടെ ഇത്തരത്തിലുള്ള സ്‌നേഹപ്രകടനത്തിന് സാക്ഷിയായി.
രാജ്‌കോട്ട് ടെസ്റ്റിന്റെ ആദ്യദിനമായിരുന്നു സംഭവം. വിരാട് കോലി ബാറ്റ് ചെയ്തുകൊണ്ടിരിക്കെ രണ്ട് യുവാക്കള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിക്കയറുകയായിരുന്നു. മറ്റുള്ളവര്‍ തടയുന്നതിന് മുന്‍പ് ഇഷ്ടതാരമായ കോലിക്കടുത്തെത്തി സെല്‍ഫിയും എടുത്തശേഷമാണ് ഇരുവരും മടങ്ങിയത്. ഓടിയെത്തിയ ആരാധകരില്‍നിന്നും ഒഴിഞ്ഞുമാറാന്‍ കോലി ശ്രമിച്ചില്ല.

മത്സരത്തിന്റെ ആദ്യദിനം അര്‍ധസെഞ്ച്വറി തികച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ രണ്ടാം ദിവസം സെഞ്ച്വറിയും നേടിയിരുന്നു. ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ അരങ്ങേറ്റക്കാരനായ പൃഥ്വി ഷായുടെ ബാറ്റിങ് പ്രകടനമാണ് ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചത്. ആദ്യ കളിയുടെ ഭയമില്ലാതെ കളിച്ചതാരം 134 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 500 ന് മുകളില്‍ സ്‌കോര്‍ ലക്ഷ്യമിടുന്ന ഇന്ത്യ ഒരിക്കല്‍ക്കൂടി ബാറ്റിങ്ങിനിറങ്ങാതെ കളി അവസാനിപ്പിക്കാനാകും ശ്രമിക്കുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications