25 വയസിനുള്ളില്‍ കൂടുതല്‍ ടെസ്റ്റ് റണ്‍സ്, ടോപ് ഫൈവില്‍ കോലിയില്ല, സച്ചിന്‍ തലപ്പത്ത്

ടെസ്റ്റ് ക്രിക്കറ്റിനെ ക്രിക്കറ്റിന്റെ ഏറ്റവും മനോഹരമായ ഫോര്‍മാറ്റായാണ് വിശേഷിപ്പിക്കുന്നത്. പ്രതിഭയും ക്ഷമയും ഭാഗ്യവുമെല്ലാം ഒത്തിണങ്ങിയാല്‍ മാത്രമെ ടെസ്റ്റില്‍ വലിയൊരു കരിയര്‍ സൃഷ്ടിച്ചെടുക്കാനാവു. ലോക ക്രിക്കറ്റിന്റെ ഇതിഹാസങ്ങളെന്ന വിശേഷണം നേടിയവരെല്ലാം ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച കരിയര്‍ സൃഷ്ടിച്ചവരാണ്. പരിമിത ഓവറില്‍ മികച്ച പ്രകടനം നടത്തിയ പലര്‍ക്കും ടെസ്റ്റ് ക്രിക്കറ്റില്‍ കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാതെ പോയിട്ടുണ്ട്. പരിമിത ഓവറിലും ടെസ്റ്റിലും ഒരുപോലെ പ്രതിഭ തെളിയിച്ചവര്‍ വളരെ ചുരുക്കം തന്നെയാണ്.
ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാരെന്നത് കണ്ടെത്തുക പ്രയാസം തന്നെയാണ്. റണ്‍സടിസ്ഥാനത്തിലും സെഞ്ച്വറികളുടെ എണ്ണത്തിലും സച്ചിന്‍ ടെണ്ടുല്‍ക്കറെ മികച്ച താരമെന്ന് വിശേഷിപ്പിക്കാം. ശരാശരി പരിഗണിക്കുമ്പോള്‍ സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാനാണ് ഏറ്റവും മികച്ചവന്‍. ആധുനിക ക്രിക്കറ്റിലേക്ക് വരുമ്പോള്‍ ഫാബുലസ് ഫോര്‍ താരങ്ങളെ തന്നെയാണ് മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരായി പരിഗണിക്കാവുന്നത്. വിരാട് കോലി, കെയ്ന്‍ വില്യംസന്‍, ജോ റൂട്ട്, സ്റ്റീവ് സ്മിത്ത് എന്നിവരാണ് ഫാബുലസ് ഫോറില്‍ ഇടം പിടിക്കുന്നത്.

സച്ചിന്റ ടെസ്റ്റ് റെക്കോഡുകള്‍ക്കൊപ്പമെത്താന്‍ ആധുനിക ടെസ്റ്റ് ക്രിക്കറ്റിലെ ആര്‍ക്കെങ്കിലും സാധിക്കുമെന്ന് കരുതാനാവില്ല. പണ്ടത്തെ അത്ര മത്സരങ്ങള്‍ കളിക്കാന്‍ ഇന്നത്തെ താരങ്ങള്‍ക്ക് സാധിക്കുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം. 25 വയസ് പൂര്‍ത്തിയായപ്പോള്‍ ടെസ്റ്റില്‍ കൂടുതല്‍ റണ്‍സ് നേടിയത് ആരാണെന്ന് അറിയാമോ ? ടോപ് ഫൈവിന്റെ പട്ടിക പരിശോധിക്കാം.

