ഇങ്ങനെ പോയാല്‍ കോലി ഇന്ത്യന്‍ ടീമിനു പുറത്താവും! 'രക്ഷിക്കാന്‍' ക്യാപ്റ്റന്‍സിയില്ലെന്നു ഗവാസ്‌കര്‍
ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിക്കു വമ്പന്‍ മുന്നറിയിപ്പുമായി മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. വെസ്റ്റ് ഇന്‍ഡീസുമായുള്ള ആദ്യ ഏകദിനത്തില്‍ കോലി ബാറ്റിങില്‍ നിരാശപ്പെടുത്തിയിരുന്നു. നാലു ബോളില്‍ എട്ടു റണ്‍സ് മാത്രമാണ് അദ്ദേഹത്തിനു നേടാനായത്. കോലി ബാറ്റിങില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും റണ്‍സ് നേടാന്‍ ശ്രമിക്കണമെന്നും ഇല്ലെങ്കില്‍ ടീമില്‍ നിന്നും പുറത്തായേക്കുമെന്നും ഗവാസ്‌കര്‍ മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കോലിക്കു സെഞ്ച്വറി നേടാനായിട്ടില്ല. അവസാനമായി 2019ല്‍ ബംഗ്ലാദേശിനെതിരേ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിലായിരുന്നു അദ്ദേഹം അവസാനമായി മൂന്നക്കം തികച്ചത്.

മുന്‍ ക്യാപ്റ്റനായ ഒരു താരം ഇപ്പോള്‍ ടീമില്‍ കളിക്കുമ്പോള്‍ പുതിയ നായകന്‍ വിജയിക്കരുതെന്നു ആഗ്രഹിക്കാറുണ്ടെന്നു എല്ലായ്‌പ്പോഴും ഊഹാപോഹങ്ങള്‍ ഉണ്ടാവാറുണ്ട്. ഇതു അസംബന്ധമാണെന്നു സുനില്‍ ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി. കാരണം മുന്‍ ക്യാപ്റ്റനായിരുന്ന ഈ കളിക്കാരന്റെ ടീമിലെ സ്ഥാനം ഒരിക്കലും സുരക്ഷിതമല്ല. ബാറ്ററാണെങ്കില്‍ അയാള്‍ റണ്ണെടുത്തേ തീരൂ, ബൗളണാണെങ്കില്‍ വിക്കറ്റുകളും വീഴ്ത്തണം. അതിനായില്ലെങ്കില്‍ ഈ താരത്തിനു ദേശീയ ടീമില്‍ നിന്നും പുറത്തു പോവേണ്ടി വരുമെന്നു ഗവാസ്‌കര്‍ നിരീക്ഷിച്ചു.

വിരാട് കോലിയുടെ പേരെടുത്തു പറയാതെയാണ് സുനില്‍ ഗവാസ്‌കര്‍ ഇക്കാര്യം പറഞ്ഞതെങ്കിലും ഇത് അദ്ദേഹത്തെക്കുറിച്ച് തന്നെയാണെന്നു വ്യക്തമാണ്. നിലവില്‍ സ്‌പെഷ്യലിസ്റ്റ് ബാറ്ററുടെ റോള്‍ മാത്രമല്ല കോലിക്കു റണ്‍സെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വൈകാതെ ടീമിനു പുറത്തു പോവേണ്ടി വരുമെന്നു തന്നെയാണ് ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍ വിരാട് കോലി മനപ്പൂര്‍വ്വം റണ്ണെടുക്കാതെ ബാറ്റിങില്‍ മോശം പ്രകടനം നടത്തുകയാണെന്നു ചിലര്‍ ചൂണ്ടിക്കായിരുന്നു. ഇതിനോടു പ്രതികരിക്കവെയാണ് കോലിയല്ല ക്യാപ്റ്റനല്ലാതെ ആരായാലും നന്നായി പെര്‍ഫോം ചെയ്തില്ലെങ്കില്‍ ടീമിനു പുറത്തു പോവേണ്ടി വരുമെന്നു ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടത്. രോഹിത്തിനു കീഴിലല്ല, ആര്‍ക്കു കീഴില്‍ കളിച്ചാലും കോലി നന്നായി പെര്‍ഫോം ചെയ്യുമെന്നു തനിക്കുറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിരാട് കോലിയും രോഹിത് ശര്‍മയും തമ്മില്‍ ഈഗോ പ്രശ്‌നങ്ങളുണ്ടെന്ന് നേരത്തേ തന്നെ വന്നു കൊണ്ടിരിക്കുന്ന അഭ്യൂഹങ്ങളാണ്. കോലിയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു നീക്കി പകരം രോഹിത്തിനെ ചുമതലയേല്‍പ്പിച്ചതോടെ ഇതു കൂടുതല്‍ രൂക്ഷമായിട്ടുണ്ടെന്നും പലരും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇവയെല്ലാം വെറും കെട്ടുകഥകള്‍ മാത്രമാണെന്നും അതിലൊരു യാതൊരു കഴമ്പുമില്ലെന്നുമാണും ഗവാസ്‌കര്‍ വിശദമാക്കി.

