വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സറേയ്ക്കു വേണ്ടി കോലി കളിക്കില്ല? വില്ലനായി പരിക്ക്... ഇംഗ്ലണ്ട് പര്യടനവും അവതാളത്തില്‍

നട്ടെല്ലിനേറ്റ പരിക്കിനെ തുടര്‍ന്നാണിത്

നട്ടെല്ലിലെ പരിക്കിനെ തുടര്‍ന്ന് കോലി ചികില്‍സ തേടി | Oneindia Malayalam

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അപ്രതീക്ഷിത തിരിച്ചടിയായി ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിക്കു പരിക്ക്. നട്ടെല്ലിനു പരിക്കുപറ്റിയ കോലിക്ക് ഇംഗ്ലണ്ടിലെ കൗണ്ടി ടീമായ സറേയ്ക്കു വേണ്ടി കളിക്കാനാവില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ടീം ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് കോലി സറേയ്ക്കു വേണ്ടി കളിക്കാന്‍ സമ്മതം മൂളിയത്. എന്നാല്‍ പരിക്ക് താരത്തിന്റെ പ്രതീക്ഷകള്‍ക്കു മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. നട്ടെല്ലിലെ പരിക്കിനെ തുടര്‍ന്ന് കോലി ചികില്‍സ തേടിയതായി ഒരു ദേശീയ മാധ്യമാണ് റിപ്പോര്‍ട്ട് ചെയ്തത്.

1

സറേയ്ക്കു വേണ്ടി മാത്രമല്ല ഇന്ത്യന്‍ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ ചില മല്‍സരങ്ങളിലും കോലിക്കു കളിക്കാന്‍ കഴിഞ്ഞേക്കില്ലെന്നു റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇംഗ്ലണ്ടിലെ മോശം റെക്കോര്‍ഡിനെ തുടര്‍ന്നാണ് ദേശീയ ടീമിന്റെ മല്‍സരം പോലും വേണ്ടെന്നു വച്ച് കോലി സറേയുമായി കരാര്‍ ഒപ്പിടാന്‍ കാരണം. ഇംഗ്ലീഷ് മണ്ണില്‍ അഞ്ചു ടെസ്റ്റുകള്‍ കളിച്ച അദ്ദേഹത്തിന് 134 റണ്‍സ് മാത്രമേ നേടാനായിട്ടുള്ളൂ.

തല്ലി, മാത്രമല്ല പാടിയും തോല്‍പ്പിക്കും ഡിവില്ലിയേഴ്‌സ്!! ഹോക്കിയിലും കേമന്‍, നിങ്ങളറിയാത്ത എബിഡി തല്ലി, മാത്രമല്ല പാടിയും തോല്‍പ്പിക്കും ഡിവില്ലിയേഴ്‌സ്!! ഹോക്കിയിലും കേമന്‍, നിങ്ങളറിയാത്ത എബിഡി

എബിഡി- റെക്കോര്‍ഡുകളുടെ തമ്പുരാന്‍... പക്ഷെ സൂപ്പര്‍മാന് സാധിക്കാത്ത ചിലതുമുണ്ട്!!എബിഡി- റെക്കോര്‍ഡുകളുടെ തമ്പുരാന്‍... പക്ഷെ സൂപ്പര്‍മാന് സാധിക്കാത്ത ചിലതുമുണ്ട്!!

ഇംഗ്ലണ്ട് പര്യടനത്തില്‍ കോലിക്കു കളിക്കാനായില്ലെങ്കില്‍ ഇന്ത്യക്ക് അതു കനത്ത തിരിച്ചടിയാവും. ജൂണ്‍ 14ന് ബെംഗളൂരുവില്‍ അഫ്ഗാനിസ്താനെതിരേ നടക്കുന്ന ഇന്ത്യയുടെ ചരിത്ര ടെസ്റ്റില്‍ നിന്നും അദ്ദേഹം നേരത്തേ പിന്‍മാറിയിരുന്നു. കൗണ്ടി ചാംപ്യന്‍ഷിപ്പില്‍ സറേയ്‌ക്കൊപ്പം മല്‍സരമുള്ളതിനെ തുടര്‍ന്നായിരുന്നു ഇത്. കോലിയുടെ അഭാവത്തില്‍ അജിങ്ക്യ രഹാനെയാണ് അഫ്ഗാനെതിരേ ഇന്ത്യയെ നയിക്കുന്നത്.

Story first published: Thursday, May 24, 2018, 11:44 [IST]
Other articles published on May 24, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X