ഗ്രെയിം സ്മിത്ത് (ദക്ഷിണാഫ്രിക്ക)
മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനും ഓപ്പണറുമായ ഗ്രെയിം സ്മിത്താണ് ഈ റെക്കോഡില്‍ അഞ്ചാം സ്ഥാനത്ത്. 25 വയസുള്ളപ്പോള്‍ 4285 റണ്‍സാണ് സ്മിത്ത് നേടിയത്. ഇക്കാലയളവില്‍ 54 മത്സരങ്ങള്‍ കളിച്ച സ്മിത്ത് 47.08 ശരാശരിയിലാണ് ബാറ്റ് ചെയ്തിരുന്നത്. 11 സെഞ്ച്വറിയാണ് സ്മിത്ത് ഈ സമയത്ത് നേടിയത്. 21ാം വയസിലായിരുന്നു സ്മിത്തിന്റെ അരങ്ങേറ്റം. ആദ്യ മത്സരത്തില്‍ മൂന്നാം നമ്പറിലിറങ്ങിയ സ്മിത്തിനെ അധികം വൈകാതെ ഓപ്പണര്‍ സ്ഥാനത്തേക്കെത്തിച്ചു.
ഇരട്ട സെഞ്ച്വറിയോടെയാണ് സ്മിത്ത് വരവറിയിച്ചത്. അധികം വൈകാതെ നായക പദവിയും അദ്ദേഹത്തിന് ലഭിച്ചു. കളിച്ചിരുന്ന കാലത്തോളം എതിരാളികളുടെ പേടി സ്വപ്‌നങ്ങളിലൊരാളായിരുന്നു ഗ്രെയിം സ്മിത്ത്. 117 മത്സരത്തില്‍ നിന്ന് 47.76 ശരാശരിയില്‍ 9265 റണ്‍സാണ് സ്മിത്തിന്റെ പേരിലുള്ളത്. ഇതില്‍ 27 സെഞ്ച്വറിയും അഞ്ച് ഇരട്ട സെഞ്ച്വറിയും 38 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. എട്ട് വിക്കറ്റും അദ്ദേഹം ടെസ്റ്റില്‍ നേടി. 197 ഏകദിനത്തില്‍ നിന്ന് 6989 റണ്‍സും 33 ടി20യില്‍ നിന്ന് 982 റണ്‍സും ഇടം കൈയന്‍ ഓപ്പണറായ സ്മിത്ത് സ്വന്തമാക്കിയിട്ടുണ്ട്.

കെയ്ന്‍ വില്യംസന്‍ (ന്യൂസീലന്‍ഡ്)
നിലവിലെ ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസനാണ് ഈ റെക്കോഡില്‍ തലപ്പത്ത് നില്‍ക്കുന്നത്. 25 വയസിനുള്ളില്‍ 50 മത്സരങ്ങളാണ് അദ്ദേഹം കളിച്ചത്. 51.29 ശരാശരിയില്‍ നേടിയത് 4309 റണ്‍സും. 20ാം വയസില്‍ അരങ്ങേറ്റം കുറിച്ച വില്യംസന്‍ 14 സെഞ്ച്വറികളാണ് ഇക്കാലയളവില്‍ നേടിയെടുത്തത്. അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിലൂടെ വളര്‍ന്ന വില്യംസന്‍ തന്റെ ശാന്ത സ്വഭാവംകൊണ്ടും ബാറ്റിങ് പ്രതിഭകൊണ്ടും നിരവധി ആരാധകരെ സൃഷ്ടിച്ചവനാണ്.
2010ല്‍ ഇന്ത്യക്കെതിരേ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ വില്യംസന്‍ സെഞ്ച്വറിയോടെയാണ് വരവറിയിച്ചത്. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും മികച്ച ബാറ്റിങ് റെക്കോഡുള്ള താരമാണ് വില്യംസന്‍. 86 ടെസ്റ്റില്‍ നിന്ന് 7272 റണ്‍സാണ് വില്യംസന്റെ പേരിലുള്ളത്. 53.47 എന്ന മികച്ച ശരാശരിയില്‍ കളിക്കുന്ന വില്യംസന്‍ 24 സെഞ്ച്വറിയും നാല് ഇരട്ട സെഞ്ച്വറിയും 33 അര്‍ധ സെഞ്ച്വറിയും ഇക്കാലയളവില്‍ നേടിയിട്ടുണ്ട്.

ജോ റൂട്ട് (ഇംഗ്ലണ്ട്)
ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടാണ് ഈ റെക്കോഡില്‍ മൂന്നാം സ്ഥാനത്തുള്ളത്. ടെസ്റ്റ് സ്‌പെഷ്യലിസ്റ്റെന്ന് വിളിക്കാവുന്ന റൂട്ട് 21ാം വയസിലാണ് ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. 25 വയസിനുള്ളില്‍ 53 മത്സരം കളിച്ച താരം 52.80 ശരാശരിയില്‍ നേടിയത് 4594 റണ്‍സാണ്. 11 സെഞ്ച്വറികളാണ് ഈ സമയത്ത് അദ്ദേഹം സ്വന്തം പേരിനോട് ചേര്‍ത്തത്. ടോപ് ഓഡര്‍ ബാറ്റ്‌സ്മാനായ റൂട്ട് ഇന്നും ഇംഗ്ലണ്ടിന്റെ മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരിലൊരാളായി തുടരുന്നു. നിലവില്‍ 31 വയസുള്ള റൂട്ട് 115 ടെസ്റ്റില്‍ നിന്ന് 9722 റണ്‍സാണ് നേടിയിട്ടുള്ളത്. 54.78 എന്ന മികച്ച ശരാശരിയുള്ള റൂട്ട് 24 സെഞ്ച്വറിയും അഞ്ച് ഇരട്ട സെഞ്ച്വറിയും 53 അര്‍ധ സെഞ്ച്വറിയും ഇക്കാലയളവില്‍ നേടിയിട്ടുണ്ട്.

അലെസ്റ്റര്‍ കുക്ക് (ഇംഗ്ലണ്ട്)
ഇംഗ്ലണ്ടിന്റെ മുന്‍ നായകനും ഇതിഹാസ ഓപ്പണറുമായ അലെസ്റ്റര്‍ കുക്കാണ് ഈ റെക്കോഡിലെ രണ്ടാമന്‍. 21ാം വയസില്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ കുക്ക് 25 വയസിനുള്ളില്‍ 63 മത്സരമാണ് കളിച്ചത്. 45.83 ശരാശരിയില്‍ നേടിയത് 4859 റണ്‍സ്. 15 സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. സച്ചിന്റെ ടെസ്റ്റ് റണ്‍സ് റെക്കോഡ് തകര്‍ക്കാന്‍ കെല്‍പ്പുള്ളവനെന്ന് ക്രിക്കറ്റ് ലോകം വാഴ്ത്തിയ താരമാണ് കുക്ക്. 161 ടെസ്റ്റില്‍ നിന്ന് 45.35 ശരാശരിയില്‍ 12472 റണ്‍സാണ് അദ്ദേഹം കരിയറില്‍ നേടിയത്. 33 സെഞ്ച്വറിയും അഞ്ച് ഇരട്ട സെഞ്ച്വറിയും 57 അര്‍ധ സെഞ്ച്വറിയും അദ്ദേഹത്തിന്റെ ടെസ്റ്റ് കരിയറിലുണ്ടായിരുന്നു.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (ഇന്ത്യ)
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഈ റെക്കോഡില്‍ തലപ്പത്ത്. 16ാം വയസില്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച സച്ചിന്‍ 68 മത്സരത്തില്‍ നിന്ന് 54.49 ശരാശരിയില്‍ നേടിയത് 5177 റണ്‍സാണ്. 19 സെഞ്ച്വറികളാണ് 25 വയസിനുള്ളില്‍ സച്ചിന്‍ നേടിയെടുത്തത്. 200 ടെസ്റ്റ് കളിച്ച ഏക താരമാണ് സച്ചിന്‍. 53.79 ശരാശരിയില്‍ 15921 റണ്‍സുമായാണ് സച്ചിന്‍ ടെസ്റ്റ് കരിയര്‍ അവസാനിപ്പിച്ചത്. 51 സെഞ്ച്വറിയും 6 ഇരട്ട സെഞ്ച്വറിയും 68 അര്‍ധ സെഞ്ച്വറിയും സച്ചിന്റെ ടെസ്റ്റ് കരിയറിലുണ്ടായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications