Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാസശമ്പളം കേട്ടാല്‍ ഞെട്ടും, എന്നിട്ടും പാപ്പരായിപ്പോകുമോ എന്ന് വിരാട് കോലിക്ക് പേടി!

ഒരു മാസം ക്രിക്കറ്റ് കളിച്ചാല്‍ മാത്രം വിരാട് കോലിക്ക് കിട്ടുന്നത് 8 ലക്ഷം രൂപയാണ്. ഐ പി എല്‍ ക്രിക്കറ്റില്‍ വര്‍ഷം തോറും കിട്ടുന്ന കോടികള്‍ വേറെ. ലോകത്തെ ഏറ്റവും മാര്‍ക്കറ്റ് മൂല്യമുള്ള എട്ടാമത്തെ കായിക താരമായ കോലിക്ക് പരസ്യങ്ങളിലൂടെ കിട്ടുന്ന കോടികളും ഇതോടൊപ്പം ചേര്‍ക്കണം. 13 കോടി രൂപയെങ്കിലും കുറഞ്ഞത് വിരാട് കോലി വര്‍ഷം തോറും പരസ്യങ്ങളിലൂടെ സമ്പാദിക്കുന്നു.

ഈ വിരാട് കോലിക്കാണ് പാപ്പരായിപ്പോകുമോ എന്ന പേടി. കേട്ടാല്‍ എങ്ങനെ ചിരിക്കാതിരിക്കും അല്ലേ. എന്നാല്‍ സംഗതി സത്യമാണ്. ജി ക്യു മെന്‍സ് മാഗസിന്റെ ഇന്ത്യന്‍ എഡിഷനോട് സംസാരിക്കവേയാണ് വിരാട് കോലി ഈ രഹസ്യം വെളിപ്പെടുത്തിയത്. പണം കോലിയെ സ്വാധീനിക്കുന്ന ഒന്നല്ല. പണമുണ്ടാക്കാന്‍ വേണ്ടി എന്തും ചെയ്യുന്ന പ്രകൃതവും വിരാട് കോലിക്കില്ല.

kohli-

എന്നാല്‍ പണം വളരെ പ്രധാനപ്പെട്ടതാണ്. നിലനില്‍പിന് പണം കൂടിയേ തീരൂ. കരിയറിന്റെ അവസാനത്തില്‍ എത്തുമ്പോഴേക്കും ഒരുപാട് അത്‌ലറ്റുകള്‍ പാപ്പരായിത്തീര്‍ന്നത് താന്‍ കണ്ടിട്ടുണ്ട്. ഞെട്ടിക്കുന്ന അനുഭവമാണത് - കോലി പറഞ്ഞു. പരസ്യത്തിലൂടെയും ക്രിക്കറ്റ് കളിയിലൂടെയും കിട്ടുന്ന സമ്പാദ്യത്തിന്റെ ഒരുഭാഗം സാമൂഹ്യപ്രവര്‍ത്തനത്തിന് വേണ്ടി ചെലവിടുന്ന താരമാണ് കോലി.

27 കാരനായ വിരാട് കോലിയുടെ മുന്നില്‍ കരിയര്‍ ഇഷ്ടം പോലെ ബാക്കിനില്‍ക്കുകയാണ്. ഇതിനോടകം തന്നെ പ്രധാനപ്പെട്ട റെക്കോര്‍ഡുകളെല്ലാം കോലി സ്വന്തം പേരില്‍ ആക്കിക്കഴിഞ്ഞു. ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ നായകനായ കോലി വൈകാതെ ധോണിയില്‍ നിന്നും ഏകദിന, ട്വന്റി 20 ക്യാപ്റ്റന്‍സി കൂടി ഏറ്റെടുക്കും. 2016 ല്‍ നടന്ന ഏഷ്യാകപ്പ്, ലോകകപ്പ്, ഐ പി എല്‍ മത്സരങ്ങളിലെല്ലാം മിന്നുന്ന ഫോമിലാണ് കോലി.

Story first published: Tuesday, June 7, 2016, 14:03 [IST]
Other articles published on Jun 7, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+