Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐസിസി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യന്‍ ആധിപത്യം; കോലിയും രോഹിത്തും ബുംറയും

Virat Kohli, Jasprit Bumrah maintain top spots; Rohit consolidates position, Dhawan-Rahul move up

ദുബായ്: ഐസിസി തിങ്കളാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ ഏകദിന റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങളുടെ ആധിപത്യം. ബാറ്റിങ്ങില്‍ വിരാട് കോലിയും രോഹിത് ശര്‍മയും ഒന്നും രണ്ടും സ്ഥാനത്ത് തുടര്‍ന്നപ്പോള്‍ ബൗളിങ്ങില്‍ ജസ്പ്രീത് ബുംറയും തന്റെ ഒന്നാംസ്ഥാനം വിട്ടുകൊടുത്തില്ല. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ പ്രകടനം റാങ്കിങ്ങിനേയും സ്വാധീനിച്ചിട്ടുണ്ട്.

വിരാട് കോലി 886 പോയന്റുമായി ഒന്നാം സ്ഥാനത്തും 868 പോയന്റുമായി രോഹിത് ശര്‍മ രണ്ടാം സ്ഥാനത്തുമുണ്ട്. പാക് താരം ബാബര്‍ അസം 829 പോയന്റുമായി മൂന്നാം സ്ഥാനത്താണ്. ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന്റെ ഒരു ബാറ്റ്‌സ്മാന്‍ മാത്രമേ ആദ്യ പത്തില്‍ ഇടം നേടിയുള്ളൂ. 8 സ്ഥാനത്തുള്ള ജോ റൂട്ട് ഒഴികെയുള്ള കളിക്കാര്‍ക്ക് മുന്നേറാനായില്ല. ശിഖര്‍ ധവാന്‍ 7 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 15-ാം റാങ്കിലും കെ എല്‍ രാഹുല്‍ 21 സ്ഥാനങ്ങള്‍ മുകളിലേക്ക് കയറി 50-ാം റാങ്കിലും എത്തി.

kohli-rohit

ബൗളര്‍മാരില്‍ ജസ്പ്രീത് ബുംറ 764 പോയന്റുമായാണ് ഒന്നാംസ്ഥനത്തുള്ളത്. ന്യൂസിലന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ട് രണ്ടാം സ്ഥാനത്തും അഫ്ഗാനിസ്ഥാന്റെ മുജീബ് ഉര്‍ റഹ്മാന്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. മറ്റു ഇന്ത്യന്‍ താരങ്ങള്‍ക്ക് ആദ്യ പത്തിലെത്താന്‍ കഴിഞ്ഞില്ല. രവീന്ദ്ര ജഡേജ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 27-ാം റാങ്കിലെത്തി. ഓള്‍റൗണ്ടര്‍മാരില്‍ 10-ാം സ്ഥാനത്താണ് ജഡേജ. ബെന്‍സ്‌റ്റോക്‌സ് ഓള്‍റൗണ്ടര്‍മാരില്‍ ഒന്നാമതും അഫ്ഗാന്റെ മുഹമ്മദ് നബി രണ്ടാമതുമുണ്ട്.

Story first published: Monday, January 20, 2020, 16:58 [IST]
Other articles published on Jan 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+