Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി ഇനി സ്വതന്ത്രന്‍, കൂടുതല്‍ അപകടകാരിയാവും!- പഴയ റണ്‍മെഷീനാവുമെന്ന് ഗംഭീര്‍

1
Burden-free Virat may become more dangerous: Gautam Gambhir

ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിന്റെ നായകസ്ഥാനത്തു നിന്നു മാറിയതോടെ വിരാട് കോലി കൂടുതല്‍ അപകടകാരിയായ ബാറ്ററായി മാറുമെന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ഗൗതം ഗംഭീര്‍. രോഹിത് ശര്‍മയാണ് ഇന്ത്യന്‍ ടി20, ഏകദിന ടീമുകളെ ഇനി നയിക്കുക. കോലി ടെസ്റ്റില്‍ മാത്രമേ ടീമിനെ നയിക്കുകയുള്ളൂ. ടി20 ടീമിന്റെ നായകസ്ഥാനം അദ്ദേഹം കഴിഞ്ഞ ടി20 ലോകകപ്പിനു ശേഷം ഒഴിയുകയായിരുന്നു. ഏകദിനത്തില്‍ ക്യാപ്റ്റന്‍ സ്ഥാനത്തു തുടരാന്‍ കോലി ആഗ്രഹിച്ചിരുന്നെങ്കിലും സെലക്ഷന്‍ കമ്മിറ്റിയും ബിസിസിഐയും ചേര്‍ന്ന് അദ്ദേഹത്തെ നീക്കുകയും പകരം രോഹിത്തിനെ ക്യാപ്റ്റന്‍സി ഏല്‍പ്പിക്കുകയുമായിരുന്നു.

ക്യാപ്റ്റന്‍സിയില്ലെങ്കിലും നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ വൈസ് ക്യാപ്റ്റന്റെ റോളായിരിക്കും ഇനി വിരാട് കോലിക്കുണ്ടാവുക. നിലവില്‍ പ്രത്യേക ചുമതലകളൊന്നുമില്ലാത്തിനാല്‍ അതു കോലിയെ കൂടുതല്‍ ഫ്രീയാക്കും. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ അദ്ദേഹം കൂടുതല്‍ അപകടകാരിയായ ബാറ്ററായി ഇതോടെ മാറുകയും ചെയ്യും. ക്യാപ്റ്റന്‍സി സമ്മര്‍ദ്ദമില്ലാത്തതിനാല്‍ തന്റെ പഴയ ഫോമിലേക്കു മടങ്ങിയെത്താന്‍ ഇതു കോലിയെ സഹായിക്കുകുയം ചെയ്യുമെന്നും ഗംഭീര്‍ വിലയിരുത്തി.

2

മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യയുടെ റണ്‍മെഷീനായി വിരാട് കോലി തുടരുമെന്ന് ശുഭപ്രതീക്ഷയുള്ളതായി അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ അഭിമാനം വിരാട് വീണ്ടുമുയര്‍ത്തുമെന്ന് എനിക്കുറപ്പുണ്ട്. വൈറ്റ് ബോള്‍ ക്രിക്കറ്റായാലും റെഡ് ബോള്‍ ക്രിക്കറ്റായാലും അദ്ദേഹം ഇനിയും റണ്‍സ് നേടുക തന്നെ ചെയ്യും. അതേ സമയത്തു തന്നെ രണ്ടു വ്യത്യസ്തരായ ക്യാപ്റ്റന്‍മാര്‍ തങ്ങളുടെ ചിന്തകളും കാഴ്ചപ്പാടുകളും ടീമിനു നല്‍കുകയും ചെയ്യുമെന്നും ഗംഭീര്‍ നിരീക്ഷിച്ചു.

കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു സെഞ്ച്വറി പോലും കോലി നേടിയിട്ടില്ല. 2019 നവംബറില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിലായിരുന്നു അദ്ദേഹം അവസാനമായി സെഞ്ച്വറിയടിച്ചത്. ഒരു സമയത്ത് ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 100 സെഞ്ച്വറികളെന്ന ലോക റെക്കോര്‍ഡ് തിരുത്തുമെന്ന് പ്രവചിക്കപ്പെട്ട താരമായിരുന്നു 33 കാരനായ കോലി. നിലവില്‍ 70 സെഞ്ച്വറികളോടെ ഓള്‍ടൈം സെഞ്ച്വറി വീരന്‍മാരുടെ ലിസ്റ്റില്‍ മുന്നാമതാണ് അദ്ദേഹം. 71 സെഞ്ച്വറികളോടെ ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം റിക്കി പോണ്ടിങാണ് തലപ്പത്ത്.

റെഡ് ബോള്‍ ക്രിക്കറ്റായാലും വൈറ്റ് ബോള്‍ ക്രിക്കറ്റായാലും കോലിയുടെ മികച്ച ബാറ്റിങ് പ്രകടനങ്ങള്‍ ഇന്ത്യ ഇനിയും കാണുമെന്ന് എനിക്കുറപ്പാണ്. അതോടൊപ്പം തന്നെ നിങ്ങള്‍ ഏറെക്കാലമായി കണ്ടു കൊണ്ടിരിക്കുന്ന എനര്‍ജിയുള്ള അതേ കോലിയെ തന്നെ ക്യാപ്റ്റനല്ലെങ്കിലും ഇനിയും കണാന്‍ സാധിക്കുമെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു.

Story first published: Sunday, December 12, 2021, 18:32 [IST]
Other articles published on Dec 12, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+