റെക്കോര്‍ഡുകള്‍ കോലി കാര്യമാക്കാറില്ല... അലട്ടുന്നത് ഒന്നു മാത്രം- മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍
മുംബൈ: ആധുനിക ക്രിക്കറ്റിനെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ പേര് പരാമര്‍ശിക്കാതിരിക്കാന്‍ സാധിക്കില്ലെന്നതാണ് യാഥാര്‍ഥ്യം. ഏതു ചര്‍ച്ചയിലും ഒരു തവണയെങ്കിലും കോലിയെന്ന പേര് ഉയര്‍ന്നു വരും. അവിശ്വസനീയമായ ബാറ്റിങ് പ്രകടനങ്ങളും റെക്കോര്‍ഡുകളും തന്നെയാണ് ഇതിനു കാരണം. ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍, മുന്‍ ഇന്ത്യന്‍ താരങ്ങളായ കെ ശ്രീകാന്ത്, വിവിഎസ് ലക്ഷ്മണ്‍ എന്നിവരെല്ലാം കോലിയുടെ വിജയതൃഷ്ണയെ വാനോളം പുകഴ്ത്തുകയാണ്.
മുന്‍ ഇന്ത്യന്‍ കോച്ച് ഡങ്കന്‍ ഫ്‌ളെച്ചറുമായി താന്‍ സംസാരിച്ചപ്പോള്‍ കോലിയെക്കുറിച്ച് തികഞ്ഞ മതിപ്പാണ് ആദ്യകാലം മുതല്‍ തന്നെ അദ്ദേഹത്തിനുണ്ടായിരുന്നതെന്ന് ഹുസൈന്‍ വ്യക്തമാക്കി.

ക്രീസിലെത്തിയാല്‍ സ്വന്തം ബാറ്റിങിനെക്കുറിച്ചോ, റെക്കോര്‍ഡുകളെക്കുറിച്ചോയൊന്നും കോലി ചിന്തിക്കുകയോ, അസ്വസ്ഥനാവുകയോ ചെയ്യാറില്ല. കോലിയെ അലട്ടുന്ന ഒരേയൊരു കാര്യം ടീമിന്റെ ജയവും പരാജയവും മാത്രമാണ്.
ഫ്‌ളെച്ചറുമായി മുമ്പ് താന്‍ സംസാരിച്ചിരുന്നു. കോലിയെ നോക്കി വച്ചോളൂ, മികച്ച പോരാളിയും പ്രതിഭയുമുള്ള താരമാണ് അദ്ദേഹമെന്നായിരുന്നു ഫ്‌ളെച്ചര്‍ പറഞ്ഞതെന്നും ഹുസൈന്‍ വ്യക്തമാക്കി.

മുന്‍ ഇതിഹാസ നായകനും ഓള്‍റൗണ്ടറുമായ കപില്‍ ദേവിനോടാണ് കോലിയെ ശ്രീകാന്ത് താരതമ്യം ചെയ്യുന്നത്. കോലിയുടെ ആത്മവിശ്വാസം അദ്ഭുതപ്പെടുത്തുന്നതാണെന്നും ഇതു തന്നെയാണ് അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാക്കി മാറ്റിയതെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടി.
കപിലിനൊപ്പവും കീഴിലിലും കളിക്കാന്‍ തനിക്കായിരുന്നു. കോലിയെ കപിലുമായാണ് താന്‍ താരതമ്യം ചെയ്യുന്നതെന്നും ശ്രീകാന്ത് പറഞ്ഞു.

കളിക്കളത്തില്‍ കോലിയുടെ പെരുമാറ്റത്തിലെ തീവ്രതയും ഇതു എല്ലായ്‌പ്പോഴും നിലനിര്‍ത്തുന്നുവെന്നതുമാണ് തന്നെ ഏറ്റവുമധികം ആകര്‍ഷിച്ചതെന്ന് ലക്ഷ്മണ്‍ വ്യക്തമാക്കി.
കോലിയുടെ തീവ്രതയാണ് തന്നെ അദ്ദേഹത്തിന്റെ ആരാധകനാക്കിയത്. ഇത് അദ്ദേഹത്തിന് നഷ്ടമാവുമോയെന്നായിരുന്നു മുമ്പ് ഭയപ്പെട്ടിരുന്നത്. എന്നാല്‍ ഒരു സെഷന്‍ പോലും, ഒരോവര്‍ പോലും കോലിക്ക് അതു നഷ്ടമാവുന്നില്ല. ഇതിനെ അസാധാരണമെന്നു മാത്രമേ വിശേഷിപ്പിക്കാന്‍ സാധിക്കുകയുള്ളൂവെന്നും ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications