For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സോഷ്യല്‍ മീഡിയയില്‍ കേമന്‍ വിരാട് കോലി, പോസ്റ്റ് ഒന്നിന് വാങ്ങുന്നത് 1.35 കോടി രൂപ

സോഷ്യല്‍ മീഡിയയില്‍ ഞെട്ടിക്കുന്ന 10 താരങ്ങൾ ആരൊക്കെ? | Oneindia Malayalam

ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് വീണ്ടുമൊരു പൊന്‍തൂവല്‍. ഇക്കുറി ഗ്രൗണ്ടിന് വെളിയിലാണ് കോലിയുടെ നേട്ടം. സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്രിക്കറ്റ് താരമായി മാറിയിരിക്കുന്നു വിരാട് കോലി. ട്വിറ്ററിലും ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും വെവ്വേറെയായി മൂന്നുകോടിയില്‍പ്പരം ആളുകള്‍ താരത്തെ പിന്തുടരുന്നുണ്ട്.

അടുത്തിടെ ഹോപ്പര്‍ HQ കമ്പനി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്‍സ്റ്റഗ്രാമില്‍ ഓരോ പോസ്റ്റിനും 1.35 കോടി രൂപയാണ് സ്‌പോണ്‍സര്‍ ചെയ്യുന്ന ബ്രാന്‍ഡുകളോട് വിരാട് കോലി ഈടാക്കുന്നത്.

ഇൻസ്റ്റഗ്രാമിൽ മാത്രം 3.6 കോടി ആരാധകർ

ഇൻസ്റ്റഗ്രാമിൽ മാത്രം 3.6 കോടി ആരാധകർ

ഇന്‍സ്റ്റഗ്രാമില്‍ മാത്രം 3.6 കോടി ആരാധകരുണ്ട് ഇന്ത്യന്‍ നായകന്. ഇന്‍സ്റ്റഗ്രാമില്‍ നിന്നും ഏറ്റവുമധികം വരുമാനം നേടുന്നവരില്‍ കോലി ഒന്‍പതാം സ്ഥാനത്താണ്. പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഇന്‍സ്റ്റഗ്രാമിലെ അതിസമ്പന്നന്‍. ഓരോ പോസ്റ്റിനും 6.73 കോടി രൂപയാണ് താരം വാങ്ങുന്നത്. എന്തായാലും ലോകകപ്പിന് ശേഷമുള്ള വിന്‍ഡീസ് പര്യടനത്തില്‍ മിന്നും ഫോമിലാണ് കോലി.

രണ്ടാമത് സച്ചിൻ

രണ്ടാമത് സച്ചിൻ

സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും ആരാധകരുള്ള രണ്ടാമത്തെ ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കറാണ്. ട്വിറ്ററില്‍ 3.1 കോടി ആളുകളാണ് സച്ചിനെ പിന്തുടരുന്നത്. ഫെയ്‌സ്ബുക്കില്‍ 2.8 കോടി ആളുകള്‍ താരത്തെ പിന്തുടരുന്നു. ഇന്‍സ്റ്റഗ്രാമില്‍ 1.6 കോടി ജനങ്ങള്‍ സച്ചിനെ ഫോളോ ചെയ്യുന്നുണ്ട്.

സമൂഹ മാധ്യമങ്ങളില്‍ സജീവമല്ലെങ്കിലും ആരാധക പിന്തുണയുടെ കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയും ഒട്ടും പിന്നിലല്ല. പട്ടികയില്‍ മൂന്നാമനാണ് ധോണി. ഇന്‍സ്റ്റഗ്രാമില്‍ ഒന്നര കോടി ആളുകളും, ട്വിറ്ററില്‍ 77 ലക്ഷം പേരും ധോണിയെ പിന്തുടരുന്നുണ്ട്. 2.05 കോടി ആരാധകരാണ് ഫെയ്‌സ്ബുക്കില്‍ ധോണിക്കുള്ളത്.

പട്ടികയിൽ രോഹിതും റെയ്നയും

പട്ടികയിൽ രോഹിതും റെയ്നയും

സമൂഹ മാധ്യമങ്ങളില്‍ ഏറെ സജീവമായ രോഹിത് ശര്‍മ്മയ്ക്ക് ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഒരു കോടി ആരാധകര്‍ വെവ്വേറെയുണ്ട്. കാല്‍മുട്ട് ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമിക്കുന്ന സുരേഷ് റെയ്‌നയാണ് പട്ടികയില്‍ ഹിറ്റ്മാന് പിന്നില്‍. 1.6 കോടി ആളുകള്‍ ട്വിറ്ററിലും തൊണ്ണൂറു ലക്ഷം ആളുകള്‍ ഇന്‍സ്റ്റഗ്രാമിലും മുപ്പതു ലക്ഷം ആളുകള്‍ ഫെയ്‌സ്ബുക്കിലും താരത്തെ പിന്തുടരുന്നുണ്ട്.

ടെസ്റ്റില്‍ ഇന്ത്യക്ക് എന്തിനു അശ്വിന്‍? തുറന്നടിച്ച് ഭാജി... പകരക്കാരനെ നിര്‍ദേശിച്ചു

താരമായി ഹർഭജനും

താരമായി ഹർഭജനും

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജിന് 1.4 കോടി ആരാധകരാണ് ഫെയ്‌സ്ബുക്കിലുള്ളത്. ട്വിറ്ററില്‍ 47 ലക്ഷം പേരും ഇന്‍സ്റ്റഗ്രാമില്‍ 75 ലക്ഷം പേരും താരത്തെ ഫോളോ ചെയ്യുന്നു.

വിവിധ വിഷയങ്ങളില്‍ സമൂഹ മാധ്യമങ്ങളിലൂടെ അഭിപ്രായം അറിയിക്കുന്ന ഹര്‍ഭജനും ആരാധര്‍ കുറവല്ല. ട്വിറ്ററില്‍ ഒരു കോടിയില്‍പ്പരം ആളുകള്‍ ഹര്‍ഭജനെ പിന്തുടരുന്നുണ്ട്. മുപ്പതു ലക്ഷം ആളുകള്‍ ട്വിറ്ററിലും അറുപതു ലക്ഷം ആളുകള്‍ ഇന്‍സ്റ്റഗ്രാമിലും താരത്തെ വിടാതെ പിന്തുടരുന്നു.

പത്താമൻ ഗെയ്ൽ

പത്താമൻ ഗെയ്ൽ

ഇവര്‍ക്ക് ശേഷമാണ് ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലേഴ്‌സിന്റെ രംഗപ്രവേശം. 85 ലക്ഷം ആരാധകരാണ് ഫെയ്‌സ്ബുക്കില്‍ താരത്തിനുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ 67 ലക്ഷം പേരും ട്വിറ്ററില്‍ 36 ലക്ഷം പേരും ഡിവില്ലേഴ്‌സിനെ ഫോളോ ചെയ്യുന്നു.

ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ് സമൂഹ മാധ്യമങ്ങളില്‍ ഏറ്റവുമധികം ആരാധകരുള്ള ഒന്‍പതാമത്തെ ക്രിക്കറ്റര്‍. 89 ലക്ഷം പേര്‍ ഫെയ്‌സ്ബുക്കിലും 41 ലക്ഷം പേര്‍ ട്വിറ്ററിലും 48 ലക്ഷം പേര്‍ ഇന്‍സ്റ്റഗ്രാമിലും ധവാനെ പിന്തുടരുന്നു.

ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ക്രിസ് ഗെയ്‌ലാണ് പട്ടികയില്‍ പത്താമത്. ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും കൂടി ഒന്നര കോടി ജനങ്ങളാണ് ഗെയ്‌ലിനെ പിന്തുടരുന്നത്.

Story first published: Monday, August 19, 2019, 13:19 [IST]
Other articles published on Aug 19, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+