Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി 'കിങ്' തന്നെ, പക്ഷെ ടെസ്റ്റിലെ ഈ അഞ്ച് റെക്കോഡുകള്‍ ഒരിക്കലും ഭേദിക്കാനാവില്ല

1

വിരാട് കോലി ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ്. നിലവിലെ സൂപ്പര്‍ താരങ്ങളില്‍ മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയില്‍ കളിക്കുന്ന ഏക താരം കോലിയാണ്. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികവ് കാട്ടാന്‍ അദ്ദേഹത്തിനാവുന്നുണ്ട്. ടെസ്റ്റില്‍ ക്ലാസിക് ഇന്നിങ്‌സ് കളിക്കാനും ടി20യില്‍ വെടിക്കെട്ട് തീര്‍ക്കാനും ഒരുപോലെ മികവുള്ള അപൂര്‍വ്വം താരങ്ങളിലൊരാളാണ് കോലി. ശ്രീലങ്കയ്‌ക്കെതിരായ മൊഹാലി ടെസ്റ്റിലൂടെ 100 ടെസ്റ്റുകളെന്ന നാഴികക്കല്ലും അദ്ദേഹം പിന്നിട്ടിരിക്കുകയാണ്..

നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും നായകസ്ഥാനം ഒഴിഞ്ഞ് പൂര്‍ണ്ണമായും ബാറ്റിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കോലി പദ്ധതിയിടുന്നത്. ഒരു കാലത്ത് തുടര്‍ സെഞ്ച്വറികളോടെ ഞെട്ടിച്ചിരുന്ന അദ്ദേഹത്തിന് കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി സെഞ്ച്വറി നേടാനായിട്ടില്ല. ടെസ്റ്റില്‍ നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും നിരവധി റെക്കോഡുകള്‍ക്കും കോലി ഉടമയാണ്.

1

100 ടെസ്റ്റില്‍ നിന്ന് 8019 റണ്‍സ് നേടിയ കോലിയുടെ പേരില്‍ 27 സെഞ്ച്വറിയും ഏഴ് ഇരട്ട സെഞ്ച്വറിയുമുണ്ട്. തന്റെ ക്യാപ്റ്റന്‍സ്ഥാനം ഒരിക്കലും കോലിയുടെ പ്രകടനത്തിന് തടസമായില്ല. നായകനായി 5864 റണ്‍സ് നേടി. ഇന്ത്യക്കാരിലെ ഏറ്റവും മികച്ച പ്രകടനമുള്ള നായകന്‍ എന്ന ബഹുമതിയും കോലിക്കാണ്. ക്യാപ്റ്റനെന്ന നിലയില്‍ ഇന്ത്യയെ കൂടുതല്‍ ടെസ്റ്റില്‍ (68) നയിച്ചത് കോലിയാണ്. 40 ജയങ്ങളുമായി ഇന്ത്യക്ക് കൂടുതല്‍ ജയം നേടിക്കൊടുത്ത നായകനും കോലി തന്നെയാണ്. 16 എവേ ജയങ്ങളുമായി ഇന്ത്യക്കാരില്‍ തലപ്പത്ത് കോലിയാണ്.

1

ഇത്തരത്തില്‍ നിരവധി റെക്കോഡുകള്‍ സ്വന്തം പേരിലുണ്ടെങ്കിലും കോലിക്ക് ഒരിക്കലും എത്തിപ്പിടിക്കാന്‍ സാധിക്കാത്ത ചില റെക്കോഡുകള്‍ ടെസ്റ്റിലുണ്ട്. കോലിക്ക് നേടാന്‍ സാധിക്കില്ലെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കുന്ന അഞ്ച് റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ലാറയുടെ 400 റണ്‍സ് റെക്കോഡ്

ലാറയുടെ 400 റണ്‍സ് റെക്കോഡ്

ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡിനുടമ വെസ്റ്റ് ഇന്‍ഡീസിന്റെ ബ്രയാന്‍ ലാറ. ഇംഗ്ലണ്ടിനെതിരേ 400 റണ്‍സ് നേടിയാണ് ലാറ ഈ റെക്കോഡ് നേടിയത്. ഈ റെക്കോഡിനെ കോലിക്ക് ഒരിക്കലും മറികടക്കാന്‍ സാധിച്ചേക്കില്ല. കോലി ഏറ്റവും ഫോമില്‍ നിന്ന സമയത്ത് പോലും അദ്ദേഹത്തിന് ഈ നേട്ടത്തിന്റെ ഏഴയലത്ത് എത്താനായില്ല. അതുകൊണ്ട് തന്നെ ഫോം ഔട്ടിലുള്ള ഈ സമയത്ത് കോലിക്ക് ഈ നേട്ടം ഭേദിക്കാനാവുമെന്ന് കരുതാനാവില്ല.

ഏഴ് തവണ ഇരട്ട സെഞ്ച്വറി നേടിയിട്ടുണ്ടെങ്കിലും ഒരു തവണ പോലും ട്രിപ്പിള്‍ സെഞ്ച്വറി കുറിക്കാന്‍ കോലിക്ക് സാധിച്ചിട്ടില്ല. 254 റണ്‍സാണ് ടെസ്റ്റിലെ അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. അതുകൊണ്ട് തന്നെ 400 എന്ന മാജിക്കല്‍ സംഖ്യയെ ഭാവിയില്‍ ഭേദിക്കാന്‍ കോലിക്ക് സാധിക്കുമെന്ന് കരുതാനാവില്ല. കോലിക്ക് എത്തിപ്പിടിക്കാന്‍ സാധിക്കുന്നതിലും ഉയരത്തില്‍ത്തന്നെയാണ് ലാറയുടെ 400 റണ്‍സ്.

ബ്രാഡ്മാന്റെ ടെസ്റ്റ് ശരാശരി

ബ്രാഡ്മാന്റെ ടെസ്റ്റ് ശരാശരി

ടെസ്റ്റിലെ ഏറ്റവും മികച്ച ടെസ്റ്റ് ശരാശരിയെന്ന റെക്കോഡ് 99.94 ആണ്. മുന്‍ ഓസീസ് ഇതിഹാസം സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്റെ പേരിലാണ് ഈ ശരാശരിയുടെ റെക്കോഡുള്ളത്. 52 ടെസ്റ്റില്‍ നിന്ന് 99.94 ശരാശരിയില്‍ 6996 റണ്‍സാണ് ബ്രാഡ്മാന്‍ നേടിയത്. ഇതില്‍ 29 സെഞ്ച്വറിയും 13 അര്‍ധ സെഞ്ച്വറിയും 12 ഇരട്ട സെഞ്ച്വറിയും ഉള്‍പ്പെടും. ഈ റെക്കോഡിനെ കടത്തിവെട്ടാന്‍ കോലിക്ക് ഒരിക്കലും സാധിക്കില്ല. 100 ടെസ്റ്റ് പൂര്‍ത്തിയാക്കുമ്പോള്‍ 50.36 ആണ് കോലിയുടെ ശരാശരി.

അതുകൊണ്ട് തന്നെ ബ്രാഡ്മാന്റെ ശരാശരിക്കൊപ്പമെത്താന്‍ മഹാത്ഭുതങ്ങള്‍ തന്നെ സംഭവിക്കേണ്ടി വരും. ആധുനിക താരങ്ങളില്‍ ഉയര്‍ന്ന ടെസ്റ്റ് ശരാശരി റെക്കോഡ് 59.9 ശരാശരിയുള്ള സ്റ്റീവ് സ്മിത്തിന്റെ പേരിലാണ്. ഇതിനെ കടത്തിവെട്ടുക പോലും കോലിക്ക് പ്രയാസമാണ്. 33 കാരനായ കോലി ഇനിയും ഏഴ് വര്‍ഷം കളിച്ചാല്‍ പോലും ശരാശരി റെക്കോഡില്‍ തലപ്പത്തേക്കെത്താന്‍ കോലിക്ക് സാധിച്ചേക്കില്ല.

കൂടുതല്‍ ടെസ്റ്റ് മത്സരമെന്ന റെക്കോഡ്

കൂടുതല്‍ ടെസ്റ്റ് മത്സരമെന്ന റെക്കോഡ്

ടെസ്റ്റില്‍ കൂടുതല്‍ മത്സരം കളിച്ച താരമെന്ന റെക്കോഡ് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലാണ്. 200 ടെസ്റ്റ് മത്സരമാണ് അദ്ദേഹം കളിച്ചത്. 33 വയസുള്ള കോലി നിലവില്‍ 100 മത്സരം മാത്രമാണ് കളിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ആറ്, ഏഴ് വര്‍ഷം കൂടി കളിക്കാന്‍ സാധിച്ചാലും 200 മത്സരമെന്ന നേട്ടത്തിലേക്കെത്താന്‍ കോലിക്ക് സാധിച്ചേക്കില്ല. സച്ചിന്റെ ഈ റെക്കോഡ് ടെസ്റ്റില്‍ നേടിയെടുക്കുക പ്രയാസമാണ്. കാരണം സച്ചിന്റെ പ്രായത്തില്‍ കളിക്കാന്‍ അവസരം ലഭിക്കുകയും ഇത്രയും നീണ്ട കരിയര്‍ സൃഷ്ടിച്ചെടുക്കുകയെന്നതും കടുപ്പമാണ്. അതിന് പ്രതിഭയും ഫിറ്റ്‌നസും സാഹചര്യങ്ങളുമെല്ലാം അനുകൂലമായി ലഭിക്കേണ്ടതായുണ്ട്. കോലിയുടെ ശേഷിക്കുന്ന കരിയര്‍കൊണ്ട് സച്ചിന്റെ നേട്ടത്തിലേക്കെത്താന്‍ പ്രയാസമാണ്.

കൂടുതല്‍ ടെസ്റ്റ് റണ്‍സ്

കൂടുതല്‍ ടെസ്റ്റ് റണ്‍സ്

ടെസ്റ്റില്‍ കൂടുതല്‍ റണ്‍സെന്ന റെക്കോഡ് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലാണ്. 200 ടെസ്റ്റില്‍ നിന്ന് 19921 റണ്‍സാണ് സച്ചിന്റെ പേരിലുള്ളത്. 53.78 ശരാശരിയിലാണ് സച്ചിന്‍ ഈ നേട്ടത്തിലേക്കെത്തിയത്. 100 ടെസ്റ്റില്‍ നിന്ന് സച്ചിനെക്കാള്‍ താഴെ ശരാശരിയുള്ള കോലിക്ക് സച്ചിന്റെ റണ്‍സ് റെക്കോഡ് മറികടക്കുക പ്രയാസമാണ്. അതിന് ഇനിയും 100 മത്സരങ്ങളെങ്കിലും കോലി കളിക്കേണ്ടിയിരിക്കുന്നു. പ്രായം പരിഗണിക്കുമ്പോള്‍ അതൊരിക്കല്ലും എളുപ്പമല്ല. ഈ സാഹചര്യത്തില്‍ ഈ റെക്കോഡും എത്തിപ്പിടിക്കാന്‍ കോലിക്കാവില്ലെന്ന് ഉറപ്പിച്ച് പറയാം. ടെസ്റ്റിലെ 51 സെഞ്ച്വറികളെന്ന സച്ചിന്റെ റെക്കോഡും കോലിക്ക് ഒരിക്കലും നേടിയെടുക്കാന്‍ സാധിക്കില്ലെന്ന് തന്നെ പറയാം.

ടെസ്റ്റില്‍ രണ്ട് ട്രിപ്പിള്‍ സെഞ്ച്വറി

ടെസ്റ്റില്‍ രണ്ട് ട്രിപ്പിള്‍ സെഞ്ച്വറി

ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടുകയെന്നത് പ്രയാസമുള്ള കാര്യമാണ്. ഇതുവരെ ഒരു തവണ പോലും ഈ നേട്ടത്തിലെത്താന്‍ കോലിക്കായിട്ടില്ല. അതുകൊണ്ട് തന്നെ രണ്ട് ടെസ്റ്റ് ട്രിപ്പിള്‍ സെഞ്ച്വറിയെന്ന റെക്കോഡ് കോലിയെ സംബന്ധിച്ച് ബാലികേറാ മലയാണ്. വീരേന്ദര്‍ സെവാഗ് ഈ നേട്ടത്തിലെത്തിയ താരമാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, റിക്കി പോണ്ടിങ് എന്നിവര്‍ക്ക് പോലും നേടിയെടുക്കാന്‍ സാധിക്കാത്ത ഈ റെക്കോഡ് കോലിക്ക് ശേഷിക്കുന്ന കരിയറില്‍ നേടിയെടുക്കാന്‍ സാധിച്ചേക്കില്ല. അതുകൊണ്ട് തന്നെ കോലിക്ക് എത്തിപ്പിടിക്കാനാവാത്ത റെക്കോഡിലേക്ക് ഇതും ചേര്‍ക്കാം.

Story first published: Monday, March 7, 2022, 14:38 [IST]
Other articles published on Mar 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+