കിടിലന്‍ റണ്ണൗട്ട്, പിന്നാലെ റൂട്ടിനെ കളിയാക്കി കോലി... മൈക്ക് ഡ്രോപ്പ് ആഘോഷത്തിന് മറുപടി
ബെര്‍മിങ്ഹാം: ഇന്ത്യക്കെതിരേ നടന്ന ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ ആഹ്ലാദ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കളിയില്‍ അപരാജിത സെഞ്ച്വറി നേടിയ ശേഷം ബാറ്റ് കൈ ഉയര്‍ത്തി താഴേക്കിട്ട് റൂട്ട് മൈക്ക് ഡ്രോപ്പ് ആഘോഷപ്രകടനം നടത്തിയിരുന്നു.
റൂട്ടിന്റെ ഈ ആഘോഷപ്രകടനത്തിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി മറുപടി നല്‍കിയിരിക്കുകയാണ്. ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനം റൂട്ടിനെ റണ്ണൗട്ടാക്കിയ ശേഷമാണ് മൈക്ക് ഡ്രോപ്പ് ആഹ്ലാദപ്രകടനത്തെ കോലി പരിഹസിച്ചത്.

തകര്‍പ്പന്‍ റണ്ണൗട്ട്
ടെസ്റ്റില്‍ വഴിത്തിരിവായ സംഭവം കൂടിയായിരുന്നു റൂട്ടിന്റെ റണ്ണൗട്ട്. ഇംഗ്ലണ്ട് മൂന്നിന് 215 റണ്‍സെന്ന ശക്തമായ നിലയില്‍ നില്‍ക്കവെയാണ് കോലിയുടെ തകര്‍പ്പന്‍ ഫീല്‍ഡിങില്‍ റൂട്ട് പുറത്തായത്. അശ്വിന്റെ ബൗളിങില്‍ ആദ്യ റണ്‍ അനായാസം പൂര്‍ത്തിയാക്കിയ റൂട്ട് രണ്ടാമത്തെ റണ്ണിനായി ഓടിയെങ്കിലും കോലിയുടെ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടാവുകയായിരുന്നു.
റൂട്ടിനെ പുറത്താക്കിയ ശേഷമായിരുന്നു പ്രശസ്തമായ മൈക്ക് ഡ്രോപ്പ് ആഘോഷപ്രകടനത്തെ കോലി പരിഹസിച്ചത്.

ഫ്‌ളൈയിങ് കിസ്സും
മൈക്ക് ഡ്രോപ്പ് സെലിബ്രേഷനെ കളിയാക്കുക മാത്രമല്ല റൂട്ടിന്റെ പുറത്താവലിനു ശേഷം ഫ്‌ളൈയിങ് കിസ്സ് നല്‍കാനും കോലി മടിച്ചില്ല.
റൂട്ടും ബെയര്‍സ്‌റ്റോയും തമ്മിലുള്ള ആശയക്കുഴപ്പാണ് റണ്ണൗട്ടില്‍ കലാശിച്ചത്. ഈ കൂട്ടുകെട്ട് തകര്‍ക്കാന്‍ തന്നെ സഹായിച്ചതിന് നന്ദി പറഞ്ഞായിരുന്നു കോലിയുടെ ഫ്‌ളൈയിങ് കിസ്സ്. കോലിയുടെ പരിധിവിട്ട ആഹ്ലാദപ്രകടനത്തിന്റെ പേരില്‍ മാച്ച് റഫറി ജെഫ് ക്രോ നടപടി സ്വീകരിക്കുമോയെന്നാണ് ഇന്ത്യന്‍ ആരാധകരുടെ ഭയം.

കോലിയുടെ ആഘോത്തില്‍ തെറ്റില്ല
കോലിയുടെ ആഹ്ലാദപ്രകടനം ശിക്ഷാ നടപടികളിലേക്ക് നീങ്ങുമോയെന്നു ആശങ്ക നിലനില്‍ക്കെ അദ്ദേഹത്തിന് പിന്തുണയുമായി ഇംഗ്ലണ്ട് ഓപ്പണര്‍ കീറ്റണ്‍ ജെന്നിങ്‌സ് രംഗത്തുവന്നു.
ഓരോരുത്തര്‍ക്കും കളിക്കളത്തില്‍ അവരുടേതായ രീതിയില്‍ ആഹ്ലാദ പ്രകടനം നടത്താന്‍ അവകാശമുണ്ട്. അദ്ദേഹത്തിന്റെ ആഘോഷപ്രകടനത്തില്‍ തെറ്റുള്ളതായി തനിക്കു തോന്നിയിട്ടില്ലെന്നും ജെന്നിങ്‌സ് പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications