വീണ്ടും സെഞ്ച്വറിയുമായി കോലി, രാജാവിന് ആശംസയുമായി ഷെയ്ന്‍ വോണ്‍; അഭിനന്ദന പ്രവാഹം

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ നിര്‍ണായകമായ രണ്ടാം മത്സരത്തില്‍ ഇന്ത്യയെ വിജയതീരത്തെത്തിച്ച വിരാട് കോലിക്ക് ആശംസയുമായി ആരാധകപ്രവാഹം. കോലിയുടെ അവസരോചിതമായ സെഞ്ച്വറിയാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് നെടുംതൂണായത്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 298 എന്ന വിജയലക്ഷ്യം വിരാട് കോലിയുടെ പ്രകടന മികവില്‍ ഇന്ത്യ 49.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
ഐപിഎല്‍: സൂപ്പര്‍ ക്യാപ്റ്റന്‍സ്, ഇവരെ സൂക്ഷിക്കുക... അടുത്ത കിരീടമുയര്‍ത്തുക ഇവരിലൊരാള്‍?
ഓസ്‌ട്രേലിയന്‍ ബൗളിങ്ങിനെ സമര്‍ഥമായി നേരിട്ട കോലി 112 പന്തില്‍ നിന്നും 104 റണ്‍സെടുത്താണ് പുറത്തായത്. കോലിയുടെ 39-ാം ഏകദിന സെഞ്ച്വറിയാണിത്. ഒടുവില്‍ കളിച്ച 19 ഇന്നിങ്‌സുകളില്‍നിന്നും 9 സെഞ്ച്വറികള്‍ ഇന്ത്യന്‍ നായകന്‍ നേടി. ടെസ്റ്റ് പരമ്പരയിലും കോലി സെഞ്ച്വറി നേടിയിരുന്നു. ആദ്യ ഏകദിനത്തില്‍ അതിവേഗം പുറത്തായതിന്റെ കുറവ് തീര്‍ക്കുന്ന ഇന്നിങ്‌സാണ് കോലി കാഴ്ചവെച്ചത്.

കോലിയുടെ മറ്റൊരു മാസ്മരിക ഇന്നിങ്‌സ് എന്നാണ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ ട്വിറ്ററിലൂടെ പ്രതികരിച്ചത്. കോലി എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണെന്നും വോണ്‍ പറഞ്ഞു. കോലിയുടെ 39 സെഞ്ച്വറികളില്‍ 24 എണ്ണവും സ്‌കോര്‍ പിന്തുടരുമ്പോഴാണെന്ന പ്രത്യേകതകൂടിയുണ്ട്. അതായത്, സമ്മര്‍ദ്ദഘട്ടങ്ങളില്‍ താന്‍ ബാറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്നുവെന്ന് കോലി പറയുന്നത് വെറുതെയല്ലെന്നര്‍ഥം.
ഷെയ്ന്‍ വോണിന് പിന്നാലെ മുന്‍ ഇംഗ്ലണ്ട് താരം മൈക്കിള്‍ വോണും കോലിയെ അഭിനന്ദിച്ചു. സോഷ്യല്‍ മീഡിയയിലൂടെയും കോലിക്ക് ആരാധകരുടെ അഭിനന്ദനപ്രവാഹമാണ്. ദീര്‍ഘകാലമായി കളിമറന്ന ധോണിയുടെ തിരിച്ചുവരവിലും ആരാധകര്‍ക്ക് ആശ്വാസമുണ്ട്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ധോണി(55) അര്‍ധസെഞ്ച്വറി നേടി. രോഹിത് ശര്‍മ(43), ശിഖര്‍ ധവാന്‍(32), ദിനേഷ് കാര്‍ത്തിക് (25), അമ്പാട്ടി റായിഡു(24) എന്നിവരും ഇന്ത്യയ്ക്കായി കാര്യമായി സ്‌കോര്‍ ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications