Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: സൂപ്പര്‍ ക്യാപ്റ്റന്‍സ്, ഇവരെ സൂക്ഷിക്കുക... അടുത്ത കിരീടമുയര്‍ത്തുക ഇവരിലൊരാള്‍?

മുംബൈ: ഐപിഎല്ലിന്റെ മറ്റൊരു സീസണ്‍ വരാനിരിക്കുകയാണ്. കഴിഞ്ഞ 11 സീസണുകളെയും പോലെ 12ാം സീസണും ക്രിക്കറ്റ് പ്രേമികളെ ത്രില്ലടിപ്പിക്കുമെന്നതില്‍ സംശയമില്ല. എട്ടു ടീമുകളാണ് കിരീടമോഹവുമായി അടുത്ത സീസണിന് കച്ചമുറുക്കുന്നത്.

കഴിഞ്ഞ സീസണുകളില്‍ നിന്നെല്ലാം വ്യത്യസ്തമായി പുതിയ ഏതെങ്കിലും ചാംപ്യന്‍മാരെ അടുത്ത സീസണില്‍ കാണുമോയെന്നതാണ് ആകാംക്ഷ വര്‍ധിപ്പിക്കുന്നത്. ചില ക്യാപ്റ്റന്‍മാരെയാണ്അടുത്ത സീസണില്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത്. ടൂര്‍ണമെന്റിലെ ഈ ഗ്ലാമര്‍ ക്യാപ്റ്റന്‍മാര്‍ ആരൊക്കെയെന്നു നോക്കാം.

 വിരാട് കോലി (ആര്‍സിബി)

വിരാട് കോലി (ആര്‍സിബി)

ഇന്ത്യന്‍ നായകനും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്്റ്റനുമായ വിരാട് കോലിയാണ് ശ്രദ്ധിക്കേണ്ട നായകരില്‍ ഒരാള്‍. ഐപിഎല്ലില്‍ ഇതുവരെ കിരീടമുയര്‍ത്താന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത നായകന്‍മാരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. അടുത്ത സീസണില്‍ ഈ കാത്തിരിപ്പിന് അന്ത്യമിടാന്‍ തന്നെയാവും കോലിയുടെ ശ്രമം.
എല്ലാ സീസണിലും ബാറ്റ്‌സ്മാനെന്ന നിലയില്‍ കോലി മികച്ച പ്രകടനം നടത്താറുണ്ടെങ്കിലും അത് പലപ്പോഴും ടീമിനെ രക്ഷിക്കാറില്ലെന്നതാണ് യാഥാര്‍ഥ്യം. എബി ഡിവില്ലിയേഴ്‌സുള്‍പ്പെടെയുള്ള വമ്പന്‍ താരങ്ങളുടെ കരുത്തില്‍ അടുത്ത തവണ ടീമിന് കിരീടം സമ്മാനിക്കാനാവും കോലിയുടെ ശ്രമം.

എംഎസ് ധോണി (സിഎസ്‌കെ)

എംഎസ് ധോണി (സിഎസ്‌കെ)

ലോകം കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളും സിഎസ്‌കെയുടെ നായകനുമായ എംഎസ് ധോണിയാണ് അടുത്ത തവണത്തെ മറ്റൊരു ഗ്ലാമര്‍ ക്യാപ്റ്റന്‍. ഒരുപക്ഷെ ധോണിയുടെ അവസാനത്തെ ഐപിഎല്‍ കൂടിയായിരിക്കും ഇത്. ടീമിന് മൂന്നു തവണ ഐപിഎല്‍ കിരീടം സമ്മാനിച്ച അദ്ദേഹം മറ്റൊരു കിരീടവിജയത്തോടെ പടിയിറങ്ങാനായിരിക്കും ശ്രമിക്കുക.
കഴിഞ്ഞ സീസണില്‍ ഏവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ സിഎസ്‌കെ ജേതാക്കളായത്. രണ്ടു വര്‍ഷത്തെ വിലക്ക് കഴിഞ്ഞ് സിഎസ്‌കെയുടെ തിരിച്ചുവരവ് കൂടിയായിരുന്നു കഴിഞ്ഞ തവണത്തേത്.

രോഹിത് ശര്‍മ (മുംബൈ ഇന്ത്യന്‍സ്)

രോഹിത് ശര്‍മ (മുംബൈ ഇന്ത്യന്‍സ്)

ധോണിക്കൊപ്പം ഐപിഎല്‍ കിരീടവേട്ടയില്‍ മൂന്നു ട്രോഫികളുമായി ഒപ്പം നില്‍ക്കുന്ന മുംബൈ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ് ഐപിഎല്ലിലെ മറ്റൊരു സൂപ്പര്‍ ക്യാപ്റ്റന്‍. കഴിഞ്ഞ സീസണില്‍ മുംബൈ നിരാശപ്പെടുത്തിയെങ്കിലും അടുത്ത തവണ ശക്തമായ തിരിച്ചുവരവിന് കച്ചമുറുക്കുകയാണ് ഹിറ്റ്മാനും സംഘവും.
ദേശീയ ടീമിനായി മിന്നുന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന രോഹിത് ഐപിഎല്ലിലും ഫോം ആവര്‍ത്തിക്കാമെന്ന ശുഭപ്രതീക്ഷയിലാണ്. ബാറ്റിങില്‍ മാത്രമല്ല ക്യാപ്റ്റന്‍സിയിലും അദ്ദേഹം മിടുക്കനാണ്.

Story first published: Tuesday, January 15, 2019, 17:29 [IST]
Other articles published on Jan 15, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+