രോഹിത് ശര്‍മയ്ക്കു കീഴില്‍ വിരാട് കോലി കോലി ആദ്യമായി കളിച്ച മല്‍സരം കൂടിയായിരുന്നു വെസ്റ്റ് ഇന്‍ഡീസുമായിട്ടുള്ള ആദ്യ ഏകദിനം. ഇരുവരും തമ്മില്‍ കളിക്കളത്തില്‍ നല്ല ഒത്തിണക്കം കാണിക്കുകയും ചെയ്തിരുന്നു. ഫീല്‍ഡിങില്‍ പലപ്പോഴും രോഹിത്തിനു സഹായവുമായി കോലിയെ കാണാമായിരുന്നു. മാത്രമല്ല വിക്കറ്റ് നേട്ടം ഇരുവരും പരസ്പരം ആഘോഷിക്കുന്നതും ആരാധകരെ ആവേശം കൊള്ളിച്ചിരുന്നു.

കളിക്കിടെ ഒരു റിവ്യു എടുക്കുന്നതിലും കോലിയുടെ സഹായം ഇന്ത്യയെ വിക്കറ്റ് നേടാന്‍ സഹായിച്ചിരുന്നു. ഒരു ക്യാച്ചിന്റെ കാര്യത്തില്‍ അംപയര്‍ നോട്ടൗട്ട് വിധിച്ചപ്പോള്‍ ഡിആര്‍എസ് എടുക്കണമോ, വേണ്ടയോ എന്ന കാര്യത്തില്‍ രോഹിത് സംശയിച്ചു നിന്നപ്പോള്‍ കോലി ഇടപെടുകയും ബാറ്റില്‍ എഡ്ജുണ്ടെന്നാണ് തനിക്കു തോന്നുന്നതെന്നു പറയുകയുമായിരുന്നു. ഇതേ തുടര്‍ന്നു രോഹിത് ഡിആര്‍എസ് എടുക്കുകയും കോലിയുടെ നിഗമനം ശരിയായി വരികയുമായിരുന്നു.

സൗത്താഫ്രിക്കയ്‌ക്കെതിരായ തൊട്ടുമുമ്പത്തെ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലെ കോലിയെയല്ല വിന്‍ഡീസിനെതിരേ കണ്ടത്. അന്നു രോഹിത്തിന്റെ അഭാവത്തില്‍ കെഎല്‍ രാഹുലായിരുന്നു ഇന്ത്യയെ നയിച്ചത്. എന്നാല്‍ ഈ പരമ്പരയില്‍ കോലി ഒന്നിലും ഇടപെടാതെ മാറിനില്‍ക്കുന്നതായി കാണപ്പെട്ടിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ ഒട്ടും അനുഭവസമ്പത്തില്ലാത്ത രാഹുലിനെ സഹായിക്കാനും അദ്ദേഹം തയ്യാറായിരുന്നില്ല. ഇതിനെതിരേ പല കോണുകണില്‍ നിന്നും വിമര്‍ശനങ്ങളുമുയര്‍ന്നിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications