Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റിലെ മൈക്കല്‍ ജോര്‍ഡന്‍! എക്കാലത്തെയും ബെസ്റ്റ്, ഫേവറിറ്റ് താരത്തെപ്പറ്റി ഹോളിവുഡ് നടന്‍

ക്രിക്കറ്റിലെ തന്റെ എക്കാലത്തെയും ഫേവറിറ്റ് താരത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഹോളിവുഡിലെ പ്രശസ്ത നടന്‍ ജാക്ക് ബ്ലാക്ക്. കൊമേഡിയനായും സംഗീതജ്ഞനായുമെല്ലാം ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ക്കു പ്രിയങ്കരനാണ് അദ്ദേഹം. ഹോളിവുഡിലെ നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളുടെ ഭാഗമാവാന്‍ അമേരിക്കക്കാരനായ ബ്ലാക്കിനായിട്ടുണ്ട്. 1992 മുതല്‍ അഭിനയ രംഗത്തുള്ള അദ്ദേഹത്തിന്റെ പ്രശസ്തമായ സിനിമകള്‍ വാട്ടര്‍വേള്‍ഡ്, കിങ് കോങ്, ഗള്ളിവേഴ്‌സ് ട്രാവല്‍സ്, ജുമാന്‍ജി സീരീസ് എന്നിവയാണ്.

ഒരു അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു ലോക ക്രിക്കറ്റില്‍ താന്‍ ആരാധിക്കുന്ന താരത്തെക്കുറിച്ച് ബ്ലാക്ക് വെളിപ്പെടുത്തിയത്. അതു ഇന്ത്യയുടെ മുന്‍ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കറോ, വെസ്റ്റ് ഇന്‍ഡീസ് മുന്‍ ഇതിഹാസം ബ്രയാന്‍ ലാറയോ അല്ല. മറിച്ച് ആധുനിക ക്രിക്കറ്റിലെ ബെസ്റ്റെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ വിരാട് കോലിയാണ്.

Jack Black

ക്രിക്കറ്റിലെ മൈക്കല്‍ ജോര്‍ഡനെന്നായിരുന്നു വിരാട് കോലിയെ ബ്ലാക്ക് വിശേഷിപ്പിച്ചത്. വിരാട് കോലിയാണ് എന്റെ എക്കാലത്തെയും ഫേവറിറ്റ് ക്രിക്കറ്റ് പ്ലെയര്‍. ലോകത്തിലെ മറ്റുള്ള മുഴുവന്‍ ക്രിക്കറ്റര്‍മാരെയും എടുക്കുകയാണെങ്കില്‍ കളിക്കളത്തില്‍ ഏറ്റവുമധികം വികാരങ്ങള്‍ പ്രകടിപ്പിക്കുന്നത് വിരാടാണ്. ക്രിക്കറ്റിലെ മൈക്കല്‍ ജോര്‍ഡനാണ് അദ്ദേഹമെന്നും ജാക്ക് ബ്ലാക്ക് പ്രശംസിച്ചു.

അതേമയം, സച്ചിനു ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലെ പോസ്റ്റര്‍ ബോയ് എന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് കോലി. സച്ചിന്‍ ക്രിക്കറ്റിനോടു ഗുഡ്‌ബൈ പറഞ്ഞപ്പോള്‍ അടുത്തത് ആര് എന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ഡല്‍ഹിയില്‍ നിന്നുള്ള ഈ സ്‌റ്റൈലിഷ് ബാറ്റര്‍. ക്രിക്കറ്റിലെ ഒട്ടുമിക്ക ബാറ്റിങ് റെക്കോര്‍ഡുകളും കോലി ഇതിനകം സ്വന്തം പേരിലാക്കി കഴിഞ്ഞു. ഒരിക്കലും തകര്‍ക്കപ്പെടിലെന്നു കരുതപ്പെട്ടിരുന്ന സച്ചിന്റെ പല റെക്കോര്‍ഡുകളും അദ്ദേഹം തിരുത്തുകയും ചെയ്തു.

അഗ്രസീവായ ബാറ്റര്‍ മാത്രമല്ല കോലി വളരെ അഗ്രസീവായ ക്യാപ്റ്റനും കൂടിയാണ് അദ്ദേഹം. 2014 മുതല്‍ 2021 വരെ കോലി ടീം ഇന്ത്യയുടെ നായകസ്ഥാനത്തുണ്ടായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയെ ഏറ്റവുമധികം വിജയങ്ങളിലേക്കു നയിച്ചിട്ടുള്ള ക്യാപ്റ്റനെന്ന റെക്കോര്‍ഡ് അദ്ദേഹത്തിനു സ്വന്തമാണ്.

ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയെ ആദ്യമായി ടെസ്റ്റ് പരമ്പര നേട്ടത്തിലേക്കു നയിച്ച ക്യാപ്റ്റനും കോലി തന്നെ. 2017ലെ ഐസിസി ചാംപ്യന്‍സ് ട്രോഫിയിലും 2021ലെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലും അദ്ദേഹത്തിനു കീഴില്‍ ടീം ഫൈനലില്‍ കളിക്കുകയും ചെയ്തു.

VIRAT KOHLI

കോലിയുടെ അന്താരാഷ്ട്ര കരിയറെടുക്കുകയാണെങ്കില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഒരുപോലെ മികച്ച പ്രകടനങ്ങളാണ് നടത്തിയിട്ടുള്ളതെന്നു കാണാം. നേരത്തേ എല്ലാ ഫോര്‍മാറ്റുകളിലും 50നു മുകളില്‍ ബാറ്റിങ് ശരാശരി അദ്ദേഹത്തിനുണ്ടായിരുന്നു.

നിലവില്‍ ഏകദിനത്തിലും ടി20യിലും കോലിയുടെ ശരാശരി 50ന് മുകളില്‍ തന്നെയാണ്. ടെസ്റ്റില്‍ 111 മല്‍സരങ്ങളില്‍ നിന്നും 8676 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഏഴു ഡബിള്‍ സെഞ്ച്വറിയും 29 സെഞ്ച്വറികളും 29 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

277 ഏകദിനങ്ങളില്‍ നിന്നും 57.09 ശരാശരിയില്‍ 12,902 റണ്‍സും കോലി സ്‌കോര്‍ ചെയ്തു. 46 സെഞ്ച്വറികളും 65 ഫിഫ്റ്റികളും ഉള്‍പ്പെടെയാണിത്. ടി20 ക്രിക്കറ്റിലാവട്ടെ 115 മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം അടിച്ചെടുത്തത് 4008 റണ്‍സാണ്. ഒരു സെഞ്ച്വറിയും 37 ഫിഫ്റ്റികളും കോലി ടി20യില്‍ സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തു.

Story first published: Friday, September 8, 2023, 16:47 [IST]
Other articles published on Sep 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+