ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്: ബാറ്റ്‌സ്മാന്‍മാര്‍ കൂടുതല്‍ കഷ്ടപ്പെടുമെന്ന് കോലി
ആന്റിഗ്വ: 'ഇനിയിപ്പോള്‍ ടെസ്റ്റ് മത്സരങ്ങള്‍ക്ക് വാശി കൂടും, ഒപ്പം പ്രധാന്യം', ഐസിസിയുടെ പുതിയ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനെ പ്രകീര്‍ത്തിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ആരംഭിച്ച പശ്ചാത്തലത്തില്‍ ഓരോ ടെസ്റ്റ് മത്സരവും നിര്‍ണായകമാണ്. സമനില വഴങ്ങിയാല്‍പോലും ടീമുകളുടെ നില പരുങ്ങലിലാവും.
കോലിയുടെ നിരീക്ഷണത്തില്‍ കളത്തില്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കാകും കൂടുതല്‍ സമ്മര്‍ദ്ദം അനുഭവപ്പെടുക. കാരണം സമനിലയ്ക്കായി കളിക്കേണ്ട സാഹചര്യം കുറയും; സ്‌കോര്‍ബോര്‍ഡില്‍ വമ്പന്‍ റണ്‍സുകള്‍ തേടിപ്പിടിക്കാന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് നിര്‍ദ്ദേശം ലഭിക്കും.

പരാതി ഇനിയില്ല
ഓരോ മത്സരത്തില്‍ നിന്നും പരമാവധി പോയിന്റ് നേടാനായിരിക്കും ഇനി ടീമുകളുടെ മനഃസ്ഥിതി. പട്ടികയില്‍ പിന്നിലാവാന്‍ ഒരു ടീമും ആഗ്രഹിക്കില്ല. അതുകൊണ്ട് താരങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ ബാറ്റുവീശിയേ മതിയാവൂ — കോലി വ്യക്തമാക്കി. ടെസ്റ്റ് ക്രിക്കറ്റിന് പ്രധാന്യം കുറയുന്നെന്ന് പരാതിക്കും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് അറുതി വരുത്തുമെന്ന് ഇന്ത്യന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.

ഒൻപതു രാജ്യങ്ങൾ
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ആദ്യ എഡിഷനില്‍ ഇന്ത്യ, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ന്യൂസിലാന്റ്, പാകിസ്താന്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീ ഒന്‍പതു രാജ്യങ്ങളാണ് മത്സരിക്കുന്നത്. ഏകദിന, ട്വന്റി-20 ലോകകപ്പുകളില്‍ നിന്നും വ്യത്യസ്തമായി രണ്ടു വര്‍ഷം നീണ്ടുനില്‍ക്കും ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്. 27 പരമ്പരകളിലായി 71 ടെസ്റ്റ് മത്സരങ്ങള്‍ ഇക്കാലയളവില്‍ നടക്കും.
കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ... മൂന്നിലൊന്നേ നടക്കൂ, വിന്‍ഡീസിനെതിരേ ആര്‍ക്കു വീഴും നറുക്ക്?

പരമാവധി 120 പോയിന്റ്
ഓരോ ടീമും ആറു പരമ്പരകള്‍ വീതമാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി കളിക്കുക. ഇതില്‍ മൂന്നു ഹോം പരമ്പരകളും മൂന്നു വിദേശ പരമ്പരകളും പെടും. രണ്ടു മുതല്‍ അഞ്ചു മത്സരങ്ങള്‍ വരെയാണ് ഒരോ ടെസ്റ്റ് പരമ്പരയിലും ഉള്‍പ്പെടുന്നത്. ഓരോ പരമ്പരയ്ക്കും 120 പോയിന്റുകളാണ് ടീമുകള്‍ക്ക് പരമാവധി ലഭിക്കുക.

പോയിന്റുകൾ മത്സരങ്ങൾക്ക് ആനുപാതികം
പരമ്പരയില്‍ രണ്ടു ടെസ്റ്റ് മാത്രമേയുള്ളൂവെങ്കില്‍ ഓരോ മത്സരത്തിലും ജയിക്കുന്ന ടീമിന് അറുപത് പോയിന്റ് വീതം ലഭിക്കും. അഞ്ചു മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ 24 പോയിന്റ് വീതമായിരിക്കും ഓരോ മത്സരവും ജയിച്ചാല്‍ ലഭിക്കുക. സമാനമായി പരമ്പരയില്‍ മത്സരങ്ങളുടെ എണ്ണത്തിന് ആനുപാതികമായി സമനില, ടൈ പോയിന്റുകളും നിശ്ചയിക്കപ്പെടും. ഓഗസ്റ്റ് 22 -ന് ആന്റിഗ്വയിലാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications