Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ധോണിയുടെ റെക്കോര്‍ഡ് തിരുത്തുന്നത് ശീലമാക്കി കോലി, നാലാം ടെസ്റ്റോടെ മറ്റൊരു റെക്കോര്‍ഡ്!

റെക്കോര്‍ഡുകള്‍ തിരുത്തുന്നത് പതിവാക്കിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി വീണ്ടുമൊരു റെക്കോര്‍ഡിനരികെ. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇറങ്ങുന്നതോടെ കോലി അതു നേടിയെടുക്കും. മുന്‍ ഇതിഹാസനായകന്‍ എംഎസ് ധോണിക്കൊപ്പമായിരിക്കും ഇതോടെ അദ്ദേഹമെത്തുക.

ഇന്ത്യയെ ഏറ്റവുമധികം ടെസ്റ്റുകളില്‍ നയിച്ച ക്യാപ്റ്റനെന്ന ധോണിയുടെ റെക്കോര്‍ഡാണ് കോലിക്ക് അരികിലുള്ളത്. 60 ടെസ്റ്റുകളുമായി ധോണിയാണ് ഇപ്പോള്‍ തലപ്പത്ത്. 59 ടെസ്റ്റുകളില്‍ ടീമിനെ നയിച്ച കോലി തൊട്ടുതാഴെയുണ്ട്.

കോലി ക്യാപ്റ്റനായത് 2014-15ല്‍

കോലി ക്യാപ്റ്റനായത് 2014-15ല്‍

മാര്‍ച്ച് നാലിനാരംഭിക്കുന്ന നാലാം ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്നതോടെ ധോണിയുടെ ഓള്‍ടൈം റെക്കകോര്‍ഡ് കോലിയും പങ്കിടും. ആറു വര്‍ഷങ്ങള്‍ക്കൊണ്ടാണ് ധോണി 60 ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ചത്. കോലിയാവട്ടെ 2014-15ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെയാണ് ടീമിന്റെ ക്യാപ്റ്റന്‍സി ഏറ്റെടുത്തത്. ഈ പരമ്പരയ്ക്കിടെ ധോണി അപ്രതീക്ഷിതമായി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇത്.

ലോര്‍ഡ്‌സില്‍ റെക്കോര്‍ഡ് പിറന്നേക്കും

ലോര്‍ഡ്‌സില്‍ റെക്കോര്‍ഡ് പിറന്നേക്കും

ധോണിയെ പിന്തള്ളി ഇന്ത്യയെ ഏറ്റവുമധികം ടെസ്റ്റുകളില്‍ നയിച്ച ക്യാപ്റ്റനെന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കാന്‍ കോലിക്കു കുറച്ചു കൂടി കാത്തിരിക്കേണ്ടി വരും. ജൂണില്‍ നടക്കാനിരിക്കു ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കു ഇന്ത്യ യോഗ്യത നേടുകയാണെങ്കില്‍ അദ്ദേഹം ക്യാപ്റ്റന്‍സി റെക്കോര്‍ഡ് കുറിക്കുക ലണ്ടനിലെ പ്രശസ്തമായ ലോര്‍ഡ്‌സ് സ്‌റ്റേഡിയത്തിലായിരിക്കും. ഇവിടെയാണ് ഫൈനല്‍ നടക്കുന്നത്. യോഗ്യത നേടിയാല്‍ ന്യൂസിലാന്‍ഡാവും ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍.

ഫൈനല്‍ യോഗ്യതയില്ലെങ്കില്‍ വൈകും

ഫൈനല്‍ യോഗ്യതയില്ലെങ്കില്‍ വൈകും

ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലെത്താന്‍ ഇന്ത്യക്കായില്ലെങ്കില്‍ കോലിയുടെ റെക്കോര്‍ഡ് പിറക്കുന്നത് കുറച്ചുകൂടി വൈകും. കാരണം ആഗസ്റ്റില്‍ മാത്രമേ ഇന്ത്യക്കു പിന്നീട് അടുത്ത ടെസ്റ്റ് പരമ്പരയുള്ളൂ. ആഗസ്റ്റ്, സപ്തംബര്‍ മാസങ്ങളിലായി ഇംഗ്ലണ്ടില്‍ ഇന്ത്യ അഞ്ചു ടെസ്റ്റുകളുടെ പരമ്പര കളിക്കുന്നുണ്ട്.
അതേസമയം, ഇന്ത്യയെ കൂടുതല്‍ ടെസ്റ്റുകളില്‍ നയിച്ച ക്യാപ്റ്റന്‍മാരിലേക്കു വന്നാല്‍ ധോണി, കോലി എന്നിവര്‍ കഴിഞ്ഞാല്‍ സൗരവ് ഗാംഗുലി (49 ടെസ്റ്റ്), സുനില്‍ ഗവാസ്‌കര്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍ (ഇരുവരും 47 ടെസ്റ്റുകള്‍) എന്നിവരുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.

ധോണിയുടെ റെക്കോര്‍ഡ് തിരുത്തി

ധോണിയുടെ റെക്കോര്‍ഡ് തിരുത്തി

ധോണിയുടെ മറ്റൊരു റെക്കോര്‍ഡ് ഇംഗ്ലണ്ടിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ (മൂന്നാം ടെസ്റ്റ്) ജയിച്ചതോടെ കോലി തട്ടിയെടുത്തിരുന്നു. നാട്ടില്‍ ഏറ്റവുമധികം ടെസ്റ്റ് വിജയങ്ങള്‍ നേടി ക്യാപ്റ്റനായാണ് അദ്ദേഹം മാറിയത്. കോലിക്കു കീഴില്‍ ഇന്ത്യയുടെ 22ാമത്തെ ടെസ്റ്റ് വിജമായിരുന്നു ഇത്. നേരത്തേ 21 ടെസ്റ്റുകളുമായി ധോണിയുടെ പേരിലായിരുന്നു റെക്കോര്‍ഡ്. ഇതാണ് കോലി പഴങ്കഥയാക്കിയത്.

35 ടെസ്റ്റുകളില്‍ ജയിച്ചു

35 ടെസ്റ്റുകളില്‍ ജയിച്ചു

കോലി ഇതുവരെ നയിച്ചിട്ടുള്ള 59 ടെസ്റ്റുകള്‍ നോക്കിയാല്‍ ഇവയില്‍ 35ലും ഇന്ത്യക്കു വിജയിക്കാനായിട്ടുണ്ട്. 14 ടസ്റ്റുകളില്‍ മാത്രമേ ഇന്ത്യക്കു പരാജയം നേരിട്ടിട്ടുള്ളൂ. നാട്ടില്‍ വെറും രണ്ടു ടെസ്റ്റുകളില്‍ മാത്രമാണ് കോലിക്കു തോല്‍വി വഴങ്ങേണ്ടിവന്നത്. നിലവില്‍ ഇന്ത്യയെ ഏറ്റവുമധികം ടെസ്റ്റ് വിജയങ്ങളിലേക്കു നയിച്ച ക്യാപ്റ്റനെന്ന റെക്കോര്‍ഡ് കോലിക്കു അവകാശപ്പെട്ടതാണ്. ധോണിയുടെ റെക്കോര്‍ഡ് വളരെ നേരത്തേ തന്നെ അദ്ദേഹം തകര്‍ത്തിരുന്നു. 27 ടെസ്റ്റുകളാണ് ധോണിക്കു കീഴില്‍ ഇന്ത്യ കളിച്ചത്.

Story first published: Sunday, February 28, 2021, 17:25 [IST]
Other articles published on Feb 28, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+