Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏകദിനത്തില്‍ മാത്രമല്ല, ടെസ്റ്റിലും ഇനി കോലി തന്നെ നമ്പര്‍ വണ്‍; താരത്തിനിത് ചരിത്രനേട്ടം

ന്യൂഡല്‍ഹി: ബാറ്റ്‌സ്മാന്‍മാരുടെ ഐസിസി ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി തലപ്പത്ത്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കാഴ്ചവച്ച മിന്നുന്ന പ്രകടനമാണ് കരിയറിലാദ്യമായി ടെസ്റ്റ് റാങ്കിങില്‍ കോലിയെ ഒന്നാം സ്ഥാനത്തെത്തിച്ചത്.

തോറ്റെങ്കിലും ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ഒന്നാമിന്നിങ്‌സില്‍ തകര്‍പ്പന്‍ സെഞ്ച്വറിയും രണ്ടാമിന്നിങ്‌സില്‍ അര്‍ധസെഞ്ച്വറിയും നേടി കോലി ഇന്ത്യന്‍ നിരയില്‍ തിളങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് റാങ്കിങില്‍ കോലി ഒന്നാം സ്ഥാനത്തേക്ക് കയറിയത്.

ഒന്നാം ടെസ്റ്റ്: ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്ക് പിഴച്ചതെവിടെ? തോല്‍വിയുടെ അഞ്ച് കാരണങ്ങള്‍ ഇതാണ്

മറികടന്നത് സ്റ്റീവ് സ്മിത്തിനെ

മറികടന്നത് സ്റ്റീവ് സ്മിത്തിനെ

ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിനെയാണ് ബാറ്റ്‌സ്മാന്‍മാരുടെ ടെസ്റ്റ് റാങ്കിങില്‍ കോലി മറികടന്നത്. 934 പോയിന്റാണ് ലോക റാങ്കിങില്‍ ഒന്നാംസ്ഥാനത്തുള്ള കോലിക്ക് ഇപ്പോഴുള്ള റേറ്റിങ് പോയിന്റ്. രണ്ടാമതുള്ള സ്മിത്തിന് 929 പോയിന്റാണുള്ളത്.

ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ ജോ റൂട്ടാണ് മൂന്നാം സ്ഥാനത്ത്. 865 പോയിന്റാണ് റൂട്ടിനുള്ളത്. കോലി കഴിഞ്ഞാല്‍ ചേതേശ്വര്‍ പുജാരയാണ് ബാറ്റ്‌സ്മാന്‍മാരുടെ ആദ്യ 10 റാങ്കിങിലുള്ള ഇന്ത്യന്‍ താരം. 791 പോയിന്റുമായി ആറാം സ്ഥാനത്താണ് പുജാര.

സചിനു ശേഷം തലപ്പത്തെത്തുന്ന ആദ്യ ഇന്ത്യന്‍ താരം

സചിനു ശേഷം തലപ്പത്തെത്തുന്ന ആദ്യ ഇന്ത്യന്‍ താരം

ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കറിനു ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ബാറ്റ്‌സ്മാന്‍മാരുടെ ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. 2011 ജൂണിലാണ് സചിന്‍ അവസാനമായി ബാറ്റ്‌സ്മാന്‍മാരുടെ ടെസ്റ്റ് റാങ്കിങില്‍ ഒന്നാംസ്ഥാനം അലങ്കരിച്ചത്.

ബാറ്റ്‌സ്മാന്‍മാരുടെ ടെസ്റ്റ് റാങ്കിങില്‍ തലപ്പത്തെത്തുന്ന ഏഴാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് കോലി. നേരത്തെ, സുനില്‍ ഗവാസ്‌കര്‍, ദിലീപ് വെങ്‌സര്‍ക്കാര്‍, സചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍ എന്നിവരാണ് ഇതിനു മുമ്പ് ബാറ്റ്‌സ്മാന്‍മാരില്‍ ഒന്നാം റാങ്ക് അലങ്കരിച്ച ഇന്ത്യന്‍ താരങ്ങള്‍.

ഏകദിനത്തിലും കോലി തന്നെ നമ്പര്‍ വണ്‍

ഏകദിനത്തിലും കോലി തന്നെ നമ്പര്‍ വണ്‍

ടെസ്റ്റ് റാങ്കിങില്‍ മാത്രമല്ല നിലവില്‍ ഏകദിന ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങിലും ഇന്ത്യന്‍ ക്യാപ്റ്റനായ കോലി തന്നെയാണ് ഒന്നാം സ്ഥാനത്ത്. 911 പോയിന്റുമായാണ് കോലി ഏകദിന റാങ്കിങില്‍ ഒന്നാംസ്ഥാനത്ത് തുടരുന്നത്.

പാകിസ്താന്റെ ബാബര്‍ അസാമാണ് രണ്ടാം സ്ഥാനത്ത്. 825 പോയിന്റാണ് അസാമിനുള്ളത്. ബാറ്റ്‌സ്മാന്‍മാരില്‍ നാലാം സ്ഥാനക്കാരനായി ഇന്ത്യയുടെ രോഹിത് ശര്‍മയും 10ാം സ്ഥാനക്കാരനായി ശിഖര്‍ ധവാനും പട്ടികയിലുണ്ട്.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ..

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ..

കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.

Story first published: Sunday, August 5, 2018, 14:41 [IST]
Other articles published on Aug 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+