ബൗളറെ ഉപദേശിക്കാനെത്തിയ രോഹിത്തിനെ കോലിയും ബുംറയും അവഗണിച്ചു; വീഡിയോ വൈറല്‍
വിശാഖപട്ടണം: ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടി20 മത്സരത്തില്‍ നിര്‍ണായക ഓവര്‍ എറിഞ്ഞ് ഇന്ത്യന്‍ ബൗളര്‍ ജസ്പ്രീത് ബുംറ മത്സരം ഇന്ത്യയുടെ പക്ഷത്തേക്ക് മാറ്റിയിരുന്നു. ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിനിടെ പന്തെറിയാനെത്തിയ ബുംറയും നിര്‍ദ്ദേശം നല്‍കാനെത്തിയ ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റനെ തീര്‍ത്തും അവഗണിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.
ബുംറയും വിരാട് കോലിയും തമ്മില്‍ കാര്യമായ ചര്‍ച്ച നടത്തി ഫീല്‍ഡിന് നിര്‍ദ്ദേശം നല്‍കുന്നത് വീഡിയോയില്‍ കാണാം. ഇരുവര്‍ക്കുമൊപ്പമുണ്ടായിരുന്ന രോഹിത് ശര്‍മയെ രണ്ടുപേരും തീര്‍ത്തും അവഗണിക്കുന്നതായാണ് വീഡിയോയിലുള്ളത്. കോലിയും ബുംറയും രണ്ടുവഴിക്ക് പിരിഞ്ഞശേഷവും അല്‍പനേരം ആലോചിച്ച് നിന്നശേഷമാണ് രോഹിത് പിന്മാറുന്നത്.

ബുംറയെ പുകഴ്ത്തി കോലി
ബുംറ ഗംഭീരമായാണ് പന്തെറിഞ്ഞതെന്ന് മത്സരശേഷം വിരാട് കോലി പറഞ്ഞിരുന്നു. പത്തൊന്‍പതാം ഓവര്‍ എറിഞ്ഞ ബുംറ രണ്ട് വിക്കറ്റ് വീഴ്ത്തുകയും അവസാന ഓവറില്‍ 14 റണ്‍സ് എന്ന നിലയിലേക്ക് ഓസീസിനെ തള്ളിവിടുകയും ചെയ്തു. ഇന്ത്യയ്ക്ക് ജയിക്കാനുള്ള സുവര്‍ണാവസരമൊരുക്കിയാണ് ബുംറ അവസാന ഓവറില്‍ പന്ത് ഉമേഷ് യാദവിന് കൈമാറിയത്.

ഉമേഷിന്റെ ഓവറില്‍ ഇന്ത്യയ്ക്ക് തോല്‍വി
ഉമേഷ് യാദവ് എറിഞ്ഞ അവസാന ഓവറിലായിരുന്നു ഇന്ത്യ ജയിക്കാവുന്ന മത്സരം തോറ്റത്. അവസാന ഓവറില്‍ മോശം പന്തുകളെറിഞ്ഞ ഇന്ത്യയെ തോല്‍വിയിലേക്ക് ഉമേഷ് തള്ളിവിട്ടു. മത്സരത്തില്‍ 4 ഓവറില്‍ 35 റണ്‍സ് വഴങ്ങിയ ഉമേഷ് യാദവിനെതിരെ രൂക്ഷവിമര്‍ശനം ഉയരുകയും ചെയ്തു. എന്നാല്‍, ഉമേഷിനെ പിന്തുണച്ച് ബുംറ രംഗത്തെത്തി.

അവസാന ഓവര്‍ കടുപ്പമെന്ന് ബുംറ
അവസാന ഓവറുകളിലെ ബൗളിങ് ഒരിക്കലും എളുപ്പമല്ലെന്നാണ് ബുംറയുടെ പ്രതികരണം. രണ്ടുഭാഗത്തേക്കും മാറിമറിയാവുന്ന മത്സരത്തില്‍ അവസാന ഓവറില്‍ പന്തെറിയുക എളുപ്പമല്ല. ചില ദിവസങ്ങളില്‍ തങ്ങളുടെ പന്തുകള്‍ ശരിയായിവരും. ചിലപ്പോള്‍ അങ്ങിനെയാകില്ല. ഉമേഷിന് സംഭവിച്ചതും അതാണെന്ന് ബുംറ പറഞ്ഞു.

ഇന്ത്യയുടെ തോല്‍വി
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് ഇന്ത്യക്കു നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 126 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. ഒരിടവേളയ്ക്കു ശേഷം ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട ലോകേഷ് രാഹുല്‍ (50) ഇന്ത്യയ്ക്കായി തിളങ്ങി. ഗ്ലെന്‍ മാക്സ്വെല്‍ (56), ഡാര്‍സി ഷോര്‍ട്ട് (37) എന്നിവരുടെ ഇന്നിങ്സുകളാണ് ഓസീസിനെ ജയത്തിലേക്ക് നയിച്ചത്. ജയത്തോടെ രണ്ടു മല്‍സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 1-0നു മുന്നിലെത്തുